ഗവ യു പി എസ്സ് വഞ്ചിയൂർ/അക്ഷരവൃക്ഷം/ ലോക്ക് ഡൗൺ

Schoolwiki സംരംഭത്തിൽ നിന്ന്
ലോക്ക് ഡൗൺ

മൃഗശാലയിലെ കുഞ്ഞുമാനിനൊരു സംശയം.' എന്തു പറ്റി കുട്ടൻ’ മാമന്?  പ്പാവിലയും വെള്ളവും തരാൻ വരുമ്പോൾ  പതിവില്ലാതെ ് എന്തോ വച്ച് വായും മൂക്കും മൂടിയിരിക്കുന്നല്ലോ. ചിരിക്കുന്നതും സംസാരിക്കുന്നതുമില്ല. നമ്മളെ കാണാൻ ആരും വരുന്നതുമില്ലല്ലോ., ഒരു രസവുമില്ല.. എന്തു പറ്റി എല്ലാർക്കും?;കുഞ്ഞുമാനിൻ്റെ പിറുപിറുക്കൽ കേട്ടിട്ട് അമ്മ മാൻ ചിരിച്ചു."നാട്ടിലാകെ ഒരു പകർച്ചവ്യാധി പിടിപെട്ടിരിക്കുന്നു. കൊറോണ എന്നാണ് അതിൻ്റെ പേര്. സ്പർശനത്തിലൂടെയും തുമ്മുമ്പോഴും ചുമക്കുമ്പോഴുമാണ് രോഗം പകരുക. മരുന്നും കണ്ടു പിടിച്ചിട്ടില്ല. വളരെ അപകടകാരിയാണ് ഈ രോഗം. പകർച്ച തടയാനായി ലോക് ഡൗൺ പ്രഖ്യാപിച്ചിരിക്കയാണ്. " നമുക്കും പകരുമോ അമ്മേ ഈ രോഗം."? "നമ്മളിലേക്കും പകരാം..പക്ഷേ അങ്ങനെ സംഭവിച്ചാൽ ലോകം തന്നെ നശിക്കും.. അതു കൊണ്ടാണ് എല്ലാരും നിയമങ്ങളെല്ലാം കർശനമായി പാലിക്കുന്നത്.. മോള്. വിഷമിക്കാതിരിക്കൂ.. ലോകം കൊറോണയിൽ നിന്ന് തിരിച്ചു വരുക തന്നെ ചെയ്യും. അപ്പോൾ ഇവിടം സന്ദർശകരെക്കൊണ്ടു നിറയും.കുട്ടൻ മാമനും സന്തോഷമാകും ". ശരിയമ്മേ, നമുക്ക് ആ നല്ല ദിവസങ്ങൾക്കു വേണ്ടി കാത്തിരിക്കാം ".

ഗൗരി പി വി
5 B ഗവ യു പി എസ് വഞ്ചിയൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കഥ