ഗവ യു പി എസ് വിതുര/ക്ലബ്ബുകൾ/2025-26
ക്ലബ്ബുകൾ
വിദ്യാരംഗം കലാസാഹിത്യവേദി , ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹ്യ ശാസ്ത്ര ക്ലബ്ബുകൾ തുടങ്ങി നിരവധി ക്ലബ്ബുകൾ ഞങ്ങളുടെ വിദ്യാലയത്തിൽ സജീവമായി പ്രവർത്തിച്ചുവരുന്നു. സെമിനാറുകൾ, പ്രതിമാസ ക്വിസ് , മെഡിക്കൽ ക്യാമ്പുകൾ, സ്ഥല സന്ദർശനങ്ങൾ, ദിനാചരണങ്ങൾ എന്നിവയ്ക്കെല്ലാം നേതൃത്വം വഹിക്കുന്നത് വിവിധ ക്ലബ്ബുകളാണ്
ശുചിത്വ ക്ലബ്ബ്
ശുചിത്വ ക്ലബ്ബിന്റെ നേതൃത്വത്തിൽ വിദ്യാലയത്തിന്റെ പല ഭാഗങ്ങളിലായി പ്രത്യേകം വേസ്റ്റ് ബിന്നുകൾ സ്ഥാപിച്ചിട്ടുണ്ട് . ഇക്കോ ബ്രിക്കുകൾ ഒരു വേറിട്ട പ്രവർത്തനമാണ്. ശാസ്ത്രീയമായ രീതിയിൽ തന്നെയാണ് പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോകുന്നത്. ഇതിന് നമ്മൾ വേസ്റ്റ് മാപ്പിംഗ് സിസ്റ്റം പ്രയോജനപ്പെടുത്തുന്നു.
പരിസ്ഥിതി ക്ലബ്ബ്
സ്കൂൾ പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ നടക്കുന്ന പ്രധാന പ്രവർത്തനങ്ങളാണ് സ്കൂൾ സൗന്ദര്യ വത്കരണം, ചർച്ചകൾ, ബോധവൽക്കരണ ക്ലാസുകൾ, വൃക്ഷത്തെ നടീൽ എന്നിവ.
ഹിന്ദി ക്ലബ്ബ്
* ഹിന്ദി ക്ലബ്സുരീലി സഭ എന്ന പേരിലാണ് അറിയപ്പെടുന്നത്.
*നമ്മുടെ സ്കൂളിൽ ലൈബ്രറിക്ക് അടുത്തായി ഹിന്ദി കോണർ സജ്ജീകരിക്കുകയും കുട്ടികളുടെ പഠന പ്രവർത്തനങ്ങൾ അവിടെ പ്രദർശിപ്പിക്കുകയും ചെയ്യുന്നു.
* ഹിന്ദി കോർണറിൽ സ്ഥാപിച്ചിട്ടുള്ള വൈറ്റ് ബോർഡിൽ കുട്ടികൾ ദിവസവും ഒരു പുതിയ വാക്കും അതോടൊപ്പം അതിന്റെ അർത്ഥവും എഴുതുന്നു.
* * വിശേഷദിവസങ്ങളിൽ പ്രത്യേകിച്ച് ഹിന്ദി ദിവസം, വായനാദിവസം തുടങ്ങിയ ദിവസങ്ങളിൽ കുട്ടികൾ വിഷയത്തിന് അനുസരിച്ചുള്ള പോസ്റ്ററുകൾ തയ്യാറാക്കി പ്രദർശിപ്പിക്കുന്നു.
* * ജനുവരി 10 സെപ്റ്റംബർ 14 തുടങ്ങിയ തീയതികളിൽ ഹിന്ദി അസംബ്ലി നടത്തുന്നുണ്ട്.
* * കഴിഞ്ഞ അധ്യയന വർഷം ഹിന്ദി ക്ലബ്ബിന്റെ
നേതൃത്വത്തിൽ നടത്തിയ ഒരു റേഡിയോ പ്രവർത്തനമാണ് സുരീലി വാണി.
* ഹിന്ദി ദിവസത്തോടനുബന്ധിച്ച് ഹിന്ദി വാരാഘോഷം നടത്താറുണ്ട്.
* അതിന്റെ ഭാഗമായി കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് കഥാരചന,കവിതാരചന, പ്രസംഗം, ദേശഭക്തിഗാന മത്സരം തുടങ്ങിയവ നടത്തിവരുന്നു.
* * മത്സരത്തിലെ വിജയികൾക്ക് സുരീലി സഭയുടെ നേതൃത്വത്തിൽ സമ്മാനങ്ങളും വിതരണം ചെയ്യുന്നു.
വിദ്യാരംഗം കലാസാഹിത്യ വേദി 2025-26
വിദ്യാരംഗം കലാസാഹിത്യ വേദി എന്നത് കേരള സർക്കാരിന്റെ പൊതു വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ, സ്കൂൾ കുട്ടികളുടെ സർഗാത്മകവും കലാസാ ഹിത്യപരവുമായ കഴിവുകൾ വികസിപ്പിക്കുക, വായന ശീലം വളർത്തുക തുടങ്ങിയ ലക്ഷങ്ങളുടെ പ്രവർത്തിക്കുന്ന ഒരു കൂട്ടായ്മയാണ്. ഇത് സ്കൂളുകളിൽ വായനാദിനം, വായന മാസാചരണം, മറ്റു മത്സരങ്ങൾ ശില്പശാലകൾ എന്നിവ സംഘടിപ്പിക്കുക തുടങ്ങിയ പ്രവർത്തനങ്ങളിലൂടെ കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നു.
സ്കൂൾതല പ്രവർത്തനം
ഈ വർഷത്തെ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ പ്രവർത്തനങ്ങൾ വായനാമാസാചരണത്തോടുകൂടി ആരംഭിച്ചു. ജൂൺ 19ന് ആരംഭിച്ച് ഒരു മാസത്തോളം നീണ്ടുനിന്ന വായന മാസാചരണത്തിന്റെ ഭാഗമായി സ്കൂളിൽ വ്യത്യസ്ത പരിപാടികളാണ് സംഘടിപ്പിച്ചത്. പി എൻ പണിക്കർ അനുസ്മരണ അസംബ്ലിയിൽ വായന ദിനഗീതം വായനാദിന സന്ദേശം വായനാദിന പ്രതിജ്ഞ പുസ്തക വായന അക്ഷരദീപം തെളിയിക്കൽ എന്നിവ സംഘടിപ്പിച്ചിരുന്നു. തുടർന്നുള്ള ദിവസങ്ങളിൽ ക്ലാസ് ലൈബ്രറി ഉദ്ഘാടനം, സാഹിത്യ ക്വിസ് മത്സരം, പുസ്തകത്തൊട്ടിൽ( ക്ലാസ് ലൈബ്രറിക്ക് ഒരു പുസ്തകം), തുറന്ന വായനശാല, വായനാമത്സരം, സാഹിത്യകാരന്മാരുടെ ചിത്ര പ്രദർശനം, കാർട്ടൂൺ ചിത്രരചന മത്സരം, ഉപന്യാസരചന മത്സരം, പോസ്റ്റർ പ്രദർശനം,വീട്ടിൽ ഒരു വായനാ മുറി തുടങ്ങിയ പ്രവർത്തനങ്ങളോടൊപ്പം വായന മാസാചരണത്തിന്റെ ഭാഗമായി പത്രപ്രവർത്തകനും എഴുത്തുകാരനുമായ ശ്രീ രാജേഷ് കെ എരുമേലിയോടൊപ്പം ഒരു സെഷൻ സംഘടിപ്പിക്കുകയും ചെയ്തു. എല്ലാ പരിപാടികളിലും കുട്ടികൾ മികച്ച രീതിയിൽ പങ്കെടുക്കുകയും പരിപാടി വിജയിപ്പിക്കുകയും ചെയ്തു. വിവിധ മത്സരങ്ങളിൽ വിജയികളായവർക്ക് സമ്മാനങ്ങളും നൽകി.
ഏകദേശം 60 ഓളം കുട്ടികളാണ് നമ്മുടെ സ്കൂളിലെ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഭാഗമായി ഉള്ളത്. വിദ്യാരംഗത്തിന്റെ ഭാഗമായി നടന്ന വാങ്മയം പരീക്ഷയിലും നമ്മുടെ കുട്ടികൾക്ക് പങ്കെടുക്കുവാനായി സാധിച്ചിരുന്നു.
വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ നടക്കുന്ന സർഗോത്സവത്തിന്റെ ഭാഗമായി സ്കൂൾതലത്തിൽ നാടൻപാട്ട്, കാവ്യാലാപനം, കവിത രചന, കഥ രചന, ചിത്രരചന ജലച്ചായം, പുസ്തക ആസ്വാദനം, അഭിനയം തുടങ്ങിയ മത്സരങ്ങൾ നടത്തുകയും വിജയികളായവരെ ഉപജില്ലാതലത്തിൽ മത്സരിപ്പിക്കാൻ സാധിക്കുകയും ചെയ്തു.
'അക്ഷരക്കൂട്ട്' എന്ന പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ആദ്യത്തെ സാഹിത്യോത്സവത്തിൽ പങ്കെടുക്കാൻ നമ്മുടെ കുട്ടികൾക്ക് അവസരം ലഭിച്ചു.വളരെ മികച്ച അനുഭവമാണ് ഈ പരിപാടി അവർക്കു സമ്മാനിച്ചത്. മലയാള സാഹിത്യതറവാട്ടിലെ മികച്ച സാഹിത്യകാരന്മാരുമായി സംവാദിക്കാനും സമയം ചെലവഴിക്കാനും അവരുടെ കഴിവുകൾ പ്രകടമാക്കാനും നമ്മുടെ കുട്ടികൾക്ക് സാധിച്ചു. ഇത് അവരുടെ ഭാവി ജീവിതത്തിലേക്ക് ഒരു മുതൽക്കൂട്ടാവും എന്നതിന് യാതൊരു സംശയവുമില്ല.
കുട്ടികളുടെ സർഗാത്മക കഴിവുകൾക്ക് പ്രോത്സാഹനം നൽകുക എന്ന ലക്ഷ്യത്തോടെ കുട്ടികളുടെ എഴുത്തും വായനയും വായിച്ച പുസ്തകങ്ങൾ പരിചയപ്പെടുത്തലും വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഭാഗമായി സ്കൂളിൽ തുടർന്നു വരുന്നു.
സോഷ്യൽ സയൻസ് ക്ലബ്
വിതുര ഗവൺമെൻറ് യുപി സ്കൂൾ എല്ലാ വർഷത്തെ പോലെയും ഈ വർഷവും വളരെ വിപുലമായ പ്രവർത്തനങ്ങളാണ് ക്ലബ്ബിന്റെ ഭാഗമായി നടത്തിയത്. സ്വാതന്ത്ര്യ ദിനം ശിശുദിനം ഹിരോഷിമ നാഗസാക്കി ദിനം തുടങ്ങി പ്രധാന ദിനാചരണങ്ങൾ, സ്വാതന്ത്ര്യ സമര ചരിത്രവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ കുട്ടികളുടെ നേതൃത്വത്തിൽ ശേഖരിച്ച് ബാനർ തയ്യാറാക്കി, സ്വാതന്ത്രസമര സേനാനികളുടെ വേഷം ധരിച്ച് സ്വാതന്ത്ര്യ ദിന റാലി സംഘടിപ്പിച്ചു, ക്ലബ്ബിൻറെ നേതൃത്വത്തിൽ ക്ലാസ് ലീഡർ സ്കൂൾ ലീഡർ തെരഞ്ഞെടുപ്പുകൾ നടത്തി, ക്വിസ് മത്സരങ്ങൾ പ്രസംഗ മത്സരങ്ങൾ യുദ്ധവിരുദ്ധ സന്ദേശങ്ങൾ അടങ്ങിയ പോസ്റ്റർ നിർമ്മാണം സഡാക്കോ കൊക്ക് നിർമ്മാണം തുടങ്ങി പ്രവർത്തനങ്ങളും ശിശുദിനവുമായി ബന്ധപ്പെട്ട ശിശുദിന റാലിയും സംഘടിപ്പിച്ചിട്ടുണ്ട്.
ഗണിത ക്ലബ്ബ്
ഗണിത അഭിരുചി മനസ്സിലാക്കുന്നതിനായി ക്ലാസ് തലത്തിൽ അഭിരുചി പരീക്ഷ നടത്തി ഗണിത ക്ലബ്ബിലെ അംഗങ്ങളെ തിരഞ്ഞെടുക്കുകയും ക്ലബ് യോഗം വിളിച്ചുചേർത്ത് ഭാരവാഹികളെ തിരഞ്ഞെടുക്കുകയും ചെയ്യുന്നു.
ഓരോ മാസവും ക്ലബ് യോഗങ്ങൾ കൂടുകയും അതാത് മാസത്തെ പ്രവർത്തനങ്ങൾ ചർച്ച ചെയ്യുകയും ചെയ്യുന്നു.
ഗണിത ക്ലബ് പ്രവർത്തനങ്ങൾ
▪️ ഗണിത ക്വിസ്
▪️ ഗണിത ചാർട്ട് തയ്യാറാക്കൽ
▪️ ഗണിത മോഡൽ നിർമ്മാണം
▪️ ഗണിത ദിനാചരണങ്ങൾ
▪️ ഗണിത പസിൽ പ്രദർശനം
▪️ ജോമട്രിക്കൽ ചാർട്ട് നിർമ്മാണം
▪️ ഒറിഗാമി പ്രവർത്തനം.
ഇംഗ്ലീഷ് ക്ലബ്ബ്
എല്ലാ ബുധനാഴ്ചയും ക്ലബ്ബ് മീറ്റിംഗ് കൂടി വരുന്നു. എല്ലാ ക്ലാസ് മുറികളിലും ഇംഗ്ലീഷ് കോർണറും ലാംഗ്വേജ് ബോക്സും സജ്ജീകരിച്ചിട്ടുണ്ട്. മാസത്തിലൊരിക്കൽ ഇംഗ്ലീഷ് അസംബ്ലി നടത്തിവരുന്നു .എല്ലാദിവസവും കുട്ടികൾക്ക് വേർഡ് ഫോർ ദി ഡേയും തോട്ട് ഫോർ ദി ഡേയും നൽകിവരുന്നു. ഇംഗ്ലീഷ് ക്ലബ്ബിൻറെ നേതൃത്വത്തിൽ ക്ലാസുകളിൽ ആക്ടിവിറ്റി ഓറിയന്റഡ് ആയ പ്രവർത്തനങ്ങൾ നൽകുന്നു. ELEP (English language enrichment program) 5, 6 ക്ലാസിലെ കുട്ടികൾക്കായി പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ നടത്തിവരുന്നു. (മലയാളം മീഡിയം കുട്ടികൾക്കായി 100 മണിക്കൂർ ദൈർഘ്യമുള്ള പരിപാടി)
സയൻസ് ക്ലബ്ബ്
ഓരോ ഡിവിഷനിൽ നിന്നും സയൻസ് വിഷയങ്ങളിൽ താല്പര്യമുള്ള കുറച്ചു കുട്ടികളെ വീതം തിരഞ്ഞെടുത്ത് സയൻസ് ക്ലബ്ബ് രൂപീകരിച്ചു.
*എല്ലാമാസവും സയൻസ് ക്ലബ്ബിൻറെ മീറ്റിംഗ് സംഘടിപ്പിക്കാറുണ്ട്
*സയൻസുമായി ബന്ധപ്പെട്ട എല്ലാദിനങ്ങളും ആചരിക്കാറുണ്ട്
ഫെബ്രുവരി 28 - നാഷണൽ സയൻസ് ഡേ
ഏപ്രിൽ 7 -ഭൗമദിനം
ജൂൺ 5 -ലോക പരിസ്ഥിതി ദിനം
ജൂൺ 26 -അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം
സെപ്റ്റംബർ 16-ലോക ഓസോൺ ദിനം
ഒക്ടോബർ 1 -രക്തദാന ദിനം
ഒക്ടോബർ 16-ലോക ഭക്ഷ്യ ദിനം
നവംബർ 10-അന്താരാഷ്ട്ര ശാസ്ത്ര ദിനം
ഡിസംബർ 1 -ലോക എയ്ഡ്സ് ദിനം
തുടങ്ങിയ ദിനങ്ങളുമായി ബന്ധപ്പെട്ട് ക്വിസ് കോമ്പറ്റീഷൻ പോസ്റ്റർ നിർമ്മാണം തുടങ്ങിയ പ്രവർത്തനങ്ങൾ ചെയ്തുവരുന്നു
ജൂലൈ 20ന് ചാന്ദ്രദിനവുമായി ബന്ധപ്പെട്ട് മോഡൽ പോസ്റ്റർ എന്നിവയുടെ പ്രദർശനവും ക്വിസും സംഘടിപ്പിച്ചു
ഗാന്ധിദർശൻ ക്ലബ്ബ്
വളരെ മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ഒരു ഗാന്ധിദർശൻ ക്ലബ്ബാണ് സ്കൂളിനുള്ളത്. കഴിഞ്ഞവർഷം മികച്ച ഗാന്ധിദർശൻ വിദ്യാലയം ,മികച്ച കോഡിനേറ്റർ മികച്ച ആൽബം തുടങ്ങിയവയ്ക്ക് ഒന്നാം സ്ഥാനം ലഭിച്ചിട്ടുണ്ട്. ഗാന്ധിദർശന്റെ നേതൃത്വത്തിൽ സ്കൂളിൽ ഒരു ഗാന്ധി പ്രതിമയും സ്ഥാപിച്ചിട്ടുണ്ട്