ഗവ ഹൈസ്കൂൾ, അരൂർ/സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

സയൻസ് ക്ലബ് & എനർജി ക്ലബ്

2021-22 അധ്യയനവർഷത്തെ സയൻസ് ക്ലബ് & എനർജി ക്ലബിന്റെ ഉദ്ഘാടനം 31/07/21 ൽ ഓൺലൈനിലൂടെ മുൻ അഡീഷണൽ ഡിപിഐ ശ്രീ. ജിമ്മി കെ ജോസ് സാർ നിർവഹിച്ചു.ഒമ്പതാം ക്ലാസിലെ ശ്രീഹരി എസ് പിള്ള ബോട്ടു നിർമ്മാണം എല്ലാ കുട്ടികൾക്കും ലൈവായി കാട്ടി കൊടുത്തു.ഹരിശങ്കർ വീട്ടിൽ ചെയ്യാവുന്ന രണ്ടു ശാസ്ത്ര പരീക്ഷണം പങ്കുവച്ചു. UP, HSവിഭാഗങ്ങളിൽ നിന്നുള്ള ഇരുപതോളം കുട്ടികൾ ക്ലബിൽ അംഗങ്ങളാണ്. ജൂലൈ 21 ചാന്ദ്രദിനവുമായി ബന്ധപ്പെട്ട് കുട്ടികൾക്ക് ക്വിസ്, ചിത്രരചന, പ്രസംഗം മത്സരങ്ങൾ നടത്തി,വിജയികൾക്ക് സമ്മാനം കൊടുത്തു. SEP ചേർത്തല വിദ്യാഭ്യാസജില്ലയുടെ ഭാഗമായി LP & HSവിഭാഗത്തിലെ കുട്ടികൾക്ക് "Electric Vehicles & Electric Cooking " വിഷയത്തെ അടിസ്ഥാനമാക്കി ചിത്രരചനയും UP ക്ക് പ്രസംഗ മത്സരവും നടത്തുകയുണ്ടായി. Dec 14 ഊർജസംരക്ഷണ ദിനത്തിന് ഊർജം എങ്ങനെയെല്ലാം സംരക്ഷിക്കാമെന്നും ഊർജസംരക്ഷണത്തിന്റെ ആവശ്യകതയെക്കുറിച്ചും അരൂർ KSEBഓവർസിയർ ശ്രീ. സുധാകരൻ, രാജേന്ദ്രൻ എന്നിവർ 7 മുതൽ10 വരെയുള്ള കുട്ടികൾക്ക് ഒരു ക്ലാസ് നടത്തുകയുണ്ടായി.