ഗവ ഹൈസ്ക്കൂൾ ബീനാച്ചി/ദിനാചരണങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

പരിസ്ഥിതി ക്ലബ് ഉദ്ഘാടനം

ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു സ്കൂളിൽ വൃക്ഷ തൈ വിതരണം നടത്തി. തൈകൾ സ്പോൺസർ ചെയ്തത് വനം വകുപ്പ് ആയിരുന്നു.നഗരസഭാ കൗൺസിലർ ശ്രീ. ഷബീർ അഹമ്മദ് ഉദ്ഘാടനം ചെയ്തു. ഇതൊടനുബന്ധിച്ചു പരിസ്ഥിതി ബോധവൽക്കരണ റാലി, പരിസ്ഥിതി ക്വിസ് എന്നിവയും നടത്തി. പരിസ്ഥിതിദിനവുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ വകുപ്പും വനം വകുപ്പും സംയുക്തമായി സംഘടിപ്പിച്ച പരിസ്ഥിതി ദിന തൈകൾ വിതരണം ചെയ്തു.

വിദ്യാരംഗം കലസാഹിത്യ വേദി ഉദ്ഘാടനം

117/16 നു വിദ്യാരംഗം കലസാഹിത്യ വേദി ഉദ്ഘാടനം  നടത്തി. പ്രസ്തുത പരിപാടിയിൽ ശ്രീ. കെ. പി. സാബു മാസ്റ്റർ സ്വാഗതം ആശംസിച്ചു. പി റ്റി എ പ്രസിഡന്റ്‌ അധ്യക്ഷ സ്ഥാനം അലങ്കരിച്ചു. വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനം ശ്രീ. വിനീഷ് മാസ്റ്റർ നിർവ്വഹിച്ചു.ശ്രീമതി. രജിത ടീച്ചർ നന്ദി അറിയിച്ചു

വായനാ വാരാഘോഷം

ശ്രീ. പി എൻ പണിക്കരുടെ ചരമദിനമായ ജൂൺ 19 -വായനദിനത്തോട് അനുബന്ധിച്ചു വായനാ വാരാഘോഷം സമുചിതമായി നടത്തി.പരിപാടിയിൽ ശ്രീ. സാബു കെ പി സ്വാഗതം ആശംസിച്ചു.പി റ്റി എ പ്രസിഡണ്ട്‌ അധ്യക്ഷത വഹിച്ചു സംസാരിച്ചു. ബാലസാഹിത്യ കാരി സുമ പള്ളിപ്രം ഉദ്ഘാടനകർമ്മം നിർവ്വഹിച്ചു. സാഹിത്യകാരെ തിരിച്ചറിയുന്നത്തിനുള്ള പ്രവർത്തനം. സാഹിത്യകാരെ തിരിച്ചറിയുകയും ഓരോ മാസത്തിന്റെയും അവസാനം ഓർമ്മപരിശോധന നടത്തുകയും ചെയ്യുന്ന ഈ പ്രവർത്തനം കുട്ടികളിൽ സാഹിത്യാഭിരുചി വളർത്തുന്നതിനു ഏറെ സഹായകമായിരുന്നു.

ലൈബ്രറി കൌൺസിൽ വായനാ മത്സരം

ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ യു. പി./എച്ച്. എസ്‌ വിഭാഗം കുട്ടികൾക്ക് വായനാ മത്സരം നടത്തി. കാർത്തിക്, അർച്ചന വിനോദ് എന്നീ കുട്ടികൾ യു. പി. വിഭാഗത്തിലും അനഘ വിനോദ്, അശ്വിൻ വിജയൻ, ശ്രീതു പാർവ്വതി എന്നിവർ ഹൈസ്കൂൾ വിഭാഗത്തിലും താലൂക്ക് തല മത്സരത്തിനു അർഹരായി. വിജയികൾക്ക് പുസ്തകങ്ങൾ വിതരണം ചെയ്തു.

പുസ്തകായനം

ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന വായനാ മത്സരത്തിൽ താലൂക്ക് തലം തൊട്ട് വായിക്കേണ്ട പുസ്തങ്ങളിലൂടെ ഒരു യാത്ര. ഈ പദ്ധതി പ്രകാരം അധ്യാപകരും അരിവയൽ ലൈബ്രറി കൗൺസിൽ അംഗങ്ങളും വിവിധ പുസ്തകങ്ങളെ വിശദമായി ചർച്ച ചെയ്യുകയും അവതരിപ്പിക്കുകയും ചെയ്തു.74 വിദ്യാർത്ഥികൾ ഈ പരിപാടിയിൽ പങ്കെടുത്തു

ബഷീർ ദിനം

ബഷീർ അനുസ്മരണദിനത്തോടനുബന്ധിച്ചു വായനാ ക്ലബ്ബിന്റെ നേതൃത്വത്തിൽ ബഷീർ അനുസ്മരണം സംഘടിപ്പിച്ചു. ബഷീർ പ്രശ്നോത്തരി, ബഷീർ ദ മാൻ ഡോക്യൂമെന്ററി പ്രദർശനം എന്നിവ നടത്തി. എൽ പി ക്സാസുകളിലെ കുട്ടികൾ പാത്തുമ്മയുടെയും ബഷീറിന്റെയും വേഷങ്ങൾ ധരിച്ചതു തികച്ചും വ്യത്യസ്തമായ പരിപാടിയായി മാറി. ഹൈസ്കൂൾ കുട്ടികൾക്കുവേണ്ടി പുസ്തകാസ്വാദനക്കുറിപും, വായനാമത്സരവും നടന്നു.

ബഹിരകാശ വാരാചരണം

ബഹിരാകാശ വാരാചരണം സമുചിതമായി ആഘോഷിച്ചു. പരിപാടിയിൽ ശ്രീ. കെ പി സാബു സ്വാഗതം ആശംസിച്ചു. VSSC സയന്റിസ്റ്റ് ധനലക്ഷ്മി പി പി പരിപാടിയുടെ ഉദ്ഘാടനം നടത്തി.ബി ആർ സി ട്രെയിനർ ബിജോ പോൾ, ആഗ്നസ് റീന (HM, UP), എന്നിവർ സംസാരിച്ചു. ശ്രീമതി. ദിവ്യ എബ്രഹാം നന്ദി അറിയിച്ചു.

പഴമയുടെ പൊരുൾ തേടി

കേരളപ്പിറവി വജ്ര ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി തദ്ദേശീയ പാരമ്പര്യ ചികിത്സാ വിഭാഗം വയനാട് ജില്ലക്കമ്മിറ്റിയുടെ സഹകരണത്തോടെ ഔഷധോദ്യാനം നിർമ്മിച്ചു.50 ഔഷധ സ സ്യങ്ങളും അവയുടെ ഗുണ ദോഷങ്ങളും എന്ന വിഷയത്തെ അധികരിച്ചു കൊണ്ട് ക്ലാസ്സ്‌ സംഘടിപ്പിച്ചു. തദ്ദേശീയ പാരമ്പര്യ ചികിത്സവിഭാഗം ജില്ലാ പ്രസിഡന്റ് സുരേഷ് മാത്യു ക്ലാസ്സ്‌ നയിച്ചു. പരിപാടിയിൽ ശ്രീ. റ്റി. എൽ. സാബു (വികസന കാര്യ സ്റ്റാന്റിംഗ് ചെയർ പേഴ്സൺ ), ശിവപ്രസാദ് ബത്തേരി, ജേക്കബ് താഴമുണ്ട, എസ് കൃഷ്ണകുമാർ,, കെ പി സാബു, കബീർ ഇല്ലത്ത് എന്നിവർ സംസാരിച്ചു. അദ്ധ്യാപകർ, അനധ്യാപകർ, വിദ്യാർത്ഥികൾ  പരിപാടിയിൽ പങ്കെടുത്തു

റിപ്പബ്ലിക് ദിനാഘോഷം

റിപ്പബ്ലിക് ദിനം സമുചിതമായി ആഘോഷിച്ചു. ഇതോ ടനുബന്ധിച്ച് പ്ലാസ്റ്റിക് വിമുക്ത വിദ്യാലയ പ്രഖ്യാപനം നടത്തി.ചടങ്ങിൽ നഗരസഭാ ചെയർമാൻ മുഖ്യാതിഥി ആയിരുന്നു.

ലോക ജനസംഖ്യാദിനം

ലോക ജനസംഖ്യാദിനത്തോട് അനുബന്ധിച്ച് സോഷ്യൽ സയൻസ് ക്ലബ്ബും വായനാക്ലബ്ബും സംയുക്തമായി പ്രശ്നോത്തരി  മത്സരം സംഘടിപ്പിച്ചു. 'ജനസംഖ്യാ വർധനവിൽ രാജ്യം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ' എന്ന വിഷയത്തിൽ എച്ച്. എസ്‌ വിഭാഗത്തിനായി കൊളാഷ് നിർമ്മാണ മത്സരവും സംഘടിപ്പിച്ചു.

മോട്ടിവേഷൻ ക്ലാസ്

11/7/19 ന് വിദ്യാർത്ഥികൾക്കായ് ഒരു മൊട്ടിവേഷൻ ക്ലാസ്സ്‌ സംഘടിപ്പിച്ചു. Openings New Doorways to success എന്ന വിഷയത്തിലായിരുന്നു ക്ലാസ്സ്‌.

ഊർജസംരക്ഷണ ദിനം

ഊർജ്ജസംരക്ഷണം എന്ന ആശയം നടപ്പിലാക്കുന്നതിനായി ചിരട്ടക്കരി ഇസ്തിരിപ്പെട്ടി ഉപയോഗിച്ച് സ്കൂളിൽ വച്ച് കുട്ടികളുടെ യൂണിഫോം ഇസ്തിരിയിടുന്ന പ്രവർത്തനം നടത്തി. കുട്ടികളുടെ പങ്കാളിത്തം മികച്ചതായിരുന്നു.മാതൃഭൂമി സീഡിന്റെ നേതൃത്വത്തിൽ ആയിരുന്നു പ്രവർത്തനം.

ഹിരോഷിമ ദിനം

സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പ്രസംഗ മത്സരം, വീഡിയോ എഡിറ്റിംഗ്, ക്വിസ്, പോസ്റ്റർ നിർമ്മാണം തുടങ്ങിയ പ്രവർത്തനങ്ങൾ ഓൺലൈൻ ആയി നടത്തി.

ഓസോൺ ദിനം

ഓസോൺ ദിനത്തിന്റെ ഭാഗമായി എല്ലാ ക്ലാസ്സുകളിലും പോസ്റ്റർ തയ്യാറാക്കി. ജൈവ വൈവിധ്യ ബോർഡ്‌ ഗവേഷണ അംഗം ശ്രീ. സുധീഷ് സർ ബോധവൽക്കരണ ക്ലാസിനു നേതൃത്വം നൽകി.

സ്വാതന്ത്ര്യദിനം

സ്വാതന്ത്ര്യദിനം കോവിഡ് സാഹചര്യത്തിൽ വളരെ ലളിതമായി ആഘോഷിച്ചു. സ്കൂൾ അങ്കണത്തിൽ സീനിയർ അസിസ്റ്റന്റ് ശ്രീ. കെ. പി. സാബു പതാക ഉയർത്തി. PTA പ്രസിഡന്റ് ചടങ്ങിൽ സന്നിഹിതനായിരുന്നു. ദേശഭക്തിഗാന മത്സരം, ക്വിസ്, വീഡിയോ നിർമ്മാണം തുടങ്ങിയ പ്രവർത്തനങ്ങൾ ഓൺലൈൻ മാധ്യമത്തിലൂടെ നടത്തി.

ജലദിനം

ജലത്തിൻറെ പ്രാധാന്യം മനസ്സിലാക്കി വിദ്യാലയത്തിലെ കുട്ടികൾ കേണികളെക്കിറിച്ച് കുേണിയുടെ സാധ്യതകളെ പരിചയപ്പെടുത്തുകയും ചെയ്തു . വയനാട്ടിൽ കേണിയുള്ള സ്ഥലം നേരിട്ട് സന്ദർശിക്കുകയും അവയെക്കുറിച്ച് വിശദമായി പഠന റിപ്പോർട്ട് തയ്യാറാക്കുകയും ചെയ്തു. ജല ദിനത്തോടനുബന്ധിച്ച് ഓൺലൈൻ ക്ലാസ്സുകൾ നടന്നു . ജലത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് മനസ്സിലാക്കുന്ന ഡോക്യുമെൻററി പ്രദർശനവും നടന്നു.

യോഗദിനം

ജൂൺ അന്താരാഷ്ട്ര യോഗാദിനത്തോടനുബന്ധിച്ച് വിദ്യാലയത്തിലെ ജെ ആ‍ സി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ യോഗാദിനം ആചരിച്ചു. ഒരാഴ്ചയോളം നീണ്ടുനിൽക്കുന്ന ക്ലാസുകളായിരുന്നു. പരിശീലനത്തിന് ജെ ആ‍ർ സി കോർഡിനേറ്റർ ശ്രീമതി ശ്രുതി നേത‍ൃത്വം നൽകി. ഹൈസ്ക്കൂൾ ക്ലാസുകളിലെ 30 കുട്ടികൾ പങ്കെടുത്തു. സൂര്യസമസ്കാരം, പ്രാണായാമം, ശവാസനം, വജ്രാസനം, പവനമുക്താസനം, പദ്മാസനം

സംസകൃതദിനം

ശ്രാവണപൂർണിമ സംസ്കൃതദിനത്തോടനുബന്ധിച്ച് ഓൺലൈനായി സംസ്കൃതദിനം ആചരിച്ചു. സംസ്ക‍ൃതവാരാഘോഷങ്ങളുടെ ഉദ്ഘാടനം വിദ്യാഭ്യാസവകുപ്പ് മന്ത്രി ശ്രീ ശിവൻകുട്ടി നി‍‍ർവഹിച്ചു. സംസ്കൃതദിനാഘോഷം സുൽത്താൻബത്തേരി എം എൽ എ ശ്രീ ഐ സി ബാലകൃഷ്ണൻ നിർവഹിച്ചു. ജില്ലാവിദ്യാഭ്യാസ ഓഫീസർ ശ്രീ സുനിൽകുമാർ മുഖ്യപ്രഭാഷണം നടത്തി. ചടങ്ങിൽ ആക്കുളം കേന്ദ്രീയ വിദ്യാലയം സംസ്കൃത അധ്യാപകൻ അവൻ ശ്രീ ഷിബുകുമാർ ക്ലാസ് എടുത്തു പ്രധാനാധ്യാപിക എം വി ബീന , കെ പി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

സംസ്കൃത ദിനത്തോടനുബന്ധിച്ച് ച്ച വിദ്യാർഥികൾക്ക് പ്രശ്നോത്തരി മത്സരം, പോസ്റ്റർ നിർമ്മാണം, പദ്യം ചൊല്ലൽ തുടങ്ങിയ മത്സരങ്ങൾ നടത്തി . അക്കാദമിക് കൗൺസിൽ നടത്തിയ രാമായണ പ്രശ്നോത്തരി മത്സരത്തിൽ ഈ വിദ്യാലയത്തിലെ ദീക്ഷിത കൃഷ്ണ ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം നേടി.

അറബിദിനം

2021 ഡിസംബർ 18 ന് ലോക അറബി ഭാഷ ദിനത്തോടനുബന്ധിച്ച് സ്കൂളിൽ നടത്തിയ പരിപാടിയാണ് അലിഫ് ക്ലബ്ബ് റിപ്പോർട്ട് കാലയളവിൽ അവസാനമായി ചെയ്ത പ്രവർത്തനം.ദിനാചരണം പ്രധാനധ്യാപിക ശ്രീമതി ബീന ടീച്ചർ വിദ്യാർത്ഥികൾക്ക് സ്റ്റിക്കർ നൽകിക്കൊണ്ട് ഉദ്ഘാടനം ചെയ്തു.പരിപാടിയിൽ സ്മിത ടീച്ചർ, സാബു സർ,രജിത ടീച്ചർ, ദിലീപ് സർ,പ്രിയ ടീച്ചർ, ഫൈസൽ സർ പ്രസംഗിച്ചു.സാലിഹ് കെ സ്വാഗതവും ചെറു പുഷ്പം ടീച്ചർ നന്ദിയും പറഞ്ഞു.വരും വർഷങ്ങളിൽ കർമ്മ വീഥിയിൽ ബഹുമുഖ പരിപാടികൾ അലിഫ് ക്ലബ്ബ് ആവിഷ്കരിച്ച് നടപ്പാക്കാൻ ആഗ്രഹിക്കുന്നുണ്ട്.....

ഹിന്ദിദിനം

ഹിന്ദി ദിനവുമായി ബന്ധപ്പെട്ട് വിവിധ പ്രവർത്തനങ്ങൾ നടത്തി. സെമിനാർ, പ്രസംഗ മത്സരം, പോസ്റ്റർ നിർമ്മാണം തുടങ്ങിയ പരിപാടികൾ നടത്തി. പ്രേം ചന്ദ് ദിനത്തോട് അനുബന്ധിച്ച് ഗൂഗിൾ മീറ്റ് നടത്തുകയും ഹിന്ദി പ്രശ്നോത്തരി നടത്തുകയും ചെയ്തു. സെപ്റ്റംബർ 14 ന് ഹിന്ദി ദിനവും, വാരാഘോഷവും ഓൺലൈനായി പ്രൗഢ ഗംഭീരമായി ആഘോഷിച്ചു.കോഴിക്കോട്, ജി.വി.എച്ച്.എസ്.എസ്. നടക്കാവ് സ്കൂളിലെ ഹിന്ദി അധ്യാപകനും, എസ്. സി.ആർ.ടി. കേരള പാഠ പുസ്തക സമിതിയിലെ അംഗവുമായ ശ്രീ . ഷനോജ് സർ ഉദ്ഘാടനം നിർവഹിക്കുകയുണ്ടായി. ഉദ്ഘാടനവുമായി ബന്ധപ്പെട്ട് കലാപരിപാടികളും കുട്ടികൾ ഭംഗിയായി അവതരിപ്പിച്ചു. 150 ഓളം കുട്ടികൾ ഈ പരിപാടിയിൽ ഓൺലൈനായി പങ്കെടുത്തു. ഓരാഴ്ചയോളം നീണ്ടു നിന്ന വാരാഘോഷ പരിപാടികളിൽ പോസ്റ്റർ രചന, ഹിന്ദി സിനിമാഗാന മത്സരം, കവിതാലാപനം, പ്രസംഗ മത്സരം എന്നിവയും നടന്നു. കുട്ടികൾക്ക് അവരുടെ ഭാഷാനൈപുണി വളർത്തുന്നതിനായി ഹിന്ദി കാർട്ടൂണുകൾ, പാട്ടുകൾ, കഥകളുടെ വീഡിയോകൾ എന്നിവ ഹിന്ദി ക്ലബ്ബിന്റെ വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ ഇടുകയും കുട്ടികൾ അതിനോടനുബന്ധിച്ച പ്രവർത്തനങ്ങൾ നടന്നുവരികയും ചെയ്യുന്നു.

ഭിന്നശേഷി ദിനം

ഭിന്നശേഷി ദിനാചരണ ത്തിന്റെ ഭാഗമായി ഭിന്നശേഷി കുട്ടികളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് ഗവ ഹൈസ്കൂൾ ബീനാച്ചിയിലെ  വിദ്യാർഥികൾ ബത്തേരി മുനിസിപ്പാലിറ്റി അങ്കണത്തിൽ വച്ച് ഫ്ലാഷ് മോബ് അവതരിപ്പിച്ചു. ജെ ആർ സി യിൽ ഉൾപ്പെട്ട കുട്ടികളും മറ്റ് വിദ്യാർഥികളും വളരെ ഉത്സാഹത്തോടെ പരിപാടികളിൽ പങ്കെടുത്തു.

ദിനാചരണങ്ങൾ

ഭിന്നശേഷി ദിനം

വേൾഡ് ഡിസബിലിറ്റി ഡേ, ഡൗൺ സിൻഡ്രോം ഡേ, ബ്രെയിലി day, എന്നീ ദിനാചരണങ്ങൾ എൽപി യുപി എച്ച്എസ് വിദ്യാർഥികളെ ഉൾപ്പെടുത്തിക്കൊണ്ട് ചിത്രരചന ക്വിസ് കോമ്പറ്റീഷൻ പോസ്റ്റർ രചന എന്നിവ നടത്തുകയും സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.

ഗാന്ധിജയന്തി

ഒക്ടോബർ 2 ഗാന്ധി ജയന്തിയുമായി ബന്ധപ്പെട്ട് സോഷ്യൽ സയൻസ് -ഭാഷാ ക്ലബ്ബുകളുടെ നേതൃത്വത്തിൽ ഗാന്ധി ജീവ ചരിത്രം, ഗാന്ധി ക്വിസ് തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തി. വിദ്യാലയവും പരിസരവും വർത്തിയാക്കി. ഗാന്ധിക്വിസ്, ഉപന്യാസമത്സരം, തുടങ്ങിയ മത്സരങ്ങൾ നടത്തി.

ചാന്ദ്രദിനം

ചാന്ദ്രദിനം വിവിധ ശാസ്ത്രപരിപാടികളോടെ നടത്തി. ചാന്ദ്രദിനക്വിസ് നടത്തി.

ഭക്ഷ്യദിനം

ഭക്ഷ്യദിനത്തോടനുബന്ധിച്ച് ഭക്ഷണത്തിന്റെ പ്രാധാന്യം കാണിക്കുന്ന ടെലിഫിലിം കാണിച്ചു.

മുള ദിനം

18/9/2021 ന് പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ ഡോക്യൂമെന്റഷൻ നടത്തി

അദ്ധ്യാപക ദിനം

എല്ലാ ക്ലാസ്സുകളിലും ഓൺലൈൻ ക്ലാസ്സ്‌ പി. റ്റി. എ കുട്ടികളുടെ നേതൃത്തിൽ നടത്തി. കുട്ടികളുടെ ആശംസ പ്രസംഗങ്ങൾ, പാട്ടുകൾ തുടങ്ങി വിവിധ പരിപാടികൾ ഉണ്ടായിരുന്നു. ആശംസ കാർഡ് നിർമ്മാണം, വീഡിയോ പ്രസന്റേഷൻ തുടങ്ങിയവയും ഡിജിറ്റൽ ആയി നടത്തി. ശ്രീ. സോമൻ കടലൂർ അദ്ധ്യാപക ദിന പ്രഭാഷണം നടത്തി.

മരുവത്കരണ വിരുദ്ധദിനം

വനനശീകരണത്തിന്റെ ദൂഷ്യവശങ്ങൾ മനസ്സിലാക്കുക, വനവൽക്കരണത്തിന് ആവശ്യകതകൾ മനസ്സിലാക്കുക എന്ന മഹാ ലക്ഷ്യത്തോടെ ലോകമരുവത്കരണ വിരുദ്ധ ദിനം വയനാട് ജില്ലയിലെ കുറിച്യാട് വനത്തിൽ മരങ്ങൾ വെച്ചുപിടിപ്പിച്ചു കൊണ്ട് ആചരിച്ചു. 500 ഇനത്തിൽപ്പെട്ട മരങ്ങളാണ് നട്ടുപിടിപ്പിച്ചത് വനങ്ങൾ വെച്ച് പിടിപ്പിക്കേണ്ട ആവശ്യകതയെക്കുറിച്ച് ഉദ്ഘാടനം നിർവ്വഹിച്ചു കൊണ്ട് ഡി എഫ് ശ്രീമതി രമ്യ സംസാരിച്ചു ചടങ്ങിൽ പ്രധാനാധ്യാപിക ശ്രീമതി എം. വി. ബീന, കെ. പി. സാബു തുടങ്ങിയവർ സംസാരിച്ചു.