ഗുഡ് ഷെപ്പേർഡ് ഇ. എം. എസ്. മണപ്പുറം/അക്ഷരവൃക്ഷം/ലോകം കോറോണയിൽ അമരുമ്പോൾ

Schoolwiki സംരംഭത്തിൽ നിന്ന്
ലോകം കോറോണയിൽ അമരുമ്പോൾ

വികസനത്തിൽ ഏറ്റവും മുൻ നിരയിൽ നിൽക്കുന്ന അമേരിക്ക, ബ്രിട്ടൻ തുടങ്ങിയ പാശ്ചാത്യ രാജ്യങ്ങളും ഇറ്റലി, സ്പെയിൻ എന്നിങ്ങനെ യൂറോപ്യൻ രാജ്യം ഉൾപ്പെടെയുള്ള ഈ ലോകം കൊറോണ (covid 19) എന്ന മഹാവ്യാധിയുടെ വിപത്തിൽ വിറങ്ങലിച്ച് നിൽക്കുമ്പോൾ നാം എങ്ങോട്ടാണ് എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.

പരിസ്ഥിതിയെ മറന്നു കൊണ്ട് പ്രകൃതിയെ ചൂഷണം ചെയ്തുകൊണ്ട് ലോകരാഷ്ട്രങ്ങൾ മുന്നേറുമ്പോൾ ഏതോ ഒരു അദൃശ്യ ശക്തി ജനങ്ങളെ ബോധവാന്മാരാക്കുന്നതിനാകാം ഇത്തരം വിപത്തുകൾ ഒന്നിനു പുറകെ മറ്റൊന്നായി ഇവിടെ വ്യാപിപ്പിക്കുന്നത്. ഒരുപക്ഷേ നാം ആദിമകാല ജീവിതത്തിലേക്ക് തിരിച്ചു പോകാൻ ഒരു അവസരം സൃഷ്ടിക്കുകയാകാം. ഇത്തരം സംഭവങ്ങൾക്കെല്ലാം നാമോരോരുത്തരും ഉത്തരവാദികൾ അല്ലേ എന്ന് ചിന്തിക്കുന്നത് ഉചിതം തന്നെയല്ലേ.

അംബരചുംബികളായ ഫ്ലാറ്റുകളും വില്ലകളും മഹാ സൗഹൃദങ്ങളും ഉയർന്നു നിൽക്കുമ്പോൾ ഇതിനെല്ലാം വില കൊടുക്കേണ്ടി വരുന്നത് നമ്മൾ തന്നെയാണ്. മരങ്ങൾ വെട്ടി നശിപ്പിച്ചു കൊണ്ട് വനനശീകരണം തുടരുമ്പോഴും ജലാശയങ്ങൾ മാലിന്യ നിക്ഷേപ കേന്ദ്രങ്ങൾ ആകുമ്പോഴും വർദ്ധിച്ചുകൊണ്ടിരിക്കുന്ന വാഹനങ്ങളുടെ എണ്ണം കണ്ടില്ലെന്ന് നടിക്കുമ്പോഴും നമ്മുടെ പരിസ്ഥിതിയെയും വായുവിനെയും നാം നശിപ്പിക്കുകയാണ് എന്ന് ഓർത്താൽ നന്ന്. പരിസ്ഥിതിയേയും പ്രകൃതിയെയും മാതാവാണ് എന്ന് കരുതി സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്താൽ ഇത്തരം കാര്യങ്ങളിൽ നിന്നും നമുക്ക് വിട്ടു നിൽക്കാൻ കഴിയില്ലേ?

ശുചിത്വത്തിന് കാര്യം ഓർത്താൽ അതിലും പരിതാപകരമാണ്. എല്ലാ ദിവസവും രാവിലെ എണീറ്റ് മുറ്റമെല്ലാം അടിച്ചു വൃത്തിയാക്കി മണ്ണിനോട് ഇണങ്ങി ജീവിച്ചിരുന്ന ഒരു സംസ്കാരം നമുക്ക് ഉണ്ടായിരുന്നു. അതിന്ന് എവിടെപ്പോയി സ്വാർത്ഥ താല്പര്യങ്ങൾക്ക് അടിമകളായി വ്യക്തിശുചിത്വം പോലും മറന്ന് മുന്നേറുമ്പോൾ ഇത്തരം വിപത്തുകൾ പതിയിരിയ്ക്കുകയാണെന്ന് മനസ്സിലാക്കാൻ സാമാന്യബുദ്ധി മാത്രം മതി. പൊതുനിരത്തുകൾ മാലിന്യ നിക്ഷേപത്തിനും, ഉമിനീര് നിക്ഷേപിക്കാനുള്ള ഇടം ആയും കരുതുന്നതിൽ വിദ്യാസമ്പന്നരെന്നു അഭിമാനിക്കുന്ന നാം കേരളീയർ പോലും ലജ്ജിച്ച് തല താഴെത്തേ ണ്ടിയിരിയ്കുന്നു. എന്തിനധികം തരംകിട്ടിയാൽ മലമൂത്രവിസർജനം പൊതുസ്ഥലങ്ങളിൽ നടത്തുവാൻ പോലും മടിയില്ലാത്തവർ ഉള്ളതുകൊണ്ടാണല്ലോ പല സ്ഥലങ്ങളിലും മൂക്ക് പൊത്തി നടക്കേണ്ട ഗതികേട് വന്നുചേരുന്നത്. ഇരിയ്കും മുമ്പ് കൊമ്പ് മുറിക്കുക എന്നൊരു ചൊല്ല് ഇത്തരം സംഭവങ്ങൾ ഉണ്ടാകും എന്ന് പ്രവചിച്ചു കൊണ്ടാകാം പഴമക്കാർ പറയാനിടയായത്. ദിവസേന രണ്ടു നേരം കുളിയും, കൃത്യ സമയത്തു ഉറങ്ങി വെളുപ്പിന് ഉണർന്നെണീറ്റ് പ്രവർത്തനങ്ങളിൽ വ്യാപൃതരായിരുന്ന നമ്മുടെ മുൻഗാമികൾ ശുചിത്വത്തിന്റെ കാര്യത്തിൽ നമുക്ക് മാതൃക തന്നെയാണ്. അതുകൊണ്ടു തന്നെ അവരെ വലുതായി രോഗബാധിതരായി കാണാൻ ഇടയിലായിരുന്നു. അവരുടെ ശുചിത്വം അവർക്കു പ്രതിരോധം തന്നെയായിരുന്നു. ശരിയായ ആരോഗ്യ ശീലങ്ങൾ പുലർത്തുന്നവരിലും ശുചിത്വം പാലിയ്ക്കുന്നവരിലും രോഗാണുക്കൾ അത്ര പെട്ടെന്ന് കടന്നുവരികയില്ല. രോഗ പ്രതിരോധ ശക്തി വർദ്ധിപ്പിയ്ക്കുന്നതിന് ശുചിത്വം കൂടിയേ തീരു. കൊറോണ വ്യാപനത്തിനെതിരെ പോരാടുന്നതിന് ലോക്‌ഡൗൺ പ്രഖ്യാപിച്ചത് ഇത്തരം കാര്യങ്ങൾ ജനങ്ങളെ കൂടുതൽ ബോധവാന്മാരാക്കുമെന്ന് കരുതാം. നാം എങ്ങോട്ട് എന്ന ചിന്ത നാം ഓരോരുത്തരും ആലോചിച്ചാൽ കിട്ടുന്ന ഒരേയൊരുത്തരം 'നാശത്തിന്റെ പാതയിലേയ്ക് ' എന്ന് തന്നെയാണ്. ലോകത്താകമാനം കൊറോണ മരണം ഒന്നരലക്ഷത്തിനോടടുക്കുമ്പോൾ അതിലേറെ കൊറോണ ബാധിതർ ഈ ലോകത്താകമാനം ഉള്ള സ്ഥിതിയിൽ പരിസ്ഥിതി, ശുചിത്വം, പ്രതിരോധം എന്നീ വിഷയങ്ങളെ കുറിച്ച് നാം ഓരോരുത്തരും പ്രവർത്തിച്ചാൽ ഞാനും എന്റെ സമൂഹവും, എന്റെ രാജ്യവും, ലോകരാഷ്ട്രങ്ങളും ഇത്തരം രോഗാണുക്കളിൽ നിന്നും മുക്തരാകാൻ കഴയില്ലേ? തീർച്ചയായും അതെ.

പരിസ്ഥിതിയെ സംരക്ഷിക്കുക, ശുചിത്വം പാലിക്കുക, പ്രധിരോധ ശക്തി നേടുക എന്നതാകട്ടെ നാമോരോരുത്തരുടേയും ലക്ഷ്യം.

ശുചിത്വം ഇല്ലാതെ തയാറാക്കുന്ന ഫാസ്റ്റ് ഫുഡ്‌ കേന്ദ്രങ്ങളെ വിസ്മരിച്ചു കൊണ്ട് വീട്ടിൽ ഭക്ഷണം തയ്യാറാക്കി കഴിയ്ക്കുന്ന ശീലം ആർജിച്ചാൽ അതിൽ കൂടുതലൊന്നും നേടാനില്ല. ആരോഗ്യം ഏറ്റവും വലിയ സമ്പത്താണ്. ആരോഗ്യമുള്ള ജനതയാണ് ഒരു രാഷ്ട്രത്തിന്റെ സമ്പത്ത്. നമുക്കെല്ലാവർക്കും ചേർന്ന് ലോക രാഷ്ട്രങ്ങളുടെയും പ്രത്യേകിച്ച് നമ്മുടെ മാതൃരാഷ്ട്രമായ ഇന്ത്യയുടെ നില നില്പിനും അക്ഷീണം പ്രവർത്തിയ്ക്കാം. ഇനിയും പുതിയ പുതിയ രോഗാണുക്കൾ ഈ ഭൂമുഖത്ത് പ്രത്യക്ഷപ്പെടാതിരിയ്കാൻ പ്രയത്നിയ്ക്കാം.

ANASWARA B R
7 A ഗുഡ്‌ഷെപ്പേർഡ് ഇംഗ്ലീഷ് മീഡിയം സ്കൂൾ, മണപ്പുറം
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം