ഗവ ഹയർ സെക്കന്ററി സ്കൂൾ മങ്ങാട്/അക്ഷരവൃക്ഷം/കുട്ടികളിലെ ശുചിത്വശീലം

Schoolwiki സംരംഭത്തിൽ നിന്ന്
കുട്ടികളിലെ ശുചിത്വശീലം

ഇന്നത്തെ കാലഘട്ടത്തിൽ ഏറ്റവും പ്രാധാന്യമുള്ള ഒരു വിഷയം തന്നെയാണ് ശുചിത്വം.ആരോഗ്യമുള്ള ഒരു നല്ല തലമുറ ഉണ്ടാകണമെങ്കിൽ നാം നമ്മുടെ മനസ്സും ശരീരവും വീടും പരിസരവുമെല്ലാം ശുദ്ധിയുള്ളതാക്കിമാറ്റണം.ഇന്നു നാം നടന്നുവരുന്ന വഴികളിലെല്ലാം മാലിന്യങ്ങൾ നിറഞ്ഞ് കിടക്കുകയാണ്.നാമറിയാതെ തന്നെ ഇത് നമുക്ക് പലതരം രോഗങ്ങൾക്കും കാരണമായി തീരുന്നു.ഇതിൽനിന്ന് മോചനം കിട്ടണമെങ്കിൽ നാം ശുചിത്വം നമ്മുടെ ജീവിതത്തിന്റെ ഭാഗമാക്കിയേ പറ്റൂ.ചെറുപ്പത്തിൽ തന്നെ കുട്ടികളിൽ ശുചിത്വം ശീലിപ്പിക്കണം.ചൊട്ടയിലെ ശീലം ചുടലവരെ എന്നാണല്ലോ പഴഞ്ചൊല്ല്.ആഹാരത്തിന് മുൻപും അതിന് ശേഷവും കൈകൾ സോപ്പിട്ട് കഴുകുന്ന ശീലം ഉണ്ടാകണം.വിടും പരിസരവുമെല്ലാം വൃത്തിയായി സൂക്ഷിക്കാൻ പഠിപ്പിക്കണം.വായിലും മൂക്കിലും കണ്ണിലും ആവശ്യമില്ലാതെ തൊടുന്ന ശീലം നല്ലതല്ലെന്ന് കുട്ടികൾക്ക് പറഞ്ഞുകൊടുക്കണം.ശുചിത്വമില്ലായ്മ പല രോഗങ്ങളെയും ക്ഷണിച്ച് വരുത്തും.വ്യക്തികൾ സ്വയമായി പാലിക്കേണ്ട അനവധി ആരോഗ്യശീലങ്ങൾ ഉണ്ട്.അവ കൃത്യമായി പാലിച്ചില്ലെങ്കിൽ പല പകർച്ചവ്യാധികളും ജീവിതശൈലീ രോഗങ്ങളും നമുക്ക് പിടിപെടും. ജലദൗർല്ലഭ്യവും മാലിന്യനിർമാർജ്ജനത്തിനുള്ള സ്ഥലക്കുറവും ചിലസ്ഥലങ്ങളിൽ ശുചിത്വമില്ലാതിരിക്കുന്നതിന് കാരണമാകാറുണ്ട്.അതുകൊണ്ട് എല്ലാവരും ഒത്തൊരുമിച്ച് പ്രവർത്തിച്ചാൽ മാത്രമേ ഇതിന് ഒരു പരിഹാരം കണ്ടെത്താൻ സാധിക്കൂ.

അയിഷ ബീവി എൻ
5A ജി.എച്ച്.എസ്.എസ്.മങ്ങാട്
കൊല്ലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം