ഗവ .എച്ച് .എസ് .എസ് ആന്റ് വി.എച്ച്.എസ്.എസ് കളമശ്ശേരി/ റോഷ്നി പദ്ധതി

Schoolwiki സംരംഭത്തിൽ നിന്ന്

എറണാകുളം ജില്ലയിലെ അതിഥി തൊഴിലാളികളുടെ മക്കളുടെ വിദ്യാഭ്യാസ പുരോഗതിക്കും അവർക്ക് പഠിക്കുന്നതിനുള്ള അവകാശം ഉറപ്പുവരുത്തുന്നതിനും ഭാഷാ പരിമിതി അവരുടെ പഠനത്തെ ദോഷകരമായി ബാധിക്കാതെ ഇരിക്കുന്നതിനും അങ്ങനെ വിദ്യാലയങ്ങളിൽ നിന്നും അവരുടെ കൊഴിഞ്ഞുപോക്ക് ഇല്ലാതാക്കുന്നതിനും എറണാകുളം ജില്ലയിലെ പ്രാഥമിക വിദ്യാലയങ്ങളിൽ 2017 മുതൽ വിജയകരമായി ജില്ലാ ഭരണകൂടം പൊതുവിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷ കേരള SCERT, DIET  എന്നിവരുടെ സഹകരണത്തോടെ നടപ്പാക്കി വരുന്ന ബഹു ഭാഷാ പഠന പിന്തുണ പദ്ധതിയാണ് രോഷ്നി. ബിനാനിപുരം ഗവൺമെന്റ് ഹൈസ്കൂളിൽ ശ്രീമതി ജയശ്രീ കുളക്കുന്നതിന്റെ നേതൃത്വത്തിലുള്ള ഗവേഷണ ടീം നടപ്പാക്കിയ ബഹുഭാഷാ രീതി ശാസ്ത്രമാണ്  ഇതിൽ ഉപയോഗപ്പെടുത്തുന്നത്.

2019-20  അക്കാദമിക വർഷം മുതലാണ് Gvhss  കളമശേരി പദ്ധതി യുടെ ഭാഗം ആവുന്നത്