ഗവ വി വി എച്ച് എസ് എസ് , കോടംതുരുത്ത്/മറ്റ്ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്

ഇംഗ്ലിഷ് ക്ലബ് -

ദിനാചരണങ്ങൾ ആചരിച്ചു

പരിസ്ഥിതിദിനം ,വായനാദിനം ,ഹിരോഷിമദിനം ,സ്വാതന്ത്ര്യ ദിനം ,തുടങ്ങിയ ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് പോസ്റ്റർ രചന ,സ്പീച്ച്,ഇൻറർവ്യൂ ,കവിതാ പാരായണം ,കഥ പറച്ചിൽ,ബുക്ക് റിവ്യൂ തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തി

ക്ലാസ് ഗ്രൂപ്പുകളിൽ ഇംഗ്ലിഷ് അസ്സംബ്ലി നടത്തി

തനതു പ്രവർത്തനമായി ഡിക്ഷ്ണറി മേക്കിങ് നടന്നു കൊണ്ടിരിക്കുന്നു .

പരിസ്ഥിതി ദിനം -ഇംഗ്ലീഷ് പോസ്റ്റർ

ഹലോ ഇംഗ്ലിഷ് പ്രവർത്തനങ്ങളും നടത്തുന്നുണ്ട്





ഹിന്ദി ക്ലബ്

-ഹിന്ദി ദിനവുമായി ബന്ധപ്പെട്ട് ഓൺലൈനായി ഹിന്ദി അസ്സംബ്ലി നടത്തി

ക്വിസ് ,പോസ്റ്റർ നിർമാണം ,പ്രസംഗം ,കവിതാലാപനം,കഥ പറയൽ ,നൃത്തം എന്നീ പരിപാടികളും നടത്തി .ഈ പരിപാടികൾ വീഡിയോ ആക്കി മാറ്റുകയും ചെയ്തിട്ടുണ്ട് .

പ്രേം ചന്ദ് ജയന്തിയുമായി ബന്ധപ്പെട്ട് പ്രേം ചന്ദ് അനുസ്മരണം നടത്തി .അനുസ്മരക്കുറിപ്പ് വായന ,ജീവചരിത്രക്കുറിപ്പ് തയാറാക്കൽ ,ക്വിസ് ,കഥാ രചന ,പോസ്റ്റർ നിർമാണം എന്നീ പ്രവർത്തനങ്ങൾ ചെയ്തു

സ്വാതന്ത്ര്യ ദിനത്തിൽ ദേശഭക്തി ഗാനാലാപനം ,പോസ്റ്റർ നിർമാണം ,നൃത്തം ,ക്വിസ് തുടങ്ങിയ പരിപാടിൿളും പ്രത്യേക ഹിന്ദി അസ്സംബ്ലിയും നടത്തി .

ഹിന്ദി പ്രവർത്തനങ്ങൾ

സുരീലീ ഹിന്ദി പ്രവർത്തനങ്ങളും ഭംഗി യായി നടന്നു വരുന്നു

സുരീലീ ഹിന്ദി





സുരീലീ ഹിന്ദി പ്രവർത്തനങ്ങൾ https://www.facebook.com/111224076916926/posts/245614323477900/?sfnsn=wiwspmo


ഹെൽത്ത് ക്ലബ്

അൽഷിമേർസ് ഡേ

-സയൻസ് ക്ലബ്ബിൻറെയുംഹെൽത്ത് ക്ലബ്ബിൻറെയും നേതൃത്വത്തിൽ ആചരിച്ചു . അൽഷിമേർസ് രോഗം ഉണ്ടാകുന്നതിനുള്ള കാരണങ്ങൾ ,അതിൻറെലക്ഷണങ്ങൾ എന്നിവയൊക്കെ വിശദമാക്കുന്ന വീഡിയോ തയാറാക്കി .

കൊറോണപ്രതിരോധം

ബോധവത്കരണ ക്ലാസ്സുകൾ നല്കി.കോറോണാക്കാലത്ത് ഉണ്ടായിട്ടുള്ള മാനസിക പിരിമുറുക്കങ്ങൾ കുറയ്ക്കുന്നതിനായി വിദ്യാലയത്തിന്റെ ആഭിമുഖ്യത്തിൽ നിരവധി ബോധവൽക്കരണക്ലാസ്സുകൾ കുട്ടികൾക്ക് നല്കി.ക്ലബ്ബിൻറെ നേതൃത്വത്തിൽ പോസ്റ്റർ നിർമാണം ,വീഡിയോ നിർമാണം എന്നിവ നടത്തി

പോഷകാഹാരശീലങ്ങൾ

പോഷകഗുണമുള്ള ആഹാര ശീലങ്ങൾ കുട്ടികളെ മനസിലാക്കി കൊടുക്കുന്നതിനായി പ്രദർശനം നടത്തി .

ലോക ഹൃദയദിനം

ലോക ഹൃദയദിനത്തിൻറെ ഭാഗമായി പോസ്റ്റർ രചനാ മത്സരം സംഘടിപ്പിച്ചു .

ലഹരിവിരുദ്ധദിനം

ലഹരിവിരുദ്ധ പ്രതിജ്ഞ എടുത്തു .ലഹരിവിരുദ്ധ മുദ്രാവാക്യങ്ങൾ ,പോസ്റ്ററുകൾ,പ്ലക്കാർഡുകൾ ,കാർട്ടൂണുകൾ എന്നിവ തയാറാക്കി

വാക്സിനേഷൻ ക്യാമ്പ്

തുറവൂർ സബ് ജില്ലയിലെ വിദ്യാലയങ്ങളിലെ കുട്ടികളുടെ വാക്സിനേഷൻ ജനുവരി 19 നു ജി‌വി‌വി‌എച്ച്‌എസ്‌എസ് -ഇൽ വച്ച് നടന്നു .വിവിധ വിദ്യാലയങ്ങളിൽ നിന്നു വന്ന 283 കുട്ടികൾ വാക്സിൻ സ്വീകരിച്ചു .വിദ്യാഭ്യാസ ജില്ലാ ഓഫീസർ ,ഉപജില്ലാ ഓഫീസർ ,ഹെൽത്ത് ഡിപാർട്ട്മെൻറ് ,വിദ്യാലയത്തിലെ ഹെൽത്ത് ക്ലബ് എന്നിവരുടെ നേതൃത്വത്തിലാണ് ക്യാമ്പ് സംഘടിപ്പിച്ചത് .

.