ഗവ യു പി എസ് വെങ്ങാനൂർ ഭഗവതിനട/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

/ചരിത്രം

തിരുവിതാംകൂർ മഹാരാജാവായിരുന്ന ശ്രീ മൂലംതിരുനാളിന്റെ

അനുഗ്രഹാശിസ്സുകളോടെയാണ്ഈ വിദ്യലയം സ്ഥാപിതമായത് . പരോപകാര തല്പരരായപാളയത്തു

കുടുംബവും പ്രശസ്ത കവയിത്രി സുഗതകുമാരിഅമ്മയുടെ തറവാടായ തഴമംഗലത്തുകുടുംബവും 25 സെന്റ്

വീതം സംഭാവനയായി നല്കിയ സ്ഥലത്താണ് ഈ വിദ്യലയം സ്ഥിതി ചെയ്യുന്നത് .

ദേശീയപാതയിൽ വെടിവച്ചാംകോവിലിൽ നിന്ന് തെക്ക്പടി ഞ്ഞാറ് ദിശയിൽ 1.5 കിലോമീറ്റർ

സഞ്ചരിച്ചാൽ സ്ക്കൂളിൽഎത്താം.തുടക്കത്തിൽ മൂന്നാംസ്റ്റാൻഡേർഡ് വരെ ആയിരുന്നു ഉണ്ടായിരുന്നത് .

പിന്നീട് നാലാം ക്ലാസ്സും തുടങ്ങി ഇതൊരു എൽ.പി സ്ക്കൂളായി.നാട്ടുകാരുടെയും PTA യുടെയും നിരന്തര

ശ്രമഫലമായി 1982 ൽ അപ്പർപ്രൈമറി വിദ്യാലയമായി അപ് - ഗ്രേഡ് ചെയ്തു.കരിങ്കുളം സ്വദേശിയായ

ശ്രീ.തമ്പി,പൈങ്ങോലിസരോജവിലാസം ശിവരാമപിള്ള, തോട്ടത്തിൽ വീട്ടിൽ കേശവപിള്ള ,

ഇടക്കുടിവീട്ടിൽ ശ്രീ. പത്മനാഭപിള്ള,പനയറക്കുന്ന്ശ്രീ.ജോൺ,മണ്ണാർക്കുന്ന് ശ്രീ.പരമുപിള്ള,താന്നിവിള

ശ്രീ.നാരായണപിള്ള ,ശ്രീ.രാജശങ്കർ, ശ്രീമതി.വസന്ത,ശ്രീമതി.വിമല,ശ്രീ.മുരളീധരൻ തുടങ്ങി പ്രഗത്ഭരായ

നിരവധിവ്യക്തികൾ ഈ വിദ്യലയത്തെ നയിച്ചു.പി ടി എ നേതൃത്വം നല്കുന്ന പ്രീപ്രൈമറി 2000 ൽ ആരംഭിച്ചു.

രക്ഷകർത്താക്കളുടെയും നാട്ടുകാരുടെയും നിരന്തര അഭ്യർഥന മാനിച്ച് 2005 ൽഇംഗ്ലീഷ് മീഡിയം ക്ലാസ്സുകളും

ആരംഭിച്ചു .ഭഗവതിനടയുടെ സാംസ്കാരിക -വിദ്യാഭ്യസ രംഗത്ത് പൊൻപ്രഭചൊരിഞ്ഞ് ഈ വിദ്യാലയം

ഇന്നും നിലകൊള്ളുന്നു.