ഗുരുദേവസ്മാരക യു.പി.എസ്/അക്ഷരവൃക്ഷം/രോഗപ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
രോഗപ്രതിരോധം

ഞാൻ ഇവിടെ പറയാൻ പോകുന്നത് രോഗപ്രതിരോധം എന്ന വിഷയത്തെ അടിസ്ഥാനമാക്കിയുള്ള ചില കാര്യങ്ങളാണ്. നമ്മുടെ ഈ കാലത്ത് രോഗങ്ങൾ ഒക്കെ കൂടുതലാണ്. വായുമലിനീകരണം പരിസ്ഥിതി മലിനീകരണം ഇതൊക്കെയും ഈ കാലത്ത് രോഗങ്ങളെ വലിച്ചു വരുത്തുന്ന കാര്യങ്ങളാണ്. ഇതിനുള്ള ഒരു പ്രധാന കാരണം നാം മനുഷ്യർ തന്നെയാണ്. മനുഷ്യരിൽ ഓരോരുത്തരിലും കാണുന്ന ശുചിത്വമില്ലായ്മ ആണ്. ഇനി പണ്ടുകാലത്തെ കാര്യങ്ങളെ കുറിച്ച് പറയുമ്പോൾ അവർ അവരുടെ വൃത്തിയെ എത്രത്തോളം സ്വാധീനിച്ചു എന്നതാണ് പുറത്തു പോയി വന്നാൽ ഉടനെ കയ്യും കാലും നല്ല വൃത്തിയായി കഴുകും ആയിരുന്നു അതിനു ശേഷം മാത്രമേ അവർ അകത്തു കയറൂ.

ഇത് അവരെ സംബന്ധിച്ചിടത്തോളം ഒരു ശീലം മാത്രമാണ്. എന്നാൽ ഇതിലൂടെ അവർ അവരിൽ ഉണ്ടാക്കുന്ന വൃത്തി പരമാവധി രോഗങ്ങളെ തടഞ്ഞു നിർത്താൻ സഹായിക്കുന്നു. അങ്ങനെ വായുമലിനീകരണം ഇല്ല പരിസ്ഥിതിമലിനീകരണം ഇല്ല എങ്ങും വൃത്തിയോടെ അവർ നോക്കി നടന്നിരുന്നു. എന്നാൽ വൃത്തിക്കു അധികം പ്രാധാന്യം കൊടുക്കാത്ത മനുഷ്യർ അവരുടെ അവസ്ഥയോ ഒന്നാലോചിച്ചു നോക്കൂ. പരിസരം മുഴുവൻ വൃത്തികേടായി കിടക്കുന്നു. ചുറ്റുപാടും മാലിന്യങ്ങളുടെ ഒരു കൂമ്പാരം തന്നെ കാണാം. എങ്ങോട്ട് തിരിഞ്ഞാലും മാലിന്യങ്ങൾ അതിൻറെ ദുർഗന്ധത്തിൽ എവിടെയും നിൽക്കാൻ കഴിയാത്ത അവസ്ഥ. ഈ മനുഷ്യർ ഇങ്ങനെയാണെങ്കിൽ അവരുടെ ഭക്ഷണ രീതിയോ ഒരു തരി പോലും അധ്വാനിക്കാതെ, ഒരു കൃഷി പോലും ചെയ്യാതെ, സ്വന്തം ഇഷ്ടപ്രകാരം വാങ്ങി കഴിക്കുന്ന ഭക്ഷണം ഫാസ്റ്റ് ഫുഡുകൾ... ശരിക്കും ഫാസ്റ്റ് ഫുഡുകൾ തന്നെയാണ് ഓരോ മനുഷ്യനിലും രോഗപ്രതിരോധശേഷി കുറയ്ക്കുന്നത്

പക്ഷേ പണ്ടുകാലത്തെ മനുഷ്യരിൽ രോഗപ്രതിരോധശേഷി കൂടുതലായിരുന്നു. ഇതിനു കാരണം അവരുടെ ഭക്ഷണമാണ്. സ്വയം കൃഷി ചെയ്ത പച്ചക്കറികൾ പാകംചെയ്ത് ആയിരുന്നു അവർ കഴിച്ചിരുന്നത്. അതിലൂടെ അവരുടെ രോഗപ്രതിരോധശേഷി കൂട്ടുക മാത്രമാണ് ചെയ്തിരുന്നത്. മനുഷ്യരുടെ കൂത്താട്ടത്തോടെ നമ്മുടെ പ്രകൃതിക്ക് ഉണ്ടായ അവസ്ഥ എന്തായിരിക്കും? പ്രകൃതി ആകെ നശിച്ചു കൊണ്ടിരിക്കുന്നു. ഇതിനൊക്കെയും അവർക്കു കിട്ടിയ പ്രതിഫലം ആണ് പല പല പേരിലുള്ള പല പല രോഗങ്ങൾ. ഇതിനൊരു ഉദാഹരണം ആണല്ലോ നമ്മെയൊക്കെയും വീതി ഭീതിയിൽ ആക്കിയ കൊറോണാ വൈറസ് പരത്തുന്ന കോവിഡ്-19 എന്ന രോഗം. ഈ രോഗം കാരണം മരണമടയുന്നവരിൽ ഭൂരിപക്ഷവും രോഗപ്രതിരോധശേഷി കുറഞ്ഞവരാണ്.

ഇനി നോക്കൂ വൃത്തിക്ക് അധികമൊന്നും പ്രാധാന്യം കൊടുക്കാത്ത മനുഷ്യർ വൃത്തിയോടെ ശുചിത്വത്തോടെ വീട്ടിൽ ഒതുങ്ങിയിരിക്കുന്നു അതോടെ പ്രകൃതിയും ശുചിയായി. അങ്ങനെ ഇടവിട്ടിടവിട്ട് ആശുപത്രിയിൽ കയറിയിരുന്ന നാം വീട്ടിലെ ഭക്ഷണം കഴിച്ചു രോഗപ്രതിരോധശേഷി നേടിയിരിക്കുന്നു. അങ്ങനെ രോഗങ്ങളും കുറഞ്ഞു തുടങ്ങി. ഇപ്പോൾ ഈ ലോകത്തിലെ എല്ലാ രോഗങ്ങൾക്കും കാരണം നാം മനുഷ്യരാണ്. അപ്പോൾ ആ രോഗത്തെ തടയുവാനും നാം തന്നെ പരിശ്രമിക്കണം. ബുദ്ധിയോടെ കരുത്തോടെ ആത്മവിശ്വാസത്തോടെ ചെയ്താൽ നാം തന്നെ വിജയിക്കും.

സ്നേഹ വി പി
6 A ഗുരുദേവ സ്മാരകം യു പി സ്കൂൾ , ചെണ്ടയാട്
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം