ഗവ വി എച്ച് എസ് പുത്തൂർ/ഗ്രന്ഥശാല
ദൃശ്യരൂപം
വിജ്ഞാനപ്രദമായ ധാരാളം പുസ്തകങ്ങൾ ഇവിടെ ഉണ്ട് .നിലവിലുള്ള പുസ്തകങ്ങളിൽ ക്ലാസ്സിക്കുകൾ ഉൾപ്പെടെ കഥ,കവിത ,നോവൽ ,നാടകം ,ഉപന്യാസം ,റഫറൻസ് ,യാത്രാവിവരണം ,ആത്മകഥ ,ജീവചരിത്രം ,ബാലസാഹിത്യം ,നിരൂപണഗ്രന്ഥങ്ങൾ തുടങ്ങിയ വിഭാഗങ്ങളിൽ ധാരാളം പുസ്തകങ്ങൾ ഉണ്ട്.കൂടാതെ സയൻസ് ,സോഷ്യൽ,ഇംഗ്ലീഷ്,ഹിന്ദി,കണക്ക് തുടങ്ങിയ വിഷയങ്ങളിലുള്ള റെഫെറെൻസുകളും വെവ്വേറെ ഉണ്ട്. ശാസ്ത്രമാസികകൾ ഉൾപ്പെടെ വേറെയും മാസികകൾ ഇവിടെ ഉണ്ട്.അലമാരകളിലും റാകുകളിലുമായാണ് പുസ്തകങ്ങൾ സൂക്ഷിച്ചിരിക്കുന്നത്.കുട്ടികളിൽ വായനാശീലം ഉണർത്താനായി എല്ലാ ക്ലാസ്സുകളിലേക്കും ജൂൺ മാസം മുതൽ പുസ്തകങ്ങൾ വിതരണം ചെയ്യുകയും കുട്ടികൾ വായിക്കുന്ന പുസ്തകങ്ങളുടെ ആസ്വാദനകുറിപ്പ് തയ്യാറാക്കി അവതരിപ്പിക്കുന്നു .വായനയുടെയും വിജ്ഞാനത്തിന്റെയും ഈറ്റില്ലമാണ് ഈ ഗ്രന്ഥശാല .
