സ്മരിച്ചിടാം നമുക്ക് സ്മരിച്ചിടാം
കൊറോണയോടു പൊരുതി
നമ്മളേവരേയും കാക്കുന്ന
നമ്മുടെ പ്രിയപ്പെട്ട നേഴ്‌സുമാരെ
ഡോക്ടർമാരെ പൊലീസുകാരെ
സ്മരിച്ചിടാം നമുക്ക് സ്മരിച്ചിടാം
സഹജീവികൾക്കായ് പൊരുതുന്ന സോദരരെ
പ്രതിരോധിക്കാം നമുക്ക് പ്രതിരോധിക്കാം
കൊറോണയെന്ന മഹാമാരിയെ
കൈകൾ കഴുകിടാം സോപ്പിനാൽ
ധരിച്ചിടാം മാസ്കുകൾ
തുരത്തിടാം നമുക്കു തുരത്തിടാം
കൊറോണയെ തുരത്തിടാം