ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/അക്ഷരവൃക്ഷം/ഒരു ബെഞ്ചിൻറ്റെ കഥ

Schoolwiki സംരംഭത്തിൽ നിന്ന്
ഒരു ബെഞ്ചിൻറ്റെ കഥ

ഹൊ! എന്തൊരു വേദന ദേഹം മുഴുവൻ കുത്തിവരച്ച് നാശമാക്കിയിരിക്കുകയാണ് പിള്ളേർ. അനങ്ങാൻ പോലും വയ്യ! അവനൻ ഉറകെ നിലവിളിച്ചു. ആരു കേൾക്കാൻ! കഴിഞ്ഞ വർഷമാണ് തന്നെ അഞ്ചാം ക്ലാസ്സിൽ നിന്ന് അറാം ക്ലാസ്സിൽ എത്തിച്ചത്. അത് എന്റെ നാശത്തിനായിരിക്കും എന്നു ഞാൻ വിചാരിച്ചില്ല. വന്ന് രണ്ട് ദിവസം കഴിഞ്ഞപ്പോഴേകും ദേഹം മുഴുക്കെ വികൃതി പിള്ളേർ വരച്ച് നാശമാക്കി. പണ്ട് എന്തൊരു സുന്ദരിയായിരുന്നു താൻ ആര് കണ്ടാലും അവരുടെ ക്ലാസ്സിൽ വേണം എന്ന് പറയും. എന്നാലിന്നോ! ഹൊ അതൊരു കാലം......

ക്ലാസ്സിൽ ആദ്യം വന്നത് രമുവാണ്. അലക്കിതേച്ച ഷർട്ടും നിക്കറുമാണ് വേഷം. കണ്ടാൽ ക്ലാസ്സിലെ ഒന്നാമനാണെന്നാ ഭാവം. പക്ഷേ എനിക്ക് മാത്രമല്ലേ അറിയൂ അവൻറ്റെ കുബുദ്ധി. ഞാനാണ് അവൻറ്റെ ജയത്തിന് പിന്നിൽ എന്നവനറിയാം എന്നാലും തന്നോടിത്തിരി ഇഷ്ടം പോലും ഇല്ല. ഉത്തരങ്ങൾ മുഴുവൻ തന്റെ മേൽ എഴുതിയാണ് അവൻ ജയിക്കുന്നത്. എന്നിരുന്നാലും അദ്ധ്യാപകർക്ക് അവനെ ഇഷ്ടമാണ്. അവർക്കറിയില്ലല്ലോ അവൻറ്റെ ജയത്തിൻറ്റെ രഹസ്യം. അവനെ പറഞ്ഞിട്ടെന്തു കാര്യം! ക്ലാസ്സിലെ മിക്ക കുട്ടികളും ഇത് തന്നെയാണ് ചെയുന്നത്.

പക്ഷേ ഒരാളുണ്ട് പഠിച്ച് മാർക്ക് മേടിക്കുന്ന അപ്പു. വൃത്തിയും വെടിപ്പുമുള്ള കുട്ടിയാണ് അപ്പു. എല്ലാവർക്കും അവനെ ഭയങ്കര ഇഷ്ടമാണ്. രാമു ഒഴികെ. അപ്പുവിനെ ദ്രോഹിക്കാൻ കിട്ടുന്ന ഒരവസരവും അവൻ വെറുതെ കളയില്ല.

ശ്രീഷ്മ . എസ്
7 C ഗേൾസ് ഹൈസ്കൂൾ, കരുനാഗപ്പള്ളി
കരുനാഗപ്പള്ളി ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കഥ