ഗേൾസ് എച്ച് എസ്, കണിച്ചുകുളങ്ങര/സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

കുട്ടികളിൽ ശാസ്ത്ര അഭിരുചി വളർത്തുന്നതിനായി എല്ലാവർഷവും സയൻസ് ക്ലബ്ബിൽ അംഗങ്ങളെ ചേർത്തു പ്രവർത്തനം നടത്തിവരുന്നു.  എല്ലാ വർഷവും സ്കൂൾ തല ശാസ്ത്രമേള സംഘടിപ്പിക്കുന്നതിലൂടെ കുട്ടിശാസ്ത്രജ്ഞരെ കണ്ടെത്താനും ജില്ലാ സംസ്ഥാന ശാസ്ത്രമേളയിൽ കഴിവ് തെളിയിക്കാനും കഴിഞ്ഞിട്ടുണ്ട്.  കോവിഡ് പശ്ചാത്തലത്തിൽ ഓൺലൈൻ ആയി ശാസ്ത്രമേളകൾ സംഘടിപ്പിച്ചു. സ്വയംതൊഴിൽ പരിശീലനം ലഭിക്കുന്നതിനായി സോപ്പ്, സോപ്പുപൊടി, ഡിഷ് വാഷ്   തുടങ്ങിയവ നിർമിച്ച് വിൽപന നടത്തിവരുന്നു. ശാസ്ത്രരംഗത്ത് വൈദഗ്ധ്യമുള്ളവരുടെ പങ്കെടുപ്പിച്ചുകൊണ്ട് സെമിനാറുകൾ, വാനനിരീക്ഷണം ഇവ നടത്താറുണ്ട്.