ഗവ ഹൈസ്ക്കൂൾ ബീനാച്ചി/പി ടി എ/ കൂടുതൽ വായിക്കാൻ

Schoolwiki സംരംഭത്തിൽ നിന്ന്

2016 - 17 പ്രവർത്തന റിപ്പോർട്ട്

2016 ജൂൺ 1 നു സ്കൂളിൽ പുതുതായി പ്രവേശനം നേടിയ കുട്ടികളെ സ്വാഗതം ചെയ്യുന്നതിനായി പ്രവേശനോത്സവം നടത്തി. നഗരസഭ ചെയർമാൻ ശ്രീ. സി. കെ. സഹദേവൻ ഉദ്ഘാടനം ചെയ്തു. നഗര സഭാ കൗൺസിലർമാരായ ശ്രീ. ഷബീർ അഹമ്മദ്, ശാന്ത ഗോപാലൻ എന്നിവരും പ്രസ്തുത പരിപാടിയിൽ പങ്കെടുത്തു. പുതുതായി പ്രവേശനം നേടിയവർക്ക് വിൽറ്റൺ ബത്തേരി സ്വാഗതം ചെയ്ത welcome Kit വിതരണം ചെയ്തു.പ്രോഗ്രാമിന് വർണ ശബളാഭമായ അലങ്കാരങ്ങൾ, കവാടം എന്നിവ സുൽത്താൻ ബത്തേരിയിലെ ചെമ്മണ്ണൂർ ജ്വല്ലറി സ്പോൺസർ ചെയ്തു. ഡോൾ ഷോ, പ്രവേശനോത്സവ റാലി എന്നിവ നടത്തി. പായസ വിതരണം നടത്തി.ഓണാഘോഷം പൂക്കള മത്സരം, മഹാബലി പ്രച്ഛന്ന വേഷ മത്സരം,മലയാളി മങ്ക മത്സരം, മെഗാ തിരുവാതിര, മൈലാഞ്ചിയിടൽ മത്സരം, ഓണസദ്യ തുടങ്ങിയ പരിപാടികളുമായി ഓണം വിപുലമായ തോതിൽ ആഘോഷിച്ചു.നേത്ര പരിശോധന ക്യാമ്പ് ലയൺസ് ക്ലബ്  വാകേരി, ശാരദ ഐ ഹോസ്പിറ്റൽ എന്നിവയുമായി സഹകരിച്ച് സ്കൂളിന്റെ നേതൃത്വത്തിൽ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. പരിപാടിയിൽ ശ്രീ. കെ പി സാബു സ്വാഗതം ആശംസിച്ചു.പി റ്റി എ പ്രസിഡന്റ് ശ്രീ. കൃഷ്ണകുമാർ അധ്യക്ഷത വഹിച്ചു. നഗര സഭാ ഡെപ്യൂട്ടി ചെയർ പേഴ്സൺ ശ്രീമതി. ജിഷ ഷാജി പരിപാടി ഉദ്ഘാടനം ചെയ്തു.ഡോക്ടർ. എസ്. ആദർശ്(ശാരദ ഹോസ്പിറ്റൽ, സുൽത്താൻ ബത്തേരി ), നഗരസഭാ കൗൺസിലർ ശ്രീ. ഷബീർ അഹമ്മദ്,ശ്രീ. കെ. ആർ. ഷാജൻ (വാകേരി, ലയൺസ് പ്രസിഡന്റ്‌ )എന്നിവർ സംസാരിച്ചു. കോഴിവളർത്തൽ പദ്ധതി മൃഗ സംരക്ഷണവകുപ്പും വിദ്യാഭ്യാസ വകുപ്പും സംയുക്തമായി സംഘടിപ്പിച്ച കോഴി വളർത്തൽ പദ്ധതി പ്രകാരം 55 കുട്ടികൾക്കു 5 കോഴികൾ വീതം നൽകി. പരിപാടിയുടെ ഉദ്ഘാടനം വാർഡ് മെമ്പർ ശ്രീ. ഷബീർ അഹമ്മദ് നിർവ്വഹിച്ചു. PTA പ്രസിഡന്റ്‌, പ്രധാന അധ്യാപകൻ, മറ്റു അദ്ധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു.SSLC രാത്രി കാല ക്യാമ്പ് പഠന നിലവാരത്തിൽ പിന്നാക്കം നിൽക്കുന്ന വിദ്യാർഥികകളെ സഹായിക്കുന്നതിനായി അധ്യാപകർ, പി റ്റി എ എന്നുവരുടെ സഹകരണത്തോടെ ക്യാമ്പ് നടത്തി.ആദ്യത്തെ എസ് എസ് എൽ സി ബാച്ചിന്റെ പരീക്ഷയായിരുന്നു. ആയതിനാൽ 100% വിജയം നേടുക എന്ന ലക്ഷ്യത്തോടെ അധ്യാപകരും പി ടി എയും വിദ്യാർഥികളും പരിശ്രമത്തിന്റെ ഫലമായി ആ അഭിമാന നേട്ടം ഈ വിദ്യാലയത്തെ തേടിയെത്തി. പരീക്ഷ എഴുതിയ മുഴുവൻ വിദ്യാർഥികളും ജയിച്ച് ആദ്യബാച്ചിൽ തന്നെ നൂറുശതമാനം വിജയം നേടുന്ന പട്ടികയിൽ ബീനാച്ചി ഗവ ഹൈസ്കൂളും ഇടം പിടിച്ചു.

2017 - 18 പ്രവർത്തന റിപ്പോർട്ട്

ബീനാച്ചി സ്കൂളിനെ സംബന്ധിച്ച് ഏറ്റവും നല്ല പ്രവർത്തനങ്ങൾ നടന്ന ഒരു വർഷമായിരുന്നു കഴിഞ്ഞുപോയത്. ഭൌതികസൌകര്യങ്ങളുടെ കാര്യത്തിലും, അക്കാദമിക മികവിന്റെ കാര്യത്തിലും ഏറെ മുന്നേറാൻ ഈ വർഷം സാധിച്ചു.

പ്രവേശനോത്സവം

2017 ജൂൺ 1നു സ്കൂളിൽ പ്രവേശനോത്സവം നടത്തി. ഒന്നാം ക്ലാസ്സ്‌ വിദ്യാർത്ഥിനി നിവേദ്യ ചടങ്ങ് ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർമാൻ, കൗൺസിലർ മാർ തുടങ്ങിയവർ സന്നിഹിതരായ ചടങ്ങിൽ നവാഗതരായ കുട്ടികൾക്ക് സമ്മാനപ്പൊതി നൽകി.വിവിധ തരം പാവകൾ, ബലൂണുകൾ എന്നിവ കൊണ്ടുള്ള അലങ്കാരം ചടങ്ങ് കൂടുതൽ ആകർഷകമാക്കി

സീഡ് മാതൃഭൂമി സീഡിന്റെ നേതൃത്വത്തിൽ "നാട്ടുമാവിൻ ചോട്ടിൽ "പദ്ധതിക്ക് തുടക്കം കുറിച്ചു.450 കൂടുകളിൽ മാങ്ങയണ്ടി പാകി.പരിസ്ഥിതി ദിനം. പരിസ്ഥിതി ദിനമായി ബന്ധപ്പെട്ട് പരിസ്ഥിതി സംരക്ഷണ സന്ദേശം ശ്രീ. ഷബീർ അഹമ്മദ് നൽകി. സ്കൂൾ ശുചിത്വ പരിപാടിക്ക് ആരോഗ്യ വകുപ്പും ബീനാച്ചി വ്യാപാര വ്യവസായ ഏകോപന യൂണിറ്റും നേതൃത്വം നൽകി. പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ, പ്ലക്കാർഡ് റാലി, വൃക്ഷതൈ വിതരണം, തൈ നടൽ, മഴക്കുഴി നിർമ്മാണം തുടങ്ങി വിവിധ പ്രവർത്തനങ്ങൾ നടത്തി. കുട്ടികളും അദ്ധ്യാപകരും രക്ഷിതാക്കളും ഉത്സാഹത്തോടെ പ്രവർത്തനങ്ങളിൽ പങ്കെടുത്തു. പഠനോപകരണ വിതരണം സുൽത്താൻ ബത്തേരി നഗരസഭ, പുളിയമ്മാക്കൽ ചാരിറ്റബിൾ ട്രസ്റ്റ്‌, കോട്ടക്കുന്ന് എന്നിവയുടെ സഹകരണത്തോടെ നിർധനരായ കുട്ടികൾക്ക് സൗജന്യമായി പഠനോപകരണങ്ങൾ വിതരണം ചെയ്തു.

ഓണാഘോഷം

പുതിയതായി തിരഞ്ഞെടുത്ത പി  ടിഎ യുടെ ആദ്യ പരിപാടി എന്ന നിലയിൽ  ഈ വർഷത്തെ ഓണാഘോഷ പരിപാടി  വിപുലമായ രീതിയിൽ ആഘോഷിക്കുവാൻ തീരുമാനിച്ചു. 1000 പേർക്ക് സദ്യ തയ്യാറാക്കുവാനും മെഗാ പൂക്കളമത്സരം സംഘടിപ്പിക്കുവാനും  തീരുമാനിച്ചു.പി.ടിയഎയിലെ മുഴുവൻ അംഗങ്ങളെയും ഉൾപ്പെടുത്തി ഉപസമിതി രൂപീകരിക്കുകയും ചെയ്തു.

മാവിൻതൈ വിതരണം

നാട്ടുമാഞ്ചോട്ടിൽഈ പദ്ധതി പ്രകാരം 1000 നാട്ടുമാവിൻ തൈകളുടെ വിതരണം നടത്തി. മാതൃഭൂമി സീഡ് നേതൃത്വം നൽകി.

നാട്ടുമാവിൻ ചോട്ടിൽ ഉദ്ഘാടനം

വയലേലകൾക്കൊപ്പം ജൈവ നെൽകൃഷി പദ്ധതി സ്കൂളിന്റെ നേതൃത്വത്തിൽ കൊളഗ കപ്പാറ വയലിൽ ചെയ്തു. കുട്ടികളുടെയും രക്ഷിതാക്കളുടെയും മികച്ച പങ്കാളിത്തം ഉണ്ടായിരുന്നു.

ഇൻസ്പയർ അവാർഡ്

തിരുവനന്തപുരത്ത് നടന്ന ഇൻസ്പയർ അവാർഡ് സംസ്ഥാന തല മത്സരത്തിൽ വയനാട് ജില്ലയെ പ്രതിനിധീകരിച്ചു അനുശ്രീ എ പങ്കെടുത്തുമാതൃഭൂമി സീഡ് പ്രവർത്തനങ്ങളുടെ ഭാഗമായി വിദ്യാലയത്തിൽ കുട്ടികൾ തനിയെ മുളപ്പിച്ചെടുത്ത മാവിൻതൈകൾ നടുന്ന കാര്യം യോഗതേതിൽ ചർച്ച ചെയ്യുകയും വിദ്യാലയത്തിനോടു തൊട്ടടുത്തുള്ള മാനിവയിൽ ദേവസ്വത്തിന്റെ 50 സെന്റ് സ്ഥലത്ത് നാട്ടുമാവിൻ തൈകൾ നട്ടുപരിപോഷിക്കുവാൻ തീരുമാനിച്ചു.

ഉച്ചഭക്ഷണം

ഉ ഉച്ചഭക്ഷണ പദ്ധതി കാര്യക്ഷമമാക്കാൻ പിടിഎയുടെ ഈ വർഷത്തെ പുതിയ ഉപസമിതി രൂപീകരിച്ചു എസ് കൃഷ്ണകുമാർ , കെപി സാബു, ജ്യോതി,  ജമീല,  സീമ എസ് ബാബു,  സുജ ജോൺ സുജ സി ഏലിയാസ്  എന്നിവരെ ഉൾപ്പെടുത്തി ഉച്ചഭക്ഷണ കമ്മിറ്റി യോഗം ചേരുകയും ഉചിതമായ തീരുമാനങ്ങൾ എടുത്തു പദ്ധതി മുന്നോട്ട് കൊണ്ടുപോകുന്നതിന് ഏൽപ്പിക്കുകയും ചെയ്തു. വിദ്യാലയത്തിലെ അടുക്കളത്തോട്ടത്തിൽ നിന്നം ലഭിക്കുന്ന പച്ചക്കറികൾ പരമാവധി ഉച്ചഭക്ഷണത്തിൽ ഉൾപ്പെടുത്തി.

വിഷൻ 20

വിദ്യാലയത്തിന് ഏറ്റവും മികവാർന്ന പ്രവർത്തനങ്ങളിൽ ഒന്നായിരുന്നു വിഷൻ 20 സ്വപ്ന വിദ്യാലയം പദ്ധതി. ഇതിന്റെ ഭാഗമായി വിദ്യാലയത്തിൽ നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ ഉദ്ഘാടനം 31. 10 2017 ന് മൂന്നു മണിക്ക് വിദ്യാഭ്യാസ മന്ത്രി ശ്രീ രവീന്ദ്രനാഥ് നിർവ്വഹിക്കുന്ന വിവരം ചർച്ച ചെയ്യുകയും അന്നേദിവസം വിദ്യാലയത്തിൽ നടക്കേണ്ട ആറ് പ്രവർത്തനങ്ങളുടെ ഉദ്ഘാടനം പ്രഖ്യാപിക്കുകയും ചെയ്തു . അക്കാദമിക് മാസ്റ്റർ പ്ലാൻ, സീഡ് മഷിപ്പേന വിതരണം, ജൈവപച്ചക്കറി, മഴമറ, ക്ലാസ് ലൈബ്രറി , ഫല വൃക്ഷ തൈ വിതരണം , എസ്എസ്എൽസി വിജയികൾക്കുള്ള അനുമോദനം, തുടങ്ങിയവ ചർച്ചചെയ്യുകയും സ്കൂളിലെ മുഴുവൻ വിദ്യാർഥികൾക്കും മാതൃഭൂമി നൽകിയ വിതരണം നടത്തുന്നതിനെക്കുറിച്ച് ആലോചിക്കുകയും ചെയ്തു ചെയ്തു.   അഞ്ചു മുറികളിലേക്ക് ക്ലാസ് ലൈബ്രറി സെറ്റ് ചെയ്യുന്നതിന് ആവശ്യമായ തുക ലഭിച്ചു തുകയുപയോഗിച്ച് നിർമിച്ച ലൈബ്രറിയുടെ ഉദ്ഘാടനവും തീരുമാനിച്ചു. ഈ വർഷം വിരമിക്കുന്ന അഫ്സത്ത് ടീച്ചർ വിദ്യാർത്ഥികൾക്ക് ഫലവൃക്ഷതൈകൾ വിതരണം ചെയ്യുന്നതാണെന്ന് യോഗത്തിൽ അറിയിച്ചു . വിഷൻ 20 പദ്ധതിയുടെ നടത്തിപ്പിനായി സ്വാഗതസംഘം  രൂപീകരിക്കുകയും  രക്ഷാധികാരിയായി നഗരസഭാ ചെയർമാൻ സി കെ സഹദേവനെയും,  വാർഡ് കൗൺസിലർ മുഹമ്മദ് ജനറൽ കൺവീനർ ആയി തിരഞ്ഞെടുത്തു . സാമ്പത്തികം, , പ്രോഗ്രാം,  സ്റ്റേജ് , ലൈറ്റ് ആൻഡ് സൗണ്ട് , റിസപ്ഷൻ തുടങ്ങി വിവിധ കമ്മിറ്റികൾ തീരുമാനിക്കുകയും കമ്മറ്റിയുടെ ചെയർമാൻ വൈസ് ചെയർമാൻ കൺവീനർമാർ എന്നിവരെയും യോഗത്തിൽ തിരഞ്ഞെടുക്കകയും ചെയ്തു.

പ്രീപ്രൈമറി ഫെസ്റ്റ് ശലഭോത്സവം

2017 18 വർഷത്തെ പ്രീപ്രൈമറി കലോത്സവം ശലഭോത്സവം- 17 ഡിസംബർ 22 വെള്ളിയാഴ്ച നടത്തി. പ്രീപ്രൈമറി ക്ലാസൂകളിൽ പഠിക്കുന്ന മുഴുവൻ കുട്ടികൾക്കും വ്യത്യസ്തമാർന്ന മികവാർന്ന പരിപാടികൾ അവതരിപ്പിക്കാൻ അവസരം ലഭിച്ചു. വർണ്ണാഭവും നയനാനന്ദകരവുമായിരുന്നു ശലഭോത്സവം. പരിപാടികൾ മികവാർന്ന രീതിയിൽ അവതരിപ്പിച്ച കുട്ടികളെയും, അവരെ പരിശീലിപ്പിച്ച പ്രീ- പ്രൈമറി അധ്യാപകരെയും,   മികച്ച പ്രോതാ്സാഹനം തന്ന  പി ടി എ അംഗങ്ങളെയും നന്ദിയോടെ ഓർക്കുന്നു.


പ്രകൃതിപഠനക്യാമ്പ് സൈലന്റ് വാലി

പ്രകൃതിയെ അടുത്തറിയാനും പരിചയപ്പെടുന്നതിനും വേണ്ടി സൈലൻറ് വാലിയിൽ ലഭിച്ച ക്യാമ്പ് കുട്ടികൾക്കും അധ്യാപകർക്കും പുതിയ ഒരു അനുഭവമായി മാറി. നിരവധി വിദ്യാലയങ്ങളിൽ നിന്ന് അറുനൂറിലധികം സ്കൂളുകൾ അപേക്ഷിച്ച പഠന ക്യാമ്പിന് കുറച്ചു വിദ്യാലയങ്ങൾക്കു മാത്രമാണ് അവസരം ലഭിച്ചത്. നമ്മുടെ വിദ്യാലയത്തിനും ക്യാമ്പിലേക്ക് സെലക്ഷൻ കിട്ടിയെന്ന് മികവാർന്ന കാര്യമായിരുന്നു കെഎസ്ആർടിസി ബസ്സിൽ ബസ്സിൽ 40 കുട്ടികളും 5 അധ്യാപകരും ആണ് ക്യാമ്പിൽ പങ്കെടുത്ത ഡിസംബർ 22 മുതൽ 24 വരെ മണ്ണാർക്കാട് വെച്ച് പരിസ്ഥിതി ക്യാമ്പ് നടന്നു.

വിദ്യാലയവികസനപ്രവർത്തനങ്ങൾ

വിദ്യാലയത്തിൽ സംബന്ധിച്ച് ഏറ്റവും കൂടുതൽ അൽ വികസനം നടന്ന ഒരു കാലഘട്ടം കൂടിയായിരുന്നു ഇത്. സുൽത്താൻ ബത്തേരി നഗരസഭയുടെ സഹായത്തോടെ സ്കൂൾ അങ്കണം ഇൻറർലോക്ക് ചെയ്യുന്നതിനുവേണ്ടി വണ്ടി 494000 പാസാക്കുകയും സ്കൂളിൻറെ കെട്ടിടനിർമ്മാണത്തിന് സർക്കാർ രണ്ടുകോടി കോടി രൂപ പാസായ തായി കമ്മിറ്റിയിൽ അറിയിക്കുകയും ചെയ്തു .

ഐ ആം കലാം മത്സരത്തിൽ സയൻസ് വയറ്റിൽ നമ്മുടെ വിദ്യാലയത്തിൽ നിന്ന് മത്സരിച്ച് രണ്ട് വിദ്യാർത്ഥികൾ ഒന്നാം സ്ഥാനം നേടി തിരുവനന്തപുരത്ത് വച്ച് നടക്കുന്ന സംസ്ഥാന തല മത്സരത്തിലേക്ക് സെലക്ഷൻ ലഭിച്ചതായി അറിയിച്ചു ഒപ്പം മാനന്തവാടിയിൽ നടന്ന ജൈവവൈവിധ്യ സെമിനാറിൽ വിഭാഗത്തിൽനിന്ന് നമ്മുടെ വിദ്യാലയത്തിന് രണ്ടാം സ്ഥാനവും ഫുട്ബോൾ ടീമിന് മൂന്നാം സ്ഥാനവും ലഭിച്ചു.

സ്കൂളിൻറെ ഗ്രൗണ്ട് ഉദ്ഘാടനം

സുൽത്താൻബത്തേരി നഗരസഭയുടെ സാമ്പത്തികസഹായത്തോടെ നവീകരണം പൂർത്തീകരിച്ച് സ്കൂളിൻറെ ഗ്രൗണ്ട് ഉദ്ഘാടനം 2018 ഫെബ്രുവരി 2 വെള്ളിയാഴ്ച 2 30 ന് നഗരസഭ ചെയർമാൻ സി കെ സഹദേവൻ നിർവഹിച്ചു. കൌൺസിലർ ശബീർ അഹമ്മദ് അധ്യക്ഷത വഹിച്ചു . വിദ്യാലയത്തിന്റെ മുൻഭാഗത്തുള്ള വിശാലമായ കളിസ്ഥലം പൂർണമായും ഇന്റർലോക്ക് വിരിച്ച് മനോഹരമാക്കി. കുട്ടികൾക്ക് ഇരിക്കുന്നതിനുവേണ്ടി പടികളിൽ ടൈൽ പാകി മനോഹരമാക്കി. വിദ്യാലയാങ്കണത്തിലുള്ള മരങ്ങൾക്ക് ചുറ്റും മതിൽ കെട്ടി ടൈൽ പാകി വിദ്യാലയാങ്കണം മനോഹരമാക്കി.  ഉദ്ഘാടനത്തോടനുബന്ധിച്ച് മുഴുവൻ വിദ്യാർഥികൾക്കും പായസവിതരണം നടത്തി. രക്ഷിതാക്കളും പൊതുജനങ്ങളും പങ്കെടുത്ത പരിപാടി മികച്ചരീതിയിൽ നടന്നു.

ക്ലാസ് ലൈബ്രറി ഉദ്ഘാടനം(മൂഴയിൽ ജ്വല്ലറി)

കുട്ടികളിൽ വായനവളർത്തുന്നതിനും പഠനപ്രവർത്തനങ്ങൾ സുഖമമായി നടപ്പിലാക്കുന്നതിനും വേണ്ടി ആരംഭിച്ച ക്ലാസ് ലൈബ്രറിയുടെ ആദ്യഘട്ടത്തിലേക്ക് സുൽത്താൻബത്തേരി മൂഴയിൽ ജ്വലറി സംഭാവനചെയ്ത 50,000 രൂപ ഉപയോഗിച്ച്  5 റൂമിലേക്കു ലൈബ്രറി നിർമ്മിച്ചു. ഹൈസ്ക്കൂൾ ക്ലാസുകളിലായിരുന്നു ആദ്യഘട്ടമുപയോഗിച്ച് നിർമ്മിച്ചത്. പദ്ധതിയുടെ ഉദ്ഘാടനം 2018 ഫെബ്രുവരി 1 വ്യാഴാഴ്ച രാവിലെ 10 30 ന് നിർവഹിച്ചു. ഈ അക്കാദമിക വർഷത്തെ മുഴുവൻ പ്രവർത്തനങ്ങളും ഉൾപ്പെടുത്തി എത്തി വിദ്യാലയ പത്രിക ഇറക്കാൻ തീരുമാനിച്ചു. ബത്തേരി കോടതി വക ക്ലാസ് ലൈബ്രറിയിലേക്ക് വേണ്ട സൗകര്യങ്ങളും ലയൺസ് ക്ലബ് സുൽത്താൻബത്തേരി ലയൺസ് ക്ലബ്ബിന്റെ സഹായത്തോടെ സ്കൂളിലേക്ക് വാട്ടർ പ്യൂരിഫിക്കേഷൻ സിസ്റ്റവും ലഭിച്ചു.

പെയിന്റിംഗ് സുൽത്താൻബത്തേരി നഗരസഭയുടെ നേതൃത്വത്തിൽ സ്കൂളിലെ മുഴുവൻ കെട്ടിടങ്ങളും പെയിൻറ് അടിച്ച് നവീകരിച്ചു

ഡ്രൈവർമാർക്കുള്ള ബോധവത്കരണ ക്ലാസ്

വിദ്യാലയത്തിലെ വിവിധ ഭാഗങ്ങളിൽ നിന്ന് സ്കൂളിലേക്ക് കുട്ടികളെ കൊണ്ടുവരുന്ന വാഹനത്തിൻറെ ഡ്രൈവർമാർക്ക് വേണ്ടി ഒരു യോഗം വിളിച്ചു ചേർക്കുകയും യോഗത്തിൽ ബത്തേരി ആർടിഒ , സുൽത്താൻ ബത്തേരി പോലീസ് തുടങ്ങിയ അധികാരികൾ ക്ലാസുകളെടുക്കുകയും ചെയ്തു.  വാഹനം ഓടിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ പറ്റിയും , വിദ്യാർത്ഥികളോട് പെരുമാറേണ്ട രീതികളെപ്പറ്റിയും ബോധവൽക്കരണ ക്ലാസുകൾ നടത്തി

വാർഷികവും യാത്രയയപ്പും

ഈ വർഷത്തെ സ്കൂൾ വാർഷികവും സർവീസിൽ നിന്ന് വിരമിക്കുന്ന അധ്യാപകരുടെ യാത്രയയപ്പ് 23.2.2018ന്  നടത്തുവാൻ തീരുമാനിച്ചു. വാർഷികം നാലുമണിക്ക് യാത്രയയപ്പ് നൽകി. പരിപാടി നഗരസഭ ചെയർമാൻ സി കെ സഹദേവൻ ഉദ്ഘാടനം ചെയ്തു ഈ അധ്യയന വർഷത്തിൽ വിവിധ മത്സരങ്ങളിലും അക്കാദമിക് പ്രവർത്തനങ്ങളിലും മികവ് തെളിയിച്ച മുഴുവൻ കുട്ടികളെയും ചടങ്ങിൽ ആദരിച്ചു.

സർവ്വീസിൽ നിന്നും വിരമിച്ച അധ്യാപകർ

കെ കെ ഹേമലത

പി കെ അഫ്സത്ത്

മേരി മാത്യു

2018 19 അധ്യയനവർഷത്തിലെ ബീനാച്ചി ഗവൺമെൻറ് ഹൈസ്കൂൾ പിടിഎ കമ്മിറ്റിയുടെ പ്രവർത്തന റിപ്പോർട്ട്

നവംനവങ്ങളായ ബഹുമുഖ പ്രവർത്തനങ്ങളാൽ സമ്പന്നമായിരുന്നു പോയവർഷത്തിലെ പിടിഎയുടെ കർമ്മരംഗം 2018 മഹാ പ്രളയത്തിനുശേഷം സെപ്റ്റംബർ അഞ്ചിനാണ് ആണ് പുതിയ കമ്മിറ്റി രൂപീകൃതമായത് ഇത് ഒരു വർഷം വർഷം കാലാവധി പൂർത്തീകരിക്കും ഇനിയും മാസങ്ങൾ ബാക്കിനിൽക്കേ ചുരുങ്ങിയകാലം കൊണ്ട് ചെയ്തു തീർത്ത പ്രവർത്തനങ്ങൾ സംക്ഷിപ്തമായി മനസ്സിലാക്കാം

പ്രവേശനോത്സവം /വിജയത്സവം

ജൂൺ 1 ന് വിവിധ പരിപാടികളോടെ പ്രവേശനോത്സവം സംഘടിപ്പിച്ചു. ഇതോടൊപ്പം നടത്തിയ വിജയോത്സവത്തിൽ മികച്ച വിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു.

സീഡ്സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ മരുവത്കരണ ദിനത്തോട് അനുബന്ധിച്ച് വനം വകുപ്പിന്റെ സഹകരണത്തോടെ നായ്ക്കട്ടി ഫോറെസ്റ്റിൽ

വനവൽകരണം നടത്തി.മുള, തേക്ക് തുടങ്ങി 150 തോളം വൃക്ഷ തൈകൾ നട്ടു. ചക്ക മഹോത്സവംസ്കൂളിൽ നടത്തിയ ചക്കവിഭവങ്ങളുടെ പ്രദർശനം ഏറെ ശ്രദ്ധ ആകർഷിക്കുന്നതായിരുന്നു. ക്ലാസ്സ്‌ തലത്തിൽ ചക്ക വിഭവങ്ങളുടെ പ്രദർശനം ഒരുക്കി. ഏറ്റവും നന്നായി വിഭവങ്ങൾ പ്രദർശനം നടത്തിയ ക്ലാസുകൾക്ക് സമ്മാനം നൽകി. രക്ഷിതാക്കളുടെ പങ്കാളിത്തം മികച്ചതായിരുന്നു. ദുരിതാശ്വാസ ക്യാമ്പ് സന്ദർശനം

17/8/2018 ന് പ്രളയ ബാധിതർക്കായി ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പിൽ സ്കൂളി ന്റെ നേതൃത്വത്തിൽ സന്ദർശനം നടത്തി. ദുരിതാശ്വാസ ക്യാമ്പിലേക്കു ആവശ്യമായ വിഭവ സമാഹരണം വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും നേതൃത്വത്തിൽ നടപ്പിലാക്കി.സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ദുരിതാശ്വാസ ക്യാമ്പിലേക്കു ഫണ്ട്‌ ശേഖരണം നടത്തി. കൂടാതെ ക്യാമ്പിലെ കൂട്ടികൾക്ക് നോട്ട് ബുക്ക്‌ വിതരണവും നടത്തി. പ്ലാവിൻ തൈ വിതരണം സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഇരുന്നൂറ്റൻപതോളം പ്ലാവിൻ തൈകൾ വിതരണം ചെയ്തു. വയനാട് സീഡ് കോ-ഓർഡിനേറ്റർ ശ്രീ. അനീഷ് ചടങ്ങിൽ സന്നിഹിതനായിരുന്നു. ഇൻസ്പയർ അവാർഡ് ആലപ്പുഴയിൽ നടന്ന ഇൻസ്പയർ അവാർഡ് മത്സരത്തിൽ അനഘ വിനോദ്, മുഹമ്മദ്‌ അൻസിൽ എന്നീ വിദ്യാർത്ഥികൾ പങ്കെടുത്തു. സംസ്ഥാന തലത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ ഈ വിദ്യാർത്ഥികൾ കരസ്ഥ മാക്കി. ഡൽഹിയിൽ വച്ച് നടക്കുന്ന നാഷണൽ പങ്കെടുക്കുന്നതിനായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. കേരള അഗ്രിഫെസ്റ്റ് പട്ടാമ്പിയിൽ വച്ചു നടന്ന കേരള അഗ്രിഫെസ്റ്റിൽ സ്കൂളിൽ നിന്നും വിദ്യാർത്ഥികൾ പങ്കെടുക്കുകയും നിരവധി സമ്മാനങ്ങൾ കരസ്ഥമാക്കുകയും ചെയ്തു.30000 രൂപയുടെ ക്യാഷ് പ്രൈസും ലഭിച്ചു. ജൈവ വൈവിധ്യ കോൺഗ്രസ്‌ കല്പറ്റയിൽ വച്ച് നടന്ന ജില്ലാതല ജൈവ വൈവിധ്യ കോൺഗ്രസിൽ സ്കൂളിൽ നിന്നും രണ്ട് വിദ്യാർത്ഥികൾ പങ്കെടുത്തു. ഇവർ തലശ്ശേരിയിൽ വച്ചു നടന്ന സംസ്ഥാന ജൈവ വൈവിധ്യ കോൺഗ്രസിലും പങ്കെടുത്തു.

കഴിഞ്ഞ വർഷത്തെ മഹാ പ്രളയത്തിൽ സർവ്വതും ഒലിച്ചുപോയവർക്ക് പുനരധിവാസം നൽകുന്നതിനും ഒഴുകിപ്പോയ കേരളത്തെ വീണ്ടെടുക്കുന്നതിനും സർക്കാർ പ്രഖ്യാപിച്ച നവകേരള സൃഷ്ടി നും പി ടി എ യുടെ നേതൃത്വത്തിൽ സഹായം നൽകിയ പ്രവർത്തനങ്ങളായിരുന്നു കമ്മിറ്റിയുടെ ആദ്യ പ്രവർത്തനം ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ഏകദേശം ഒരു ലക്ഷം രൂപയുടെ വസ്തുക്കൾ സമാഹരിച്ച് നൽകുകയുണ്ടായി ഭക്ഷ്യവസ്തുക്കൾ തുണികൾ നോട്ടുബുക്കുകൾ എന്നിവ അതിൽ പെടുന്നു അതിനുപുറമേ സ്കൂൾ ഫീഡിങ് ഏരിയയിലുള്ള കോളനികളിൽ മണൽവയൽ ഭക്ഷ്യക്കിറ്റ് വിതരണവും നടത്തി എത്തി വീട് നഷ്ടപ്പെട്ട ഒരു കുട്ടി കിടക്കുന്നതിന് ആവശ്യമായ കിടക്കയും തലയിണയും നൽകി.

പഠനോപകരണ വിതരണം

പിടിഎയുടെ ശ്രമഫലമായി നമ്മുടെ പ്രദേശത്തുള്ള സുമനസ്സുകളായ ചില വ്യക്തികളുടെയും സംഘടനകളുടെയും സമുചിതമായ ഇടപെടലിലൂടെ വിദ്യാർഥികൾക്ക് ഫർണിച്ചർ നൽകുകയുണ്ടായി. സന്നദ്ധസംഘടനകളുമായി ചേർന്ന് കൊണ്ട് കുട്ടികൾക്ക് പഠിക്കുന്നതിനാവശ്യമായ നോട്ട് ബുക്കുകൾ, കുട , ബോക്സ്, തുടങ്ങിയ പഠനോപകരണങ്ങൾ ഈ കാലയളവിൽ പി ടി എയുടെയും സുൽത്താൻബത്തേരി നഗരസഭയുടെയും പ്രത്യേകശ്രദ്ധ യുണ്ടായി.

പ്രവേശനകവാടവും ടോയിലറ്റ് കോംപ്ലക്സും

പി ടി എയുടെ നിരന്തര പ്രയത്നത്തിന്റെയും നഗരസഭയുടെ അവസരോചിത ഇടപെടലിന്റെയും ഫലമായി മനോഹരമായ പ്രവേശനകവാടം ആധുനിക സൗകര്യങ്ങളോടുകൂടിയ കോംപ്ലക്സും ബീനാച്ചി വിദ്യാലയത്തിനു ലഭിച്ചു. വികസനപ്രവർത്തനങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് ഈ പ്രവർത്തനങ്ങൾ.  8. 11 . 2018ന്  നഗരസഭയുടെ ചെയർപേഴ്സൺ ശ്രീ ടി എൽ സാബു പുതിയ കവാടത്തിന്റെയും ശ്രീ സി കെ  സഹദേവൻ ടോയിലറ്റ് കോംപ്ലക്സിന്റെയും ഔപചാരിക ഉദ്ഘാടനകർമ്മം നിർവഹിച്ചു . പ്രവേശനകവാടവും ചേർന്നുള്ള ഗേറ്റും വിദ്യാലയത്തിന്റെ മുഖഛായ മാറ്റി.

3 ക്ലാസ് മുറികൾ പച്ച ഷീറ്റ് ഉപയോഗിച്ച് സീലിംഗ് ചെയ്യുകയും, മുകളിലെ ക്ലാസ് മുറികളുടെ സീലിങ് വൈദ്യുതി കണക്ഷൻ പ്രീ പ്രൈമറി യുടെ മുൻവശത്ത് കുട്ടികൾക്ക്  നടക്കുവാനുള്ള നടപ്പാത കോൺക്രീറ്റ് ചെയ്യൽ എംഎൽഎ ഫണ്ട് ഉപയോഗിച്ചുള്ള atal tinkering lab കെട്ടിടനിർമാണം തുടങ്ങിയവയും നിർമാണപ്രവർത്തനങ്ങളിൽ ഇടംപിടിച്ചു .ക്ലാസ് മുറികളുടെ താത്കാലിക ക്ഷാമത്തിന് സീലിങ് ഒരു സഹായകമായി.

അക്കാദമിക പ്രവർത്തനങ്ങൾ

ഞങ്ങൾ ഭൗതികസാഹചര്യങ്ങൾ ഊന്നൽ നൽകുന്നതിനൊപ്പം ഇവയുടെയെല്ലാം ഗുണപരമായി ഉയരേണ്ട അക്കാദമിക പ്രവർത്തനങ്ങളിലും വളരെ മികച്ച മുന്നേറ്റം വിദ്യാലയത്തിൽ നിന്ന് ഉണ്ടായി. മുൻ വർഷങ്ങളിൽ ചെയ്തതുപോലെ കഴിഞ്ഞവർഷവും എസ് എസ് എൽ സി സി ക്യാമ്പ് നടത്തുകയും കുട്ടികളുടെ പഠന നിലവാരം ഉയർത്താൻ സാധിക്കുകയും ചെയ്തു . 2019 ജനുവരിയിൽ ആരംഭിച്ച ക്യാമ്പ് മാർച്ച് 28 പരീക്ഷ അവസാനിക്കുന്നതു വരെ നീണ്ടുനിന്നു. എസ്എസ്എൽസി കുട്ടികളുടെ വീട്ടിലേക്ക് പഠനത്തിന് ആവശ്യമായ ഫർണിച്ചറുകൾ, മറ്റു പഠനോപകരണങ്ങൾ തുടങ്ങിയവ സമയബന്ധിതമായി എത്തിക്കുവാൻ സാധിച്ചു.   കുട്ടികളുടെ ഗൃഹസന്ദർശനം തുടങ്ങിയവ സമയബന്ധിതമായി നടത്തുവാൻ സാധിച്ചു . പി ടി എയുടെ ഇടപെടൽ ഇത്തരം പ്രവർത്തനങ്ങൾക്ക് ശക്തി നൽകി കുട്ടികൾക്ക് പ്രത്യേക പരിശീലനം, രാത്രി ക്യാമ്പ് തുടങ്ങിയവയെല്ലാം ഇതിനോടനുബന്ധിച്ച് ചെയ്യാൻ സാധിച്ചു . യു. പി, എച്ച് . എസ് തലത്തിലെ പഠന പിന്നോക്കം അനുഭവിക്കുന്ന കുട്ടികൾക്ക് അക്കാദമിക പുരോഗതി ഉണ്ടാക്കാൻ എസ് എസ് കെ യുടെ നേതൃത്വത്തിൽ നടപ്പാക്കിയ  ശ്രദ്ധയ, നവപ്രഭ, മലയാളത്തിളക്കം തുടങ്ങിയവയ്ക്കും പിടിഎയുടെ സഹായം ഉണ്ടായി. പി ടി എ യിലെ ചില അംഗങ്ങൾ കുട്ടികളെ പഠിപ്പിക്കാൻ തയ്യാറായതും നന്ദിയോടെ സ്മരിക്കുന്നുകലാ-കായിക മേളകൾ

പഠനോത്സവം .

2018 - 19 അധ്യയനവർഷത്തിൽ പ്രൈമറി തലത്തിൽ നടത്തിയ ഏറ്റവും മികച്ച അക്കാദമികപ്രവർത്തനമായിരുന്നു "പഠനോത്സവം" . പൊതു വിദ്യാഭ്യാസസം രക്ഷണ യജ്ഞത്തിന്റെ ഭാഗമായി നടത്തിയ ഈ പരിപാടിയിൽ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും ഒപ്പം പൊതുജനങ്ങളുടെയും സാനിധ്യം ശ്രദ്ധേയമായി. ഒരു വർഷം കൊണ്ട് കുട്ടികൾ ആർജിച്ച അക്കാദമികമായ കഴിവുകൾ രക്ഷിതാക്കളുടെയും സമൂഹത്തിന്റെയും മുന്നിൽ അവതരിപ്പിച്ചു. കുട്ടികളിൽ ആത്മവിശ്വാസം വർദ്ധിക്കുകയും രക്ഷിതാക്കൾ മക്കളുടെ കഴിവുകൾ തിരിച്ചറിയുകയും അഭിമാനിക്കുകയും ചെയ്തു. 1 മുതൽ 7 വരെ ക്ലാസുകളിലെ എല്ലാ കുട്ടികളും ഈ പരിപാടിയുടെ ഭാഗമായി. വിദ്യാർത്ഥികൾ നിർമ്മിച്ച ഉത്പന്നങ്ങളുടെ പ്രദർശനം, LED ബൾബുകളുടെ വിൽപ്പന, ശാസ്ത്ര പരീക്ഷണങ്ങളുടെ അവതരണം തുടങ്ങി വിവിധ പരിപാടികൾ കൊണ്ട് ഒരു ഉത്സവാന്തരീക്ഷം സൃഷ്ടിക്കാൻ കഴിഞ്ഞു. നഗരസഭാധ്യക്ഷൻ ശ്രീ CK സഹദേവൻ പരിപാടി ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ശ്രീ ഷബീർ അഹമ്മദ് അധ്യക്ഷനായിരുന്നു. HM , PTA ഭാരവാഹികൾ, BPO , SMC ചെയർമാൻ , വിവിധ മേഖലകളിലെ പ്രമുഖർ എന്നിവരെല്ലാം വേദിയിൽ സന്നിഹിതരായിരുന്നു. പഠനോത്സവത്തെക്കുറിച്ച് രക്ഷിതാക്കളുടെ ഭാഗത്തു നിന്നും വളരെ നല്ല അഭിപ്രായമാണ് ലഭിച്ചത്. വരും വർഷങ്ങളിൽ ഇത്തരം അക്കാദമിക പ്രവർത്തനങ്ങൾ ഏറ്റെടുത്തു നടത്തുവാനുള്ള ഒരു പ്രചോദനം ലഭിച്ചു എന്നതാണ് പഠനോത്സവത്തിന്റെ ഏറ്റവും വലിയ നേട്ടം.

മഹാപ്രളയം കാരണം കഴിഞ്ഞ വർഷത്തെ കലാ-കായിക മേളകൾ ആഡംബരം ആയിരുന്നു നടത്തിയത് കുട്ടികൾക്ക് മാത്രമേ സബ് ജില്ലാ സംസ്ഥാനതല മത്സരങ്ങൾ ഉണ്ടായിരിക്കുകയുള്ളൂ എന്നിരുന്നാലും സ്കൂൾതലത്തിൽ എല്ലാ കുട്ടികളേയും ഉൾപ്പെടുത്തി നവംബർ അഞ്ച് ആറ് തീയ്യതികളിൽ ആയി വിപുലമായി നടത്തുകയുണ്ടായി.

യൂണിയൻ ബാങ്ക് എവർ റോളിംഗ് ട്രോഫി

കലാമേളയിൽ ഒന്നാം സ്ഥാനം നേടുന്ന ടീമിന് യൂണിയൻബാങ്ക് സുൽത്താൻ ബത്തേരി 3000 രൂപയുടെ  എവർ റോളിംഗ് ട്രോഫി സ്പോൺസർ ചെയ്തു.

ശാസ്ത്രമേളകൾ

കഴിഞ്ഞ വർഷത്തെ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ പെട്ടതായിരുന്നു ശാസ്ത്രമേളകൾ ജില്ലാ സംസ്ഥാനതല സ്കൂൾ ശാസ്ത്രമേളകൾ ബാലശാസ്ത്രകോൺഗ്രസ്, ഇൻസ്പെയർ അവാർഡ്, സംസ്ഥാനതല സയൻസ് സെമിനാർ , ടാലൻറ് സെർച്ച് എന്നിവയിൽ നമ്മുടെ പ്രതിഭാധനരായ വിദ്യാർഥികൾ പങ്കെടുക്കുകയും മികച്ച വിജയം നേടിയെടുക്കുകയും ചെയ്തു.  എട്ട് കുട്ടികൾക്ക് സംസ്ഥാനതലത്തിൽ ഗ്രേസ്മാർക്ക് ലഭിക്കുകയും ,  വിജയശ്രീലാളിതരായ മുഹമ്മദ് സിനാൻ, അക്ഷരാപുരുഷോത്തമൻ, ആതിര കെ പി,  അഭിഷേക് രവീന്ദ്രൻ, ജഫ്ന ഷെറിൻ എന്നീ വിദ്യാർത്ഥികളെ അനുമോദിച്ചു.

ഇൻസ്പെയർ ഇന്നവേഷൻ പ്രോഗ്രാം

രാം കേന്ദ്ര സർക്കാരിൻറെ ശാസ്ത്ര സാങ്കേതിക വകുപ്പ് സയൻസ് പ്രോഗ്രാമാണ് ഇൻസ്പെയർ സയൻസ് അവാർഡ് . രാജ്യത്ത് വളർന്നുവരുന്ന വിദ്യാർത്ഥിതലമുറയിൽ നിന്നും ശാസ്ത്ര പ്രതിഭകളെ കണ്ടെത്തി അവരെ വളർത്തിയെടുത്തു ശാസ്ത്രജ്ഞർ ആക്കി തീർക്കുന്നതിനുള്ള പദ്ധതിയാണ് ഇൻസ്പെയർ ഇന്നവേഷൻ പ്രോഗ്രാം. നമ്മുടെ വിദ്യാലയത്തിലെ കുമാരി അനഘാ വിനോദ് , മാസ്റ്റർ മുഹമ്മദ് അൻസിൽ എന്നീ  പ്രതിഭാധനരായ രണ്ടുകുട്ടികൾക്ക് ഇൻസ്പെയർ  വേദിയിൽ പങ്കെടുത്ത് അഭിമാനതാരങ്ങളായി മാറാൻ അവസരം ലഭിച്ചു . ആദ്യമായിട്ടാണ് സാധാരണക്കാരുടെ  പൊതുവിദ്യാലയത്തിൽ നിന്നും  വലിയ  വിജയം നേടി ജില്ലാ സംസ്ഥാന ദേശീയതലത്തിൽ ശ്രദ്ധേയരായിരിക്കുകയാണ് ഈ വിദ്യാർഥികൾ. ആലപ്പുഴയിൽ നടന്ന സംസ്ഥാന മത്സരത്തിൽ നമ്മുടെ വിദ്യാലയത്തിൽ നിന്ന് മാത്രമാണ് രണ്ടുപേർക്ക് ഡൽഹിയിൽ നടന്ന മത്സരത്തിൽ പങ്കെടുക്കാൻ അവസരം ലഭിച്ചത് . അവിടുത്തെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ അഹമ്മദാബാദിൽ നടന്ന ഇൻസ്പെയർ വർക്ക് ഷോപ്പിലും രാഷ്ട്രപതിയുടെ പ്രത്യേക ക്ഷണം ലഭിച്ച് ഇവർക്ക് പങ്കെടുക്കുവാൻ ഭാഗ്യം ലഭിക്കുകയുണ്ടായി . ബാംഗ്ലൂർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ അഞ്ചു ദിവസത്തെ വർക്ക്ഷോപ്പിൽ പങ്കെടുത്തു മുഹമ്മദ് അൻസിൽ  നേതൃത്വം നൽകിയ ടീമിന് ഒന്നാം സ്ഥാനം ലഭിക്കുകയും ചെയ്തു ഇതിൽ പ്രവർത്തിച്ച അധ്യാപകരായ അശോകൻ മാസ്റ്റും, ദിവ്യ ടീച്ചറും പ്രത്യേകം അഭിനന്ദനം അർഹിക്കുന്നു. ഡൽഹിയിൽ നടന്ന ദേശിയമത്സരത്തിനു ശേഷം അന്താരാഷ്ട്രതലത്തിലേക്ക് തിരഞ്ഞെടുത്ത 5 ടീമുകളിൽ ഇന്ത്യൻ പ്രതിനിധികളായി പങ്കെടുക്കുവാനുള്ള അപൂർവാവസരവും ഇവർക്കു ലഭിച്ചു.


സീഡ് പ്രവർത്തനങ്ങൾ

വിദ്യാലയത്തിൽ കഴിഞ്ഞ വർഷങ്ങളായി ശ്രീ അശോകൻ സാറിൻറെ നേതൃത്വത്തിൽ വിജയകരമായി നടന്നു വരുന്ന പ്രവർത്തനമാണ് മാതൃഭൂമി സീഡ് പദ്ധതി . മുൻവർഷം സംസ്ഥാനതലത്തിൽ രണ്ടാംസ്ഥാനവും കഴിഞ്ഞവർഷം ശ്രേഷ്ഠ വിദ്യാലയപുരസ്കാരവും  പ്രവർത്തനത്തിന് ലഭിക്കുകയുണ്ടായി. കാർഷിക പ്രവർത്തനങ്ങളായ ജൈവ പച്ചക്കറി തോട്ടം, പച്ചക്കറി കൃഷി , ജൈവനെൽ കൃഷി,  മഴമറ കൃഷി, മത്സ്യ കൃഷി , ചെണ്ടുമല്ലികൃഷി, ഊർജസംരക്ഷണപ്രവർത്തനങ്ങളുടെ ഭാഗമായി എൽ ഇ ഡി ബൾബ് നിർമാണപരിശീലനവും വിതരണവും, എന്റെ സൈക്കിൾ, ചിരട്ടക്കനൽ ഇസ്തിരിപ്പെട്ടി, ബയോഗ്യാസ് പ്ലാൻറ് , സോളാർ പാനൽ നിർമ്മിക്കൽ തുടങ്ങിയവയും ജലസംരക്ഷണ പ്രവർത്തനങ്ങളായ കിണർ റീചാർജിങ്, മഴവെള്ളസംഭരണി , തോടുവൃത്തിയാക്കൽ, ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി ബോധവൽക്കരണ ക്ലാസുകൾ , കോളനികളിൽ ക്യാമ്പയിൻ, പരിസ്ഥിതി പ്രവർത്തനങ്ങളുടെ ഭാഗമായി എന്റെ പ്ലാവ് എന്റെ ചക്ക പദ്ധതി, വനത്തിൽ ഒരു വനം, ശലഭോദ്യാനം,  നക്ഷത്രവനം, ചക്കമഹോത്സവം, ലവ് പ്ലാസ്റ്റിക് പദ്ധതിയുടെ ഭാഗമായി പ്ലാസ്റ്റിക് മാലിന്യ ശേഖരണവും പുനരുപയോഗവും,  സ്റ്റീൽ വാട്ടർ ബോട്ടിൽ ,മഷി പേന, വിത്ത് പേന, അനുബന്ധ പ്രവർത്തനങ്ങളായ ശാസ്ത്രജാലകം , അന്ധരായ 60 വ്യക്തികൾക്ക് വൈറ്റ് കൈയിൻ വിതരണം കുട്ടനാടിന് ഒരു കൈത്താങ്ങ് പദ്ധതിയിൽ ആയിരം തോർത്തുകൾ നൽകി ഇങ്ങനെ നീളുന്ന സ്പീഡ് പ്രവർത്തനങ്ങൾ അവസാനിക്കാത്ത വലിയ പട്ടിക ഈ വർഷവും തുടർന്നുകൊണ്ടേയിരിക്കുന്നു

കഴിഞ്ഞവർഷത്തെ ജില്ലാശാസ്ത്രകോൺഗ്രസ് ബീനാച്ചി സ്ക്കൂളിൽ വെച്ച് നടന്നു. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ശ്രീ. പ്രഭാകരൻ ഉദ്ഘാടനം ചെയ്തു. ജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീമതി ഹണി ജി അലക്സാണ്ടർ സെന്റ് മേരീസ് കോളേജ് പ്രൊഫസർ ഡോ.ജോർജ് തുടങ്ങിയവർ പങ്കെടുത്തു.

പട്ടാമ്പിയിൽ വെച്ച് നടന്ന അഗ്രീഫെസ്റ്റിൽ പങ്കെടുക്കുകയും 30000 രൂപയുടെ ക്യാഷ് അവാർഡിനർഹരാവുകയും ചെയ്തു.

വികസനതത്തിന്റെയും അക്കാദമിക മികവിന്റെയും അംഗീകാരങ്ങളുടെയും പട്ടികയിൽ വേറിട്ട ധാരാളം പ്രവർത്തനങ്ങളിലൂടെ മുന്നേറിയ ഒരു വർഷമായിരുന്നു 2018 – 19. ബത്തേരി നഗരസഭയേയും, പി ടി എ അംഗങ്ങളെയും, രക്ഷിതാക്കളെയും,വിദ്യാഭ്യാസവകുപ്പിനെയും, അധ്യാപരെയും വിദ്യാർഥികളെയും ഈ അവസരത്തിൽ സ്മരിക്കുന്നു. വരുന്ന വർഷങ്ങളിൽ പ്രചോദനം നൽകുന്ന പ്രവർത്തനങ്ങളായിരുന്നു.

പഠനോത്സവം

31/01/2019 ന് സ്കൂളിൽ പഠനോത്സവം നടത്തി. നഗര സഭാ വികസനകാര്യ ചെയർമാൻ ഉദ്ഘാടനം നിർവ്വഹിച്ചു.എൽ. പി., യു. പി, എച്ച്. എസ്‌ വിഭാഗങ്ങളിലെ വിദ്യാർത്ഥികൾ പങ്കെടുത്തു. പാഠഭാഗവുമായി ബന്ധപ്പെട്ട് കുട്ടികൾ ആർജ്ജിച്ച ശേഷികൾ വിവിധ തരത്തിൽ അവതരിപ്പിച്ചു. എല്ലാ വിഷയങ്ങളുമായും ബന്ധപ്പെട്ട പ്രവർത്തന ങ്ങൾ ഉണ്ടായിരുന്നു. വിദ്യാർത്ഥികൾ വലിയ ആ വേശത്തോടെ പരിപാടികളിൽ പങ്കെടുത്തു.

കൂട്ടുകാരനോണക്കോടി

ഓണാഘോഷം പ്രളയം കാരണം ലളിതമായ രൂപത്തിൽ ഓണാഘോഷം നടത്താൻ തീരുമാനിച്ചു ഓണാഘോഷത്തിന് ഭാഗമായി പ്രളയ ബാധിതരായ വിദ്യാലയത്തിലെ വിദ്യാർത്ഥികൾക്ക് ഓണക്കോടി നൽകുവാൻ തീരുമാനിച്ചു.ഓണാഘോഷം വിദ്യാർത്ഥി കൾ, അദ്ധ്യാപകർ, രക്ഷിതാക്കൾ എന്നിവർ ചേർന്ന് മെഗാ പൂക്കളം ഒരുക്കി. ലളിതമായ രീതിയിൽ ഓണസദ്യ  ഒരുക്കി. പ്രളയത്തിൽ ദുരിതം അനുഭവിച്ച 15 കുട്ടികൾക്കായി, വിദ്യാർത്ഥികളും അധ്യാപകരും പി. റ്റി. എ /എം. പി. റ്റി. എ. അംഗങ്ങളും ചേർന്ന് സമാഹരിച്ച പണം ഉപയോഗിച്ച് കൊണ്ട് ഓണക്കോടി  വാങ്ങി നൽകി. ഓണക്കോടി വിതരണം സുൽത്താൻ ബത്തേരി മുനിസിപ്പാലിറ്റി സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ. സി. കെ. സഹദേവൻ ഉദ്ഘാടനം ചെയ്തു. "കൂട്ടുകാരനോണക്കോടി" എന്നായിരുന്നു ഈ പ്രോഗ്രാമിന്റെ പേര്.

പഠനവീട്

നിലവിൽ വിദ്യാലയത്തിൽ പഠിക്കുന്ന പാത്തി വയൽ മണൽവയൽ കോളനികളിൽ വിദ്യാർത്ഥികൾക്ക് താൽക്കാലികമായി കോളനി കേന്ദ്രീകരിച്ച് പഠന വീട് നിർമ്മിക്കുവാൻ തീരുമാനിച്ചു. പി ടി എയുടെ പൂർണ സഹകരണത്തോടുകൂടി നിലവിലുള്ള പഠന വീടിൻറെ പുനർ നവീകരണം ഇരുപത്തിനാലാം തീയതി ശനിയാഴ്ച 10 മണിക്ക്  നടത്തി.

പ്രളയ ബാധിതർക്ക് ഒരു കൈത്താങ്ങ്

2019 ലെ പ്രളയത്തിൽ ധാരാളം നഷ്ടം സഹിക്കേണ്ടി വന്ന വിതച്ച 2 കുട്ടികളുടെ കുടുംബങ്ങൾക്ക് ആവശ്യ മായ സാധനങ്ങൾ സ്കൂളിന്റെ നേതൃത്വത്തിൽ എത്തിച്ചു കൊടുത്തു. സ്റ്റാഫ്‌ കൗൺസിൽ ഇതിലേക്കായ് 17000 രൂപ സമാഹരിച്ചു നൽകി.

2018 19 വർഷത്തിൽ വയനാട് ജില്ലയിലെ മികച്ച പിടിയുള്ള രണ്ടാം സ്ഥാനം നേടി.  വിദ്യാലയത്തിന് സമ്മാനമായി ലഭിച്ച 40,000 രൂപയ്ക്ക് വിദ്യാലയത്തിലെ മുഴുവൻ ക്ലാസുകളിലേക്ക് സൗണ്ട് സിസ്റ്റം വെക്കാൻ തീരുമാനിക്കുകയും ചെയ്തു. ഈ വർഷത്തെ സ്കൂൾ കലോത്സവം ഒക്ടോബർ മൂന്ന് നാല് തീയതികളിൽ നടത്താൻ ധാരണയായി കലോത്സവത്തിൽ ഒന്നാം സ്ഥാനം ലഭിക്കുന്നവർക്ക് ട്രോഫിയും രണ്ടും മൂന്നും സ്ഥാനം നേടുന്നവർക്ക് സർട്ടിഫിക്കറ്റും നൽകുവാൻ തീരുമാനിച്ചു കലോത്സവത്തിൽ ഒന്നാം സ്ഥാനം ലഭിക്കുന്ന ടീമുകൾക്ക് സുൽത്താൻ ബത്തേരി ബാംബൂ മെസ് വ്യക്തിഗത ട്രോഫികൾ സംഭാവന നൽകി.ശാസ്ത്രമേള 2019-2020 അധ്യയന വർഷത്തെ സ്കൂൾ ശാസ്ത്രമേള എല്ലാ വിദ്യാർത്ഥികളുടെയും സജീവ സാന്നിധ്യം കൊണ്ട് ശ്രദ്ധാർഹമായി. ഉപജില്ലാ ശാസ്ത്രമേളയുടെ ഭാഗമായുള്ള സയൻസ് സെമിനാർ ജി. എച്ച്.എസ്‌ ബീനാച്ചിയിൽ വെച്ചു നടന്നു. പത്താം ക്ലാസ്സ്‌ വിദ്യാർത്ഥിനിയായ അനഘ വിനോദ് ഒന്നാം സ്ഥാനം നേടി.ഉപജില്ലാ ശാസ്ത്രമേളയിലും ജില്ലാ ശാസ്ത്രമേളയിലും അഭിമാനാർഹമായ നേട്ടങ്ങൾ കൈവരിക്കാൻ സ്കൂളിന് കഴിഞ്ഞു.

സർഗവിദ്യാലയം പദ്ധതി എസ് കെയുടെ സാമ്പത്തിക സഹായത്തോടെ വിദ്യാലയത്തിൽ ഈ വർഷം യുപി തലത്തിൽ സർഗ്ഗ വിദ്യാലയം പദ്ധതി നടത്തുന്നതിനുവേണ്ടി പതിനായിരം രൂപയുടെ ഫണ്ട് ലഭിച്ചു

2019 20 അധ്യയനവർഷത്തിലെ ബീനാച്ചി ഗവൺമെൻറ് ഹൈസ്കൂൾ പി ടി എ കമ്മിറ്റിയുടെ പ്രവർത്തന റിപ്പോർട്ട്

വിജയോത്സവം

വിജയോത്സവം

27 -11 - 2019 സുൽത്താൻബത്തേരി നിയോജകമണ്ഡലം എംഎൽഎ ഐ സി ബാലകൃഷ്ണൻ  ഈ അധ്യായന വർഷത്തിൽ പത്താംക്ലാസ് പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ കുട്ടികളെയും 9 എ പ്ലസ് നേടിയ വിദ്യാർഥികളെയും വിജയോത്സവം പരിപാടിയിൽ ആദരിച്ചു . ശാസ്ത്ര ഗണിതശാസ്ത്ര പ്രവൃത്തിപരിചയ മേളകളിലും കലാ-കായിക മേളകൾ സംസ്ഥാനത്ത് വിജയികളെയും അംഗീകാരങ്ങൾ നൽകി അനുവദിക്കുന്നതിനും അവസരം ഉപയോഗിച്ചു.

സീഡ് ജില്ലാതല അവാർഡ് വിതരണോത്ഘാടനം

2018 19 വർഷത്തിലെ മാതൃഭൂമി സീഡ് ജില്ലാതല പുരസ്കാരവിതരണം ഈ വിദ്യാലയത്തിൽ വച്ചാണ് നിർവഹിച്ചത് കഴിഞ്ഞ വർഷത്തെ ജില്ലാതല പുരസ്കാരത്തിൽ ഒന്നാം സ്ഥാനം നേടിയതും,  ഒപ്പം മികച്ച സീഡ് കോഡിനേറ്റർ ആയി തിരഞ്ഞെടുത്തതും ഈ വിദ്യാലയത്തിലെ അശോകൻ മാസ്റ്റർക്കും ഈ ചടങ്ങിൽ പുരസ്കാരം ലഭിക്കുകയുണ്ടായി വർണാഭമായ ചടങ്ങ് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ഉദ്ഘാടനം ചെയ്തു ഫെഡറൽ ബാങ്ക് മാനേജർ , ശ്രീ സി കെ സഹദേവൻ, മാതൃഭൂമി മാനേജർ ശ്രീ രവീന്ദ്രൻ, എം വി ബീന, കെ പി സാബു  തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു

സ്പെഷ്യൽ പി ടി എ

പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ 14 1 2020 ലെ ഉത്തരവ് പ്രകാരം സുരക്ഷിത വിദ്യാലയം ക്യാമ്പസിന് ഭാഗമായി സ്പെഷ്യൽ പിടിഎ ജനറൽ ബോഡി യോഗം ചേർന്നു ജനറൽബോഡി യോഗത്തിൽ രക്ഷിതാക്കൾക്ക് സ്കൂൾ സുരക്ഷാ പ്ലാസ്റ്റിക് നിരോധനം നടപ്പാക്കൽ മദ്യം മയക്കുമരുന്ന് ഉപയോഗം തുടങ്ങിയവയെപ്പറ്റി ബോധവൽക്കരണ ക്ലാസ് നടത്തി ഡോക്ടർ ഹരിലാൽ നേതൃത്വം നൽകി പ്രസ്തുത ചടങ്ങിൽ വിദ്യാലയത്തിലെ 2019 20 അധ്യയനവർഷത്തിലെ പ്രവർത്തനങ്ങളും പഠനമേഖലയിലെ മികവുകളും അവതരിപ്പിച്ചു .

സൂചീമുഖി തുണിസഞ്ചി നിർമാണ യൂണിറ്റ്

എസ് കെ യുടെ നേതൃത്വത്തിൽ പൊതു വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന നിർമ്മാണ പദ്ധതി നമ്മുടെ സ്കൂളിന് ലഭിച്ചു സംസ്ഥാനത്ത് വിദ്യാലയങ്ങളാണ് ഇതിനുള്ള തുക ലഭിച്ചത് വയനാട്ടിലേക്ക് വിദ്യാലയമായി മീനാക്ഷി സ്കൂൾ മാത്രമാണ് ഈ പട്ടികയിൽ ഇടംപിടിച്ചത് പദ്ധതി സൂചിമുഖി എന്ന പേരും നൽകി പ്രവർത്തനത്തിന് ഉപസമിതി രൂപീകരിച്ചു പദ്ധതിയുടെ കീഴിൽ തുണിസഞ്ചി നിർമിക്കാൻ തീരുമാനിച്ചു .2019-2020 അധ്യയന വർഷത്തെ സ്കൂൾ ശാസ്ത്രമേള എല്ലാ വിദ്യാർത്ഥികളുടെയും സജീവ സാന്നിധ്യം കൊണ്ട് ശ്രദ്ധാർഹമായി. ഉപജില്ലാ ശാസ്ത്രമേളയുടെ ഭാഗമായുള്ള സയൻസ് സെമിനാർ ജി. എച്ച്.എസ്‌ ബീനാച്ചിയിൽ വെച്ചു നടന്നു. പത്താം ക്ലാസ്സ്‌ വിദ്യാർത്ഥിനിയായ അനഘ വിനോദ് ഒന്നാം സ്ഥാനം നേടി.ഉപജില്ലാ ശാസ്ത്രമേളയിലും ജില്ലാ ശാസ്ത്രമേളയിലും അഭിമാനാർഹമായ നേട്ടങ്ങൾ കൈവരിക്കാൻ സ്കൂളിന് കഴിഞ്ഞു സൂചിമുഖി സ്കൂൾ പ്രൊട്ടക്ഷൻ സെൻറർ പ്രവൃത്തി പരിചയ യൂണിറ്റ്

2019 അത് 20 20 വർഷത്തെ സ്കൂൾ പ്രൊട്ടക്ഷൻ സെൻറർ തുടങ്ങുന്നതിനുള്ള തുക 50000രൂപ ബീനാച്ചി ഗവൺമെൻറ് ഹൈസ്കൂളിന് അനുവദിച്ചു കിട്ടി . സ്കൂൾ പി ടി എ യും പ്രധാനാധ്യാപികയും അധ്യാപകരും ഉൾപ്പെടെ ഒമ്പത് പേരടങ്ങുന്ന കമ്മറ്റി പദ്ധതി നടത്തിപ്പിനായി രൂപീകരിച്ചു . സ്കൂൾ പ്രവർത്തിപരിചയ കോഡിനേറ്റർ അധ്യാപികയെ പദ്ധതിയുടെ കോർഡിനേറ്ററായി ചുമതലപ്പെടുത്തി. 12-0-2021ന്  യോഗം ചേർന്ന് പദ്ധതിയുടെ പ്രവർത്തനങ്ങൾ തീരുമാനിച്ചു . യൂണിറ്റ് സൂചിമുഖി പ്രവൃത്തി പരിചയ യൂണിറ്റ് എന്ന് പേരു നൽകി . ഏഴ് എട്ട് ഒമ്പത് ക്ലാസുകളിലെ പെൺകുട്ടികളിൽ നിന്നും 20 പേരെ പരിശീലനത്തിന് തിരഞ്ഞെടുത്തു . നിലവാരമുള്ള കോട്ടൺ തുണി ഉപയോഗിച്ച് 18 സെൻറീമീറ്റർ നീളവും 14 സെൻറിമീറ്റർ വീതിയുമുള്ള തുണിസഞ്ചികൾ ആണ് നിർമ്മിച്ചത്. ബീനാച്ചി സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് പ്രധാന അധ്യാപികയുടെ പേരിൽ പ്രൊഡക്ഷൻ സെന്ററിന് അക്കൗണ്ട് ആരംഭിച്ചു

27- 2 -2020 സുൽത്താൻബത്തേരി നഗരസഭയുടെ വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ശ്രീ സി കെ ഉദ്ഘാടനം നിർവഹിച്ചു സ്കൂൾ പ്രധാനാധ്യാപിക, അധ്യാപകർ, വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു. വൈസ് പ്രസിഡൻറ് ശ്രീ എസ്  കൃഷ്ണകുമാർ പ്രൊഡക്ഷൻ സെൻറിൽ നിർമിച്ച തുണിസഞ്ചി ബി പി സി ശ്രീ രാജൻ അവർകൾക്ക് തുണി സഞ്ചി നൽകി ആദ്യ വിൽപന നടത്തി. ഉൽപ്പന്നങ്ങൾ അധ്യാപകർ രക്ഷിതാക്കൾ നടത്തുവാൻ തീരുമാനിച്ചു വിപണനസാധ്യത കണ്ടെത്താനും സെൻറർ പ്രവർത്തനങ്ങൾ കൂടുതൽ വിപുലപ്പെടുത്താനും തീരുമാനമെടുത്തു.  കോവിഡ് മഹാമാരി മൂലം സ്കൂൾ അടച്ച  സാഹചര്യത്തിൽ പ്രവർത്തനങ്ങൾ മന്ദഗതിയിൽ ആയെങ്കിലും രക്ഷിതാക്കളും അധ്യാപകരും ചേർന്ന് കോട്ടൺ തുണി ഉപയോഗിച്ച് മാസ്ക്കുകൾ നിർമ്മിച്ച ആരോഗ്യപ്രവർത്തകർക്ക് കൈമാറി

കെട്ടിടനിർമാണ ഉദ്ഘാടനം

സ്കൂളിന് പുതിയതായി നിർമ്മിക്കുന്ന ബഹുനില കെട്ടിട സമുച്ചയത്തിലെ പ്രവൃത്തി ഉദ്ഘാടനം ഒക്ടോബർ 3 ശനിയാഴ്ച ബഹു മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ തറക്കല്ലിട്ടുകൊണ്ട് നിർവഹിച്ചു വിദ്യാഭ്യാസ മന്ത്രി രവീന്ദ്രനാഥ് അധ്യക്ഷതവഹിച്ചു. ഉദ്ഘാടന പരിപാടിയുടെ വിജയത്തിനായി സ്വാഗതസംഘം രൂപീകരിക്കുകയും 29- 9- 2020ന് രണ്ടുമണിക്ക് യോഗം ചേരാൻ തീരുമാനിക്കുകയും ചെയ്തു.  പഠനവീട് – സ്ഥിരം കെട്ടിടം നിർമിക്കൽ ഗോത്ര വിദ്യാർത്ഥികളുടെ പഠന പുരോഗതിക്കുവേണ്ടി മണൽവയൽ കോളനിയിൽ പ്രവർത്തിക്കുന്ന പഠനവീട് സ്ഥിരം സംവിധാനമായി മനോഹരമായ കെട്ടിടം കമ്മിറ്റിയുടെ നേതൃത്വത്തിൽ നിർമ്മിക്കാൻ തീരുമാനിച്ചു ആവശ്യമായ സാമ്പത്തിക സമാഹരണത്തിന് വിവിധ ഏജൻസികളെ സമീപിക്കാൻ തീരുമാനിച്ചു നിർമ്മാണത്തിനായി സമിതി രൂപീകരിക്കുകയും ചെയ്തു

ഈ വർഷത്തെയും വയനാട് ജില്ലയിലെ മികച്ച പിടിഎ ക്കുള്ള രണ്ടാം സ്ഥാനം ബീനാച്ചി ഗവൺമെൻറ് ഹൈസ്കൂൾ ലഭിക്കുകയും, ലഭിച്ച തുക ഉപയോഗിച്ച് വെർട്ടിക്കൽ ഗാർഡൻ നിർമ്മിക്കുകയും ചെയ്തു

ഇക്കോ ക്ലബ് ഫണ്ട് ഇക്കോ ക്ലബ്ബിൻറെ പ്രവർത്തനങ്ങൾക്ക് 15,000 രൂപയുടെ ഫണ്ട് ലഭിച്ചു പ്രവർത്തനങ്ങൾ കാര്യക്ഷമമായി ആസൂത്രണം ചെയ്തു നടപ്പിലാക്കാൻ വേണ്ടി സ്റ്റാഫ് കൗൺസിൽ ഉപസമിതി നിശ്ചയിക്കുകയും പ്രവർത്തനങ്ങൾ നടത്തുന്നതിന് തീരുമാനിക്കുകയും ചെയ്തു.

2020 - 21 അധ്യയനവർഷത്തിലെ ബീനാച്ചി ഗവൺമെൻറ് ഹൈസ്കൂൾ പി ടി എ കമ്മിറ്റിയുടെ പ്രവർത്തന റിപ്പോർട്ട്

പ്രവേശനോത്സവം


സ്കൂൾ പ്രവേശനോത്സവം

ജൂൺ  1-ആം തീയതിയിൽ തന്നെ  ഓൺലൈൻക്ലാസുകൾ ആരംഭിക്കുന്നതിനായുള്ള   ആലോചനകൾക്കായി  1 മുതൽ  10 വരെ ക്ലാസ്സുകളുടെ  ക്ലാസ്സ്‌  PTA നടത്തി.

എല്ലാ ക്ലാസ്സുകളിലും ഓൺലൈൻ  പ്രവേശനോത്സവം നടത്തി.

സീഡ് M. S. സ്വാമിനാഥൻ   ഫൌണ്ടേഷന്റെ ആഭിമുഖ്യത്തിൽ  ഭഷ്യോത്പാദനത്തിൽ  ജീവികളുടെ പങ്ക് എന്ന  വിഷയത്തിൽ  സെമിനാർ ഓൺലൈനായി നടത്തി.

വായനദിനം കഥാകൃത്ത് കെ. ടി. ബാബുരാജ് ഉദ്ഘാടനം  ചെയ്തു. പുസ്തക പരിചയം , കഥപരിചയം, കവിത  , വാരാന്ത്യാ വാർത്ത അവതരണം,  ലൈബ്രറി പുസ്തകവിതരണം  ആസ്വാദന പതിപ്പ്  നിർമാണം  തുടങ്ങിയവ സംഘടിപ്പിച്ചു.

ഈ വർഷത്തെയും  വയനാട് ജില്ലയിലെ മികച്ച പിടിഎ ക്കുള്ള രണ്ടാം സ്ഥാനം ബീനാച്ചി ഗവൺമെൻറ് ഹൈസ്കൂൾ ലഭിക്കുകയും, ലഭിച്ച തുക ഉപയോഗിച്ച് വെർട്ടിക്കൽ ഗാർഡൻ നിർമ്മിക്കുകയും ചെയ്തു. പഠന കേന്ദ്രം പ്രവർത്തനരംഭം ദോ ട്ടപ്പൻകുളം, മണൽവയൽ ഇവിടങ്ങളിൽ  പഠന കേന്ദ്രങ്ങൾ ആരംഭിക്കുകയും   L. P, U. P, H. S  വിഭാഗങ്ങളിൽ  നിന്നും 2  അധ്യാപകർ  വീതം  പഠനപിന്തുണക്കായി സെന്ററുകളിൽ   എത്തുന്നതിനും തീരുമാനിച്ചു. ബഷീർ ദിനം കൊ ളാ ഷ്, ബഷീർ  അനുസ്മരണ  പ്രഭാഷണം --- ബഷീർ മലയാള കഥലോകത്തെ  മാന്ത്രികൻ.'ഓല ' മാഗസിൻ പ്രവർത്തനരംഭം.

ആലയം വിദ്യാലയം.

വീട് പാഠശാലയാകുമ്പോൾ  ക്ലാസ്സ്‌ തലത്തിൽ  ടൈംടേബിൾ  വിതരണം., പഠനം  ഓൺലൈൻ ആകുമ്പോൾ കരുതാം, സുരക്ഷിതരാവാം  --- രക്ഷിതാക്കൾക്കുള്ള  ബോധവത്കരണ ക്ലാസ്സ്‌ നടത്തി. ഇക്കോ ക്ലബ് ഫണ്ട് ഇക്കോ ക്ലബ്ബിൻറെ പ്രവർത്തനങ്ങൾക്ക് 15,000 രൂപയുടെ ഫണ്ട് ലഭിച്ചു പ്രവർത്തനങ്ങൾ കാര്യക്ഷമമായി ആസൂത്രണം ചെയ്തു നടപ്പിലാക്കാൻ വേണ്ടി സ്റ്റാഫ് കൗൺസിൽ ഉപസമിതി നിശ്ചയിക്കുകയും പ്രവർത്തനങ്ങൾ നടത്തുന്നതിന് തീരുമാനിക്കുകയും ചെയ്തു

2021 - 22 അധ്യയനവർഷത്തിലെ ബീനാച്ചി ഗവൺമെൻറ് ഹൈസ്കൂൾ പി ടി എ കമ്മിറ്റിയുടെ പ്രവർത്തന റിപ്പോർട്ട്

ഓൺലൈൻ പഠനം

കോവിഡ് മഹാമാരി പടർന്ന സാഹചര്യത്തിൽ ഡിജിറ്റൽ ഓൺലൈൻ പഠന സൗകര്യം സാർവത്രികമായ അവസ്ഥയിൽ വിദ്യാലയത്തിലെ മുഴുനൻ കുട്ടികൾക്കും പഠനസൌകര്യം ഉറപ്പാക്കാൻ പി ടി എയുടെ മികവാർന്ന ഇടപെടലുകൾ ഉണ്ടായി. പാത്തിവയൽ കോളനി, സ്ക്കൂൾ കുന്ന് അംഗൻവാടി, പൂതിക്കാട് നായ്ക്കകോളനി തുടങ്ങിയ ഇടങ്ങളിൽ ടി വി നൽകി. ടെലിവിഷൻ സൌകര്യമില്ലാതിരുന്ന 3 കുട്ടികളുടെ വീടുകളിലേക്കും സമയോചിതമായ ഇടപെടലിലൂടെ ടി വി നൽകാൻ സാധിച്ചു.  സംസ്ഥാന സർക്കാറിന്റെ മാനദണ്ഡമനുസരിച്ച് വിദ്യാലയാരംഭത്തിൽ തന്നെ 1 മുതൽ 10 വരെ ക്ലാസുകളിലെ കുട്ടികൾക്കായി കൃത്യമായ ടൈടേബിൾ നൽകി ക്ലാസുകളാരംഭിച്ചു. ഹൈസ്ക്കൂൾ വിദ്യാർഥികൾക്ക് രാവിലെയും എൽ പി കുട്ടികൾക്ക് ഉച്ചക്കും, യു പി വിഭാഗം കുട്ടികൾക്ക് വൈകുന്നേരവും ഗൂഗിൾ മീറ്റ് വഴി ക്ലാസുകൾ നടത്തി. പഠനപിന്നോക്കം നിന്ന കുട്ടികളെയും ഈ പ്രവർത്തനത്തിലേക്ക് എത്തിക്കാൻ സാധിച്ചത് വലിയ വിജമായി മാറി. ഗോത്രവിഭാഗം വിദ്യാർഥികളുടെ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനും വേണ്ടി 3 പഠനവീടുകൾ ആരംഭിച്ചു. പഠനവീടുകളിൽ മുഴുവൻ വിദ്യാർഥികളെയും എത്തിക്കുന്നതിനും പാഠങ്ങൾ പറഞ്ഞുകൊടുക്കുന്നതിനും വിദ്യാലയത്തിലെ അധ്യാപകർക്ക് കൃത്യമായ ചാർജ് നൽകി. സ്ക്കൂൾ തുറക്കുന്നതുവരെ ഈ പ്രവർത്തനം നടത്തുവാൻ സാധിച്ചു. കുട്ടികളെ ഏരിയതിരിച്ച് 2 ആഴ്ചയിൽ ഒരിക്കൽ നോട്ടുപുസ്തകം നോക്കുന്ന പ്രവർത്തനവും നടത്തി. മുഴുവൻ കുട്ടികളുടെയും വീടുകൾ സന്ദർശിക്കുകയും, സർവ്വേഫോം ഉപയോഗിച്ച് രേഖപ്പെടുത്തുകയും ചെയ്തു. ഓൺലെൻ ക്ലാസുകളിൽ അധ്യാപകരുടെ കൃത്യമായ ഇടപെടലുകളും നടന്നു.


ഫോൺ ചലഞ്ച്

സമ്പൂർണ ഡിജിറ്റൽ ഉപകരണ വിദ്യാലയപ്രഖ്യാപനം

ഗൃഹസന്ദർശനത്തിലൂടെ ലഭിച്ച വിവരത്തിനനുസരിച്ച് ഡിജിറ്റൽ സൌകര്യമില്ലാത്ത കുട്ടികളുടെ ലിസ്റ്റ് തയാറാക്കി അവർക്ക് വേണ്ട സംവിധാനം ഒരുക്കുവാൻ തീരുമാനിച്ചു . ഇതിന്റെ പ്രാരംഭകാര്യങ്ങൾ പി ടി എ യിലും സ്റ്റാഫ് കൌൺസിലിലും ചർച്ചചെയ്തു. ഇതിനുവേണ്ടി ഫോൺ ചലഞ്ച് ആരംഭിക്കുവാൻ ധാരണയായി കുട്ടികളിൽ നിന്നും 100 രൂപയും അധ്യാപകരിൽ നിശ്ചിത രൂപയും സമാഹരിക്കാൻ തീരുമാനിച്ചു. ഫോൺചലഞ്ച് പദ്ധതി വളരെ വിജയമായി മാറി. പ്രതീക്ഷിച്ചതിലുമേറെ തുക സമാഹരിക്കാൻ സാധിച്ചു. ചാലഞ്ചിന്റെ ഭാഗമായി 23 കുട്ടികൾക്ക് ഫോൺ നൽകാൻ സാധിച്ചു. സമ്പൂർണ ഡിജിറ്റൽ പ്രഖ്യാപനത്തിന്റെ ഉദ്ഘാടനം ബഹു വയനാട് ജില്ലാ കലക്ടർ ഡോ അദീല അബ്ദുള്ള നിർവഹിച്ചു. സുൽത്താൻ ബത്തേരി നഗരസഭാ ചെയർമാൻ ശ്രീ ടി കെ രമേശ്, ശ്രീ സി കെ സഹദേവൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.


പി ടി എ പ്രസിഡന്റ്മാർ
വർഷം പേര് ചിത്രം
2008 2009 നാസർ ചോളയിൽ
2009  2011 തോമസ് ഇ എൽ
2011.2013. അനിൽ കുമാർ വി കെ
2013 2014.  നാസർ ചോളയിൽ
2014 2015          അനിൽ കുമാർ വി കെ
2015 2016.        സി കെ സഹദേവൻ
2016 2019 സി കൃഷ്ണകുമാർ

പടവ്

സ്കൂൾ ഡയറി

1952 ൽ ഉദയം ചെയ്ത  ബീനാച്ചി സ്കൂൾ  2013 - ൽ സെക്കൻഡറി തലത്തിലേക്ക് പുരോഗമിച്ച് സ്തുത്യർഹമായ പ്രവർത്തനം കാഴ്ച വെച്ചു കൊണ്ടിരിക്കുന്നു . അക്ഷരമധുരം നേടി ,ജീവാമൃതം തേടി ആയിരങ്ങളെ ഉന്നതിയുടെ പടവുകളിലേക്കയച്ച ഈ  അക്ഷയ ക്ഷേത്രം ചാരിതാർത്ഥ്യത്തോടെ നിലകൊള്ളുന്നു .

ആത്മവിശ്വാസവും സ്വയം തിരിച്ചറിവും ,ക്രിയാത്മക സമീപനവും ,ലക്ഷ്യബോധവും ,മാർഗ്ഗത്തെ കുറിച്ചുള്ള ശാസ്ത്രീയമായ അറിവുമാണ് ജീവിത വിജയത്തിന് ആധാരം . കൃത്യതയും ക്രമീകൃതവുമായ  തയ്യാറെടുപ്പുകളിലൂടെ വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും കൂട്ടായ്മ  ഉറപ്പുവരുത്തി, വിദ്യാർത്ഥിയുടെ വിദ്യാഭ്യാസ അവകാശം  അതിന്റെ പരിപൂർണതയിലേക്ക്  എത്തിക്കുന്നതിനുള്ള  ഒരു എളിയ സംരംഭമാണ് സ്കൂൾ ഡയറി. പടവുകൾ അനായാസം കയറുന്നതിന് വിദ്യാർത്ഥികൾക്ക് 'പടവ്' സഹായകമായി.