പണ്ട് കാലത്ത് ഒരു പ്രത്യേക തരത്തിലുള്ള പക്ഷി ആറ്റിൻകരയിലുളള
ആൽമരത്തിൽ താമസിച്ചിരുന്നു.
ആ പക്ഷിയെ പ്രത്യേക തരത്തിലുള്ള പക്ഷി എന്ന് പറഞ്ഞത് എന്ത് കൊണ്ട് എന്ന് കൂട്ടുകാർക്കറിയൻടെ.
ഈ പക്ഷിക്ക് രണ്ട് തലയും ഒരു ശരീരവുമാണ് ഉണ്ടായിരുന്നത്.
ഒരു ദിവസം ഈ പക്ഷി ആകാശത്തു കൂടെ പറന്നു നടന്നപ്പോൾ അതിന്റെ ഒരു തല തറയിൽ ഒരു മനോഹരമായ പഴുത്ത മാങ്ങ കിടക്കുന്നത് കണ്ടു.
ആ പക്ഷി നേരേ അവിടെ
പറന്നിറങ്ങി മറ്റേ തലയോടു ഒന്നും പറയാതെ ആ മാങ്ങ എടുത്ത് കഴിക്കാൻ തുടങ്ങി. അതേസമയം മറ്റേ തല ഇതെല്ലാം കണ്ട് കൊണ്ട് ഇരിക്കുകയാണ്. ആ തല ദേഷ്യത്തോടെ ചോദിച്ചു. ഞാൻ നിന്റെ സഹോദരനാണ് എന്നിട്ട് എന്ത് കൊണ്ട് എനിക്ക് മാങ്ങ തന്നില്ല? . മാങ്ങ കഴിച്ച തല പറഞ്ഞു വാ അടക്കടാ, നിനക്കറിയാമല്ലോ നമുക്ക് രണ്ടു തലയും ഒരു ശരീരവുമാണ് എന്ന് അത് കൊണ്ട് നമ്മളിൽ ആരു തന്നാലും ഒരു വയറില ല്ലേ
ചെല്ലുന്നത്. അത് കൊണ്ട് അതിൽ കാര്യമില്ല. എന്തൊക്കെ പറഞ്ഞാലും ഞാൻ ആണ് പഴം കണ്ടെത്തിയത് അത് കൊണ്ട് അത് തിന്നാൻ യോഗ്യത എനിക്കാണ്. മറ്റേ തല ഇത് കേട്ട് തല കുനിച്ചു നിന്നു. പിറ്റേ ദിവസവും പക്ഷി ആഹാരം തേടി ഇറങ്ങി.
പറന്നു പറന്നു ആറ്റിൻകരയിലുളള
വിഷ കായ കായ്ക്കുന്ന മരത്തിൽ ചെന്നിരുന്നു തലേ ദിവസം മാങ്ങ കിട്ടാത്ത തല വിഷ കായ പറിച്ചു തിന്നാൻ പോയി.
ഇത് കണ്ട് മറ്റേ തല പറഞ്ഞു ഇതു നീ തിന്നരുത് തിന്നാൽ നമ്മൾ രണ്ട് പേരും ചത്തു പോകും. ഇത് കേട്ട് മറ്റേ തല പറഞ്ഞു, ഇന്നലെ നീ മാങ്ങ തിന്നപ്പോൾ എനിക്ക് തന്നില്ല ല്ലോ?
ഇത് ഞാൻ തിന്നാതിരികാനുളള
നിന്റെ അടവല്ലേ. ഇതും പറഞ്ഞ് വിഷ കായ് എടുത്തു കഴിച്ചു. ഉടൻ തന്നെ പക്ഷി ചത്ത് ആറ്റിൽ വീണു.