ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/അക്ഷരവൃക്ഷം/കുറുക്കച്ചന് കിട്ടിയ പണി

Schoolwiki സംരംഭത്തിൽ നിന്ന്
കുറുക്കച്ചന് കിട്ടിയ പണി

ഒരിടത്തോരിടത്ത് ‘മഞ്ചാടി’ എന്നു പറയുന്ന ഒരു കാട് ഉണ്ടായിരുന്നു. അവിടുത്തെ രാജാവായിരുന്നു സിംഹൻ. സിംഹരാജാവിന് സത്യസന്ധതയും നന്മയും നിർബന്ധമായിരുന്നു. അവിടുത്തെ മന്ത്രിയായിരുന്നു കുറുക്കച്ചൻ. അദ്ദേഹം വലിയ ദുഷ്ടനും കപടനും ആയിരുന്നു. പക്ഷേ അവിടുത്തെ പരാജകളുടെ മുമ്പിൽ വളരെ സത്യസന്ധതയും നന്മയും നിറഞ്ഞ വ്യക്തിയായിട്ടായിരുന്നു നിന്നിരുന്നത്. മഞ്ചാടി കാടിൻറ്റെ പ്രധാനപ്പെട്ട നിയമങ്ങള് ആയിരുന്നു സത്യസന്ധതയും നന്മയും,പിന്നെ പരസ്പര സഹായവും. ഈ രണ്ട് നിയമങ്ങളും ലംഘിച്ചാൽ കാട്ടിൽ നിന്നും പുറത്താക്കപ്പെടും.

ഒരു ദിവസം കുറുക്കച്ചൻ കാട്ടിൽ കൂടി നടന്നു പോകുകയായിരുന്നു. അപ്പോൾ ഒരു ശബ്ദം കേട്ട് കുറുക്കച്ചന് അങ്ങോട്ടേക്ക് ചെന്നു. അപ്പോൾ അവിടെ അതാ കേളു എന്ന പാമ്പ് കളിനാടിയില് പെട്ട് കിടക്കുന്നു. കേളു മന്ത്രി കുറുക്കച്ചനോട് സഹായം അഭ്യർഥിച്ചു. അപ്പോള് മന്ത്രി കുറുക്കച്ചന് പറഞ്ഞു.
“നീ മരിച്ചാലും എനിക്ക് വലിയ നഷ്ടമൊന്നും ഇല്ല. നീ മരിച്ചാലൽ ഇതൊന്നും സിംഹൻ അറിയാനും പോകുന്നില്ല. അപ്പോൾ കാര്യം എളുപ്പം. ”
കുറുക്കച്ചൻ തിരിഞ്ഞു നോക്കി അപ്പോൾ അതാ സിംഹരാജൻ. കുറുക്കൻ ഞെട്ടിപ്പോയി. നല്ലവനായ സിംഹരാജൻ കേളു പാമ്പിനെ രക്ഷിച്ചു. മന്ത്രി കുറുക്കന്റെ തിന്മയും ക്രൂരതയും മനസിലാക്കിയ സിംഹാരാജൻ കുറുക്കനെ കാട്ടിൽ നിന്നും പുറത്താക്കി.

ഗാധ നന്ദന. ജെ
8 G ഗേൾസ് ഹൈസ്കൂൾ, കരുനാഗപ്പള്ളി
കരുനാഗപ്പള്ളി ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കഥ