ഗവ യു പി എസ് തൈക്കാട്ടുശ്ശേരി/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

തൈക്കാട്ടുശ്ശേരി പഞ്ചായത്തിലെ  തൈക്കാട്ടുശ്ശേരി പി എസ് കവലയിൽ സ്ഥിതിചെയ്യുന്ന ഗവൺമെൻറ് യു.പി. സ്കൂൾ 1909 ൽ സ്ഥാപിതമായതാണ്.ആദ്യകാലത്ത് ഈ സ്കൂൾ മൂലംകുഴി കിഴക്കേ പുരയിടത്തിൽ പള്ളിപ്പുറം പ്രവർത്തി സ്കൂൾ എന്ന പേരിൽ ഒരു പ്രൈമറി സ്കൂൾ ആയിട്ടാണ് പ്രവർത്തിച്ചിരുന്നത്. പിന്നീട് 1970 കളിൽ മൂലങ്കുഴി കുടുംബത്തിൽ നിന്നും കൊടുത്ത ഇപ്പോഴത്തെ സ്ഥലത്തേക്ക് മാറ്റി മലയാളം പ്രൈമറി സ്കൂൾ എന്ന പേരിൽ സ്ഥാപിച്ചു .പെൺപള്ളിക്കൂടമായിട്ടാണ് ഈ സ്കൂൾ ആദ്യം പ്രവർത്തിച്ചു പോന്നത്. ആൺകുട്ടികളെ പടിഞ്ഞാറുവശത്തുള്ള മിഡിൽ സ്കൂളിലും (ഇന്നത്തെ തൈക്കാട്ടുശ്ശേരി കമ്മ്യൂണിറ്റി ഹെൽത്ത് സെൻറർ) ആണ് ചേർത്തിരുന്നത്. എഴുപതുകളുടെ ആദ്യവർഷങ്ങളിലാണ് ആൺ പള്ളിക്കൂടം പടിഞ്ഞാറെ  കെട്ടിടത്തിൽ നിന്നും മാറ്റി പെൺപള്ളിക്കൂടത്തോട് ചേർത്തതും ഇന്നു കാണുന്ന രൂപത്തിലായതും

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം