മനുഷ്യരെ കണ്ണുതുറക്കുക
എല്ലാവരും ജീവനു വേണ്ടി ഓടിടുന്നു.
കൊറോണ എന്ന രോഗം താണ്ഡവം ആടുന്നു
പാപത്തിന്റെ പ്രതിഫലമല്ലോ നാം അനുഭവിക്കുന്നു...
ഇനിയെങ്കിലും പ്രകൃതിയെ ചൂഷണം ചെയ്യാതിരിക്കുക...
ദൈവത്തിന്റെ അവസാന താക്കീതായി കാണുക.
ദൈവത്തിനു തുല്യമല്ലോ ഡോക്ടർ, നഴ്സ്,
ആരോഗ്യ പ്രവർത്തകർ...
നേരിടും നമ്മൾ ഈ മഹാമാരിയെ
പ്രളയത്തേയും നിപയേയും ഒരുമിച്ച് നേരിട്ടതുപോലെ
നാം ഒന്നായ് നേരിടും ഈ മഹാമാരിയെ.