MPTA കോയിക്കൽ സ്കൂളിൽ വലരെ നല്ല രീതിയിൽ തന്നെ മാതൃ പി.ടി.എ. പ്രവർത്തിച്ചുവരുന്നു.

ശ്രീമതി. യമുനയാണ് മദർ പി.ടി.എ.യുടെ പ്രസിഡന്റ്.ഹയർ സെക്കണ്ടറിക്ക് പ്രത്യേകമായുള്ള കോമ്പൗണ്ടിൽ, രണ്ടു കെട്ടിടത്തിലായി 6 ക്ലാസ് മുറികളും സയൻസിന്റെയും കമ്പ്യൂട്ടറിന്റെയും ലാബുകളും പ്രവർത്തിക്കുന്നു. അതേ കോമ്പൗണ്ടിൽ തന്നെയാണ് പ്രീ പ്രൈമറിയുടെ ക്ലാസ്സും യു.പി.വിഭാഗത്തിന്റെ കമ്പ്യൂട്ടർ ലാബും പ്രവർത്തിക്കുന്നത്. പ്രീപ്രൈമറിക്ക് രണ്ടു മുറികളുണ്ട്. അവയിലൊന്നിൽ പഠനവും അതിനാവശ്യമായ ഉപകരണങ്ങളും വച്ചിരിക്കുന്നു. അവിടെ ഈ വർഷം ഒരു കമ്പ്യൂട്ടറും സ്ഥാപിക്കുകയുണ്ടായി. അതിനോടൊപ്പം സ്പീക്കറും വച്ചിട്ടുണ്ട്. അങ്ങനെ കോയിക്കൽ സ്കൂളിലെ കൊച്ചു കുട്ടികൾക്ക് മൾട്ടി മീഡിയ ക്ലാസ്സിന്റെ പ്രയോജനം ലഭ്യമാക്കാൻ കഴിഞ്ഞു. 
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ഹയർസെക്കന്ററി വിഭാഗത്തിനുവേണ്ടി ശ്രീ.എ.എ.അസീസ്സ് എം. എൽ. എ യുടെ വികസന ഫണ്ടിൽ നിന്നും പണം അനുവദിച്ച് പ്രത്യേക കെട്ടിടം പണിപുർത്തിയായി.