ഗവ യു പി എസ് ആനച്ചൽ/അക്ഷരവൃക്ഷം/ഭൂമിയിലെ മാലാഖ
ഭൂമിയിലെ മാലാഖ
ഞാൻ ദേവു. ഇറ്റലിയിലാണ് ഇപ്പൊ താമസം. എന്റെ അമ്മ ഇവിടെ നേഴ്സ് ആണ്. എന്നെപ്പോലെ അവധിക്കാലം ഇപ്പൊ നിങ്ങൾക്കും വീട്ടിൽ തന്നെ അല്ലെ? കൊറോണയെന്ന മഹാ രോഗം എത്ര പെട്ടെന്നാണ് നമ്മുടെ സന്തോഷത്തെ ഇല്ലായ്മ ചെയ്തത്. ചൈനയിലെ ഒരു മാർക്കറ്റ് ആണല്ലോ ഇതിന്റെ ഉത്ഭവ സ്ഥാനം. ആദ്യം ഞാൻ കരുതിയത് ചൈന അങ്ങ് ദൂരെയല്ലേ, അതുകൊണ്ട് നമുക്ക് ഒരുപ്രശ്നവും ഉണ്ടാകില്ല എന്നാണ്. എന്നാൽ ദൂരം ഒരു പ്രശ്നമേ അല്ലെന്നു നമുക്ക് ഈ രോഗം വ്യാപിച്ചപ്പോൾ മനസ്സിലായി. അല്ലെ? ഇന്ന് ഇറ്റലിയും ഇന്ത്യയും അമേരിക്കയും സ്പെയിനും എല്ലാം കൊറോണയുടെ പിടിയിലായത് നിമിഷനേരം കൊണ്ടാണെന്നത് നമ്മെ ഭീതിയിൽ ആക്കിയിരിക്കുന്നു. ഇപ്പൊ ഞാൻ വളരെ സങ്കടത്തിലാണ്. അമ്മയെ കണ്ടിട്ട് ഇരുപതു ദിവസം കഴിഞ്ഞിരിക്കുന്നു. ഡ്യൂട്ടി കഴിഞ്ഞ് അമ്മ ഇപ്പൊ എന്നെ കാണാൻ വരാറേയില്ല. അമ്മയ്ക്കു എന്നെ അത്രയ്ക്ക് സ്നേഹമാണ് അതാ കാണാൻ വരാത്തതെന്നു അച്ഛൻ പറഞ്ഞു. അമ്മ കോവിഡ് ബാധിച്ച രോഗികളെയാണ് പരിചരിക്കുന്നതെന്നും അച്ഛൻ പറഞ്ഞു. അമ്മ ഇടയ്ക്കിടെ ഫോൺ ചെയ്തു എന്നോട് സന്തോഷമായി ഇരിക്കാനും നമ്മുടെ സുരക്ഷക്കാണ് വീട്ടിൽ വരാത്തതെന്നും പറഞ്ഞു. അമ്മക്ക് വരില്ലേ അച്ഛാ എന്ന എന്റെ ചോദ്യത്തിന് മറുപടിയായി അച്ഛൻ പറയും -"അമ്മക്ക് രോഗം വരില്ല ദേവൂ, അവൾ മാലാഖയല്ലെ !ഭൂമിയിലെ മാലാഖ ".
സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ