ഗുരുദേവസ്മാരക യു.പി.എസ്/അക്ഷരവൃക്ഷം/രോഗ പ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
രോഗപ്രതിരോധം

ഇന്ന് ലോകം മുഴുവൻ ഞെട്ടിച്ച ഒരു രോഗമാണ് കൊറോണ .പ്രതിരോധശേഷി കുറഞ്ഞവർക്കാണ് മരണം സംഭവിക്കുന്നത് .അതിനെ പ്രതിരോധിക്കാൻ കൈകൾ ഇടയ്ക്കിടയ്ക്ക് സോപ്പുപയോഗിച്ച് കഴുകണം. എവിടെയെങ്കിലും പോവുമ്പോൾ മാസ്ക് ധരിക്കണം .1 മീറ്റർ അകലം പാലിക്കണം .സമ്പർക്കം ഒഴിവാക്കണം .ലോക്ക് ഡൗൺ കഴിയുന്നതുവരെ ആരും വീട്ടിൽ നിന്ന് പുറത്തിറങ്ങാതിരിക്കണം. രോഗപ്രതിരോധത്തിന് വ്യക്തി ശുചിത്വം ആവശ്യമാണ് .ഭക്ഷണം കഴിക്കുന്നതിന് മുമ്പും ശേഷവും കൈകൾ കഴുകുക .നഖങ്ങൾ വൃത്തിയായി സൂക്ഷിക്കുക .പരിസരം വൃത്തിയാക്കുക .വെള്ളം കെട്ടിക്കിടക്കുന്ന പാളകളും ചിരട്ടകളും കളിപ്പാട്ടങ്ങളും ഒക്കെ മാറ്റി കളയുക .തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കുക .രാസകീടനാശിനി തളിച്ച പച്ചക്കറികൾ ഉപയോഗിക്കുന്നതും രോഗം വരാൻ കാരണമാകും. മദ്യം, പുകവലി, ലഹരി പദാർഥങ്ങൾ എന്നിവ ഹാനികരണമാണ് .പ്ലാസ്റ്റിക് കത്തിക്കുമ്പോൾ ഉണ്ടാകുന്ന പുക ശ്വാസ കോശാർബുദം ഉണ്ടാവാൻ കാരണമാകുന്നു .ഡോക്ടർമാർ നിർദേശിക്കുന്ന പ്രകാരം പോളിയോ മരുന്നുകൾ കൃത്യമായി നൽകണം. വ്യക്തി ശുചിത്വം പരിസര ശുചിത്വം എന്നിവ ഉണ്ടായാൽ രോഗത്തെ ഒരു പരിധിവരെ നിയന്ത്രിക്കാം.

തേജാ ലക്ഷ്മി
6 A ഗുരുദേവ സ്മാരകം യു പി സ്കൂൾ , ചെണ്ടയാട്
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - ലേഖനം