ഞാനൊരു ചെറു മഴതുള്ളി
വിണ്ണിൽ നിന്ന് കൊതിച്ചു
മണ്ണിൻ കാഴ്ചകൾ കാണാൻ
പച്ചപ്പാടത്തെത്താൻ
ഒരുചെറു കണമായ് പുഴയിൽ ചേരാൻ
എത്തിയതോ മണ്ണിൻ മാറിൽ
വറ്റിവരണ്ടൊരു പാടത്തിൽ
ചെറുകണാമം എൻ കനവെവിടെ
കനവിൽ വിരിഞ്ഞൊരു ചിരിയെവിടെ
നോവിൻ നൊമ്പരമായ് മാറി
ഞാനൊരു ചെറു ബാഷ്‌പം
അബരി ആർ ബി
3 B ഗവ യു പി എസ് വഞ്ചിയൂർ കിളിമാനൂർ ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത