ഗവ യു പി എസ് മാതശ്ശേരിക്കോണം/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

സ്വകാര്യ സ്കൂളായിട്ടാണ് ഈ വിദ്യാലയം പ്രവർത്തനമാരംഭിച്ചത്.മാനേജർ രാഘവൻപിള്ളയുടെ മേൽനോട്ടത്തിൽ ലോവർപ്രൈമറിയായി പ്രവർത്തിച്ച ഈ വിദ്യാലയത്തിൻറെ ആദ്യത്തെ പ്രഥമാധ്യാപകൻ സാലിസായായിരുന്നു. 1952 വരെ 20 വർഷം സ്വകാര്യസ്കൂളായിപ്രവർത്തിച്ചു.

1952ൽ സർക്കാർ ഈ വിദ്യാലയം ഏറ്റെടുത്തു. രണ്ടുവർഷത്തിന് ശേഷം ഓലമേഞ്ഞ കെട്ടിടങ്ങൾക്ക് പകരം ഓടിട്ടകെട്ടിടങ്ങൾ വന്നു.1978 വരെ മാതശ്ശേരിക്കോണം എൽ. പി.എസ് എന്ന പേരിൽ തുടരുകയും ,നാട്ടുകാരുടെയും അധ്യാപകരുടെയും പരിശ്രമഫലമായി യു. പി. വിദ്യാലയമായി ഉയർത്തപ്പെട്ടു.