ഗവ യു പി എസ്സ് വഞ്ചിയൂർ/അക്ഷരവൃക്ഷം/ പ്രളയം

Schoolwiki സംരംഭത്തിൽ നിന്ന്
പ്രളയം

ചിന്തയിതെന്തിനു മർത്യാ നിൻ
രമ്യമാം ഹർമ്യങ്ങൾ കണ്ടുവോ
നാളെയീ പാതയിൽ പോയൊരു
വേനലിൻ തീ നാളങ്ങളോ
ചുട്ടു പോള്ളൂമീ ഭൂമിതൻ
കനലുകൾക്കിത്ര ശോഭയൊ
ഹാ ! കനക്കുന്നു മേഘങ്ങൾ
കോരിച്ചൊരിയുന്നു വർഷവും
ഒഴുകിയെത്തിയോ നിൻ രമ്യമാം മാളിക
വീണുടഞ്ഞൊരീ നിൻ അഹന്തയും
കാലമെന്തിനു കാത്തുവച്ചു
തീരുമീ ജീവിത ചക്രവും
 

അനാമിക എ എസ്
7 A ഗവ യു പി എസ്സ് വഞ്ചിയൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത