ഗവ യു പി എസ് മാതശ്ശേരിക്കോണം/ഓറഞ്ച് ഫാം നെല്ലിയാമ്പതി
1943ല്‍ ബ്രിട്ടിഷുകാര്‍ സ്ഥാപിച്ച ഫാം ഇപ്പോഴുമുണ്ടെങ്കിലും ഓറഞ്ച് കൃഷി 1980കളോടെ നിലച്ചിരുന്നു. നെല്ലിയാമ്പതി ഓറഞ്ച് ആന്റ് വെജിറ്റബിള്‍ ഫാം എന്നാണ് ഇത് അറിയപ്പെടുന്നത്. യുദ്ധത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് ഇവിടത്തെ ഓറഞ്ചും സ്‌ക്വാഷും നല്‍കിയിരുന്നതായി രേഖകളിലുണ്ട്. ഇപ്പോള്‍ വിവിധതരം ഓര്‍ക്കിഡുകള്‍, 65 ഇനം ചെമ്പരത്തികള്‍, ഫാഷന്‍ ഫ്രൂട്ട് , ആന്തൂറിയം, ടിഷ്യു കള്‍ച്ചര്‍ വാഴത്തൈകള്‍, റോബസ്റ്റ , ഗ്രാന്‍ഡ് നൈന്‍, കദളി, പൊപ്പോലു തുടങ്ങിയ വാഴപ്പഴങ്ങള്‍ ഇവിടെ ഉണ്ടാക്കുന്നുണ്ട് . ഫാഷന്‍ ഫ്രൂട്ട് കൃഷിയെക്കുറിച്ച് കൂടുതല്‍ പഠനം നടക്കുന്ന കേരളത്തിലെ ഏക സ്ഥാപനം കൂടിയാണിത്.