ഗവ യു പി എസ് ആനച്ചൽ/അക്ഷരവൃക്ഷം/ഒരു കൊറോണ കാലം

Schoolwiki സംരംഭത്തിൽ നിന്ന്
ഒരു കൊറോണ കാലം

 എത്ര പേരുടെ ജീവനെടുത്തു,
എത്ര പേരുടെ കണ്ണീർ കണ്ടു,
കേരള നാട്ടിലായ് മാത്രമല്ലീമാരി,
ലോകം മുഴുക്കെ പടർന്നു കേറി .
മഹാമാരിയായ് വന്നു കലിതുള്ളി നിൽപ്പൂ
കൊന്നു കലിതുള്ളിയാടുന്നു രോഗബാധ.
സ്നേഹിച്ചു കൊതിതീരും മുൻപേ
വെറും ഓർമയായി ആ നല്ല നാളുകൾ.
കേരളനാടിന്റെ യൗവനം തകർത്തെറിഞ്ഞാടി -
കൊടും രോഗ ബാധ കേരളനാടിന്റ മന്ദഹാസത്തെ
ദുഃഖമാക്കി മാരി അട്ടഹാസം പൂണ്ടു നിൽപ്പൂ.
 ഒന്നിച്ചു പോരാടാൻ സൈനികരെപ്പോലെ
ആർത്തു വിളിപ്പൂ ധീരപുത്രർ .
ഈ വേളയിൽ രാപ്പകലെന്നോർക്കാതെ പ്രാണൻനൽകുമാ മാലാഖമാർ
നമുക്കൊന്നിച്ചവർക്കായി കൈകോർത്തു നിൽക്കാം ,
നല്ലൊരു നാളെക്കായി കൈകോർത്തു നീങ്ങാം.
 

അഭിനവ്. ഡി. ആർ
5 B ഗവ: യു. പി. എസ് , ആനച്ചൽ
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത