വായനാദിനം ജൂൺ -19

പുത്തൂർ ഗവ വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെയും വായനക്കൂട്ടത്തിന്റേയും ആഭിമുഖ്യത്തിൽ പി.എൻ പണിക്കർ അനുസ്മരണവും വായന ദിനാചരണവും സംഘടിപ്പിച്ചു. മലയാളം അധ്യാപിക രശ്മി ടീച്ചർ സ്വാഗതം അർപ്പിച്ചു സംസാരിച്ചു. PTA പ്രസിഡന്റ് സുധീർ കുണ്ടായി അധ്യക്ഷത വഹിച്ച ചടങ്ങ് HM സുനിത ടീച്ചർ ഉദ്ഘാടനം ചെയ്തു. പ്രശ്സ്ത കവയിത്രിയും അധ്യാപികയുമായ ശ്രീമതി മഞ്ജു ടീച്ചർ മുഖ്യാതിഥി ആയിരുന്നു. പൊതു അസംബ്ലി ചടങ്ങിൽ  ആഗത് കൃഷ്ണ PN പണിക്കർ അനുസ്മരണ പ്രസംഗവും ഐമി വായന ദിന പ്രതിജ്ഞയും ചൊല്ലി കൊടുത്തു. തുടർന്ന് വ്യത്യസ്ത ഭാഷകളിലായി കുട്ടികളുടെ സർഗ്ഗാത്മ പരിപാടിയും സംഘടിപ്പിച്ചു. മലയാളം അധ്യാപിക സുമിനി ടീച്ചർ നന്ദി അർപ്പിച്ചു സംസാരിച്ചു.