ഗുരുദേവസ്മാരക യു.പി.എസ്/അക്ഷരവൃക്ഷം/പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി

പരിസ്ഥിതി എന്നാൽ നമ്മുടെ പ്രകൃതിയാണ് അതിനെ സംരക്ഷിക്കുന്നത് നമ്മുടെ കടമയാണ് . മരങ്ങൾ വെട്ടി നശിപ്പിക്കാതിരിക്കുക പകരം മരങ്ങൾ വച്ച് പിടിപ്പിക്കുക. പുഴകളും തോടുകളും സംരക്ഷിക്കുക അതിൽ മാലിന്യങ്ങൾ വലിച്ചെറിയാതിരിക്കുക. ഇപ്പോൾ ചെങ്കൽ ഖനനവും കരിങ്കൽ ഖനനവും നമ്മുടെ ഭൂമിയുടെ സന്തുലിതാവസ്ഥയെ മാറ്റി മറിക്കുന്നു,ഖനനം മൂലം ഭൂഗർഭ ജലം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു കുടിവെള്ളക്ഷാമം രൂക്ഷമാവുന്നു. പ്രകൃതി പൊടിപടലങ്ങൾ കൊണ്ട് മൂടപെടുന്നു. അതുകൊണ്ട് മഴ തുടങ്ങുന്ന സമയങ്ങളിൽ ഈ പൊടിപടലങ്ങളെല്ലാം വെള്ളത്തിൽ കലർന്ന് പല പല രോഗങ്ങൾക്ക് കാരണമാവുന്നു. ഇക്കാലത്തു എല്ലാവരും വയലുകൾ നികത്തി കെട്ടിടങ്ങളും ഫ്ലാറ്റുകളും നിർമ്മക്കുന്നു. ഇതുകാരണം കൃഷി ഇല്ലാതായി അതുകാരണം അന്യസംസ്ഥാനങ്ങളിൽ നിന്ന് കൊണ്ടുവരുന്ന വിഷം കലർന്ന പച്ചക്കറികൾ കഴിച്ചു കാൻസർ പോലുള്ള രോഗങ്ങൾ പടർന്നു പിടിക്കുന്നു. ഈ കൊറോണ കാലത്താണ് നമുക്ക് നമ്മുടെ വീട്ടിൽ കൃഷികൾ ഒന്നും ചെയ്യാത്തതിന്റെ വിഷമം എല്ലാവർക്കും മനസ്സിലായി തുടങ്ങിയത്. ഇനിയെങ്കിലും നമ്മൾ കൃഷിക്ക് പ്രധാന്യം നൽകണം. കൃഷിക്ക് പ്രാധാന്യം നൽകിയാൽ പരിസ്ഥിതിക്ക് മാറ്റം വരും. അതുകൊണ്ട് ഓരോ പൗരന്മാരും പരിസ്ഥിതി സംരക്ഷിക്കാൻ ബാധ്യസ്ഥരാണ്.

അനുനന്ദ .പി
6 A ഗുരുദേവ സ്മാരകം യു പി സ്കൂൾ , ചെണ്ടയാട്
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - ലേഖനം