അതാ വരുന്നു ചെറു ശലഭം
പൂന്തേനുണ്ണാൻ വരുന്നല്ലോ
പൂവിനു ചുറ്റും പറന്നീടും
കുഞ്ഞിശലഭം ചെറു ശലഭം
പല വർണ്ണം പല വലിപ്പം
ഒന്നിച്ചെത്തി കൂട്ടമായി
തേൻകുടിക്കാൻ ശലഭങ്ങൾ
പൂവിനു ചുറ്റും പറന്നീടും
പാട്ടും നൃത്തവുമായിട്ടങ്ങിനെ
ശലഭം തീർക്കും പൊടിപൂരം
ഓരോ പൂവിനു ഉമ്മ കൊടുത്തു
പുള്ളിയുടുപ്പിൻ ചന്തത്തിൽ
എല്ലാം കണ്ടു ചാഞ്ചാടിടും
പൂവിൻ ചിരിയോ എന്തുരസം