ഗവ യു പി എസ്സ് വഞ്ചിയൂർ/അക്ഷരവൃക്ഷം/ ജലത്തിന്റെ പ്രാധാന്യം
ജലത്തിന്റെ പ്രാധാന്യം
മനുഷ്യർ ചന്ദ്രനിലും ,ചൊവ്വയിലും കാലുകുത്തുമ്പോൾ ആദ്യം അന്വേഷിക്കുന്നത് ജലസാന്നിധ്യമാണ് .ജീവന്റെ ആധാരമാണ് ജലം .ജലമില്ലാത്ത അവസ്ഥ ഒന്ന് ചിന്തിച്ചു നോക്കൂ .സസ്യ ജന്തുജാലങ്ങൾക്ക് കുടിക്കാനും കുളിക്കാനും എന്തിനേറെ വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ വരെ ജലം ആവശ്യമാണ് .ഭൂമിയുടെ മൂന്നിൽ രണ്ട ഭാഗവും ജലമാണ് പണ്ട് കവി പറഞ്ഞപോലെ ജലം ജലം സർവത്ര !!!തുള്ളികുടിക്കാനില്ലത്രേ!!! 'മഹാപ്രളയത്തിനു ശേഷം നാം നേരിടുന്ന പ്രധാന പ്രശ്നമാണ് ചുട്ടുപഴുത്ത വേനൽ .ഇത് പരിഹരിക്കുന്നതിന് വേണ്ടി ജല സംരക്ഷണ പദ്ധതികളായ മഴക്കുഴി ,മഴവെള്ള സംഭരണി എന്നിവ നമ്മൾ ആരംഭിക്കണം ,കുന്നുകളും മലകളും കയ്യേറി വലിയ ഫ്ലാറ്റുകൾ പണിയുന്നു വയലുകൾ നികത്തുന്നു .ദൈവത്തിന്റെ നാടായ കേരളത്തിൽ ഒരുതുള്ളി ജലം കിട്ടാത്ത അവസ്ഥയാണ് . ജലം പാഴാക്കരുത് ,ജലം അമൃതാണ് ജലമില്ലാത്ത അവസ്ഥ ചിന്തിക്കാൻകൂടി കഴിയില്ല .വരും തലമുറയെ നമുക്ക് ഇതിന്റെ പ്രാധാന്യത്തെക്കുറിച്ചു ബോധവാന്മാരാക്കണം എങ്കിൽ മാത്രമേ ജീവന് നിലനിൽപ്പുള്ളൂ
|