ഗവ ഹൈസ്കൂൾ, പൊള്ളേത്തൈ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ

ഗവൺമെന്റ് ഹൈസ്കൂൾ പൊളേളത്തൈ, (Govt:H.S.Pollethai), ചേർത്തല ആലപ്പുഴ നാഷണൽ ഹൈവേയിൽ വളവനാട് കവലയിൽ നിന്നും 3 കിലോമീറ്റർ പടീഞ്ഞാറൂളള ബീച്ച് റോഡിൽ പൊളേളത്തൈ ഹോളി ഫാമിലി ചർച്ചിനു സമീപമാണ് സ്ഥിതി ചെയ്യുന്നത്. ഈ പ്രദേശത്താകെ അക്ഷരവെളിച്ചം നൽകിയ ഈ സ്കൂൾ, കായികരംഗം ഉൾപ്പടെ വിവിധമേഖലകളിൽ പ്രശസ്തരായി തീർന്ന നിരവധി പ്രതിഭകളെ സംഭാവനചെയ്തിട്ടുണ്ട്. തികച്ചും ഗ്രാമീണമായ ഒരന്തരീക്ഷത്തിൽ അനേകം പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് വിദ്യഭ്യാസരംഗത്ത് സ്തുത്യർഹമായ നേട്ടം കൈവരിയ്ക്കുവാൻ ഈ വിദ്യാലയത്തിനു കഴിഞ്ഞിട്ടുണ്ട്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾ കൂടുതലായി പഠിയ്ക്കുന്ന ഈ സ്കൂളിൽ തുടർച്ചയായ പരീശീലനത്തിലൂടെ കുട്ടികളുടെ പഠന നിലവാരം ഉയർത്തി എസ്‌. എസ്. എൽ.സി, പരീക്ഷകളിൽ ഉന്നത വിജയം നേടുവാൻ ഈ സ്കൂളിന്‌ കഴിയുന്നുണ്ട്. ഏകദേശഠ 140 വർഷങ്ങള്ക്കുമുൻപ് സ് ഥാപിച്ചതാണ് ഈ സ്കൂൾ.ആദ്യ കാലത്ത് സ്വകാര്യ മേഖലയിലെ ലോവർ പ്രൈമറി സ്കൂൾ ആയിരുന്നു. പൊേേേേളേളത്തൈ പുത്തൻപുരയ്കൽ മോൺസിഞ്ഞോർ റെയ്നോൾ‍‍‍‍ഡ്‍‍പുരയ്കലിന്റെ പിതാമഹന്റെ നിയന്ത്രണത്തായിരുന്നു. കാലവർഷക്കെടുതിയിൽ ഈ സ്കൂൾ കെട്ടിടഠ തകർന്നു വീഴുകയുഠ തുടർന്ന് നാട്ടുകാരുടെ ശ്രമഫലമായീ പുതിയ കെട്ടിടം നിർമ്മിച്ച് ക്ലാസുകൾ ആരംഭിക്കുകയുഠ ചെയ്തു.

1980-81 സ്കൂൾ വർഷത്തിൽ അന്നത്തെ കേരള സർക്കാർ അപ്പർ പ്രൈമറി സ്കൂളായി അപ്ഗ്രേ‍ഡ് ചെയ്തു. ശ്രീ. കൊച്ചുവീട്ടിൽ രാഘവക്കുറുപ്പ് പി.ടി.എ. പ്രസിഡന്റുഠ ശ്രീ.ചാരങ്കാട്ട് ജോസഫ് ദാസ് കൺവീനറായുമുള്ള കമ്മറ്റിയുടെ ശ്രമഫലമായിട്ടാണ് യു.പി.സ്ക്കൂളിന് ആവശ്യ മായ കെട്ടിടഠ നിർമ്മിച്ചത്. ആദ്യ ത്തെ യു.പി.സ്കൂൾ H.M ശ്രീമതി K.C എലിസബത്ത് ആയിരുന്നു. 1987-88 സ്കൂൾ വർഷത്തിലാണ്ഹൈസ്കൂളായി ഉയർത്തിയത്. ശ്രീ.T.J.ആഞ്ചലോസ്.M.L.A രക്ഷാധികാരിയുഠ മാരാരിക്കുളഠ തെക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീ.K.R ധർമ്മാനൻദൻ ജനറൽ കൺവീനറുഠ, ശ്രീ.കൂർക്കാപറമ്പിൽ കേശവൻ കൺവീനറായുമുള്ള കമ്മറ്റിയുടെ കഠിന പ്രയത്നത്താലാണ് ഹൈസ്കൂൾ ആയത്. ഹൈസ്കൂളിന്റെ H.M.in charge കലവൂർ ഹൈസ്കൂളിൽ നിന്നുള്ള ശ്രീ.K.ഗോപാലകൃഷ്ണൻ ആയിരുന്നു.10-ാഠ ക്ലാസ് പൂർത്തിയായപ്പോൾ ആദ്യ ത്തെ ഹെഡ്മാസ്റ്റ ർ ശ്രീ. M.T തോമസ്സായിരുന്നു. നാട്ടുകാരുടേയും P.T.A. കമ്മറ്റിയുടേയും ശക്തമായ ഇടപെടലുകളിലൂടെയാണ് തീരദേശറോഡിൽ നിന്നും സ്കൂളിന്റെ മുന് വശത്തേക്കുള്ള റോ‍‍‍‍‍‍‍‍ഡ് നിര്മ്മിച്ചത്.