ഗവ ഹൈസ്കൂൾ, പൊള്ളേത്തൈ/മറ്റ്ക്ലബ്ബുകൾ
മികച്ച ജീവിതക്രമം തെറ്റിച്ചുകൊണ്ട് എത്തിയ കോവി ഡ് 19 വിദ്യാഭ്യാസമേഖലയിൽ വലിയ വെല്ലുവിളിയാണ്ഉയർത്തിയത്.എന്നാൽ സമസ്തമേഖലകളെയും കൂട്ടിയിണക്കി ശാസ്ത്ര ക്ലബ്ബിന്റെ ഡിജിറ്റൽ/ ഓൺലൈൻ ശാസ്ത്ര അവതരണങ്ങൾ ഗവൺമെന്റ് ഹൈസ്കൂൾ പൊളേ ളത്തൈയിലെ കുട്ടികൾ നല്ല മികവുപുലർത്തി.2021-22 അധ്യയനവർഷത്തിൽ ശാസ്ത്രാ ചരണങ്ങൾ നടത്തുകയും വിജയികൾക്ക് ഓൺലൈൻ സർട്ടിഫിക്കറ്റുകൾ നൽകുകയും ചെയ്തു. പഠന ഭാഗങ്ങളുമായി ബന്ധപ്പെട്ട വീഡിയോകൾ കുട്ടികൾ തയ്യാറാക്കി സയൻസ് ക്ലബ് ഗ്രൂപ്പിൽ അവതരിപ്പിച്ചു. സബ്ജില്ലാ തലത്തിൽ വീട്ടിലെ പരീക്ഷണം, പ്രോജക്ട് അവതരണം, ശാസ്ത്രഗ്രന്ഥആ സ്വാദനം, എന്റെ ശാസ്ത്രജ്ഞാൻ - ജീവചരിത്രക്കുറിപ്പ്, ശാസ്ത്ര ലേഖനം എന്നിവ അവതരിപ്പിച്ചു. അതിൽ ഏഴാം തരത്തലെ നിഹാ ബെന്നിക്ക് സബ്ജില്ലാ തലത്തിൽ വീട്ടിലെ പരീക്ഷണത്തിന് ഒന്നാം സ്ഥാനത്തിന് അർഹയായി. ചേർത്തല ബി.ആർ. സി. തല ക്വിസ് മത്സരം (Up, Hs) സ്കൂൾതലത്തിൽ സംഘടിപ്പിക്കുകയും അതിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ സബ്ജില്ലാ തലത്തിൽ പങ്കെടുപ്പിക്കുകയും ചെയ്തു.