ഗവ യു പി എസ്സ് വഞ്ചിയൂർ/അക്ഷരവൃക്ഷം/ അന്ത്യവിധി
അന്ത്യവിധി
എന്നെ അറിയില്ലേ..? വിധി കാത്തിരിക്കുന്ന ആൽമരം. വിശാലമായ പാടവരമ്പത്ത് ഞാനെൻ്റെ അതിവിശാലമായ ചില്ലകൾ വിരിച്ച് തലയെടുപ്പോടുകൂടി നിന്നിരുന്നു. രാത്രിയും പകലും ഓക്സിജൻ പുറത്തു വിടുന്ന വിശുദ്ധ വൃക്ഷമാണ് ഞാൻ. ഇതറിയാവുന്ന മുനിമാർ പണ്ടുകാലത്ത് എൻ്റെ ചുവട്ടിൽ ഇരുന്നാണ് തപസു ചെയ്തിരുന്നത്. ഗ്രാമസഭകൾ കൂടിയിരുന്നതും തീരുമാനങ്ങൾ എടുത്തിരുന്നതുമെല്ലാം എൻ്റെ ചുവട്ടിൽ വച്ചായിരുന്നു.എന്നാൽ ഞാൻ ഇവിടെ തന്നെയുണ്ട്. പാടങ്ങളെല്ലാം അപ്രത്യക്ഷമായി. പകരം പല വലിപ്പത്തിലുള്ള കെട്ടിടങ്ങളും റോഡുകളുമൊക്കെ എനിക്ക് ചുറ്റിലും വന്നു. ഇവിടെ ഇപ്പോൾ ഭയങ്കര തിരക്കാണ്.. വാഹനങ്ങളുടെയും ആളുകളുടെയും. പക്ഷേ ആർക്കും എൻ്റെ ചുവട്ടിൽ ഒന്നു നിൽക്കാൻ പോലും സമയമില്ല: ദിനംപ്രതി റോഡിനു വീതി കൂട്ടണം വീതി കൂട്ടണം എന്ന് മുറവിളി കൂട്ടുകയാണ്. അവർക്ക് ഞാനാണ് ഒരു തടസം. എന്നെ മുറിച്ചു മാറ്റിയാലെ വികസനം നടക്കൂ എന്നു പറയുന്നവരാണ്. കൂടുതൽ പേരും എന്നാൽ ഏതാനും പ്രകൃതി സ്നേഹികൾ എനിക്ക് കാവലുണ്ട്. എല്ലാർക്കും പ്രാണവായു നൽകുന്ന എൻ്റെ പ്രാണനെടുക്കാനാണ് ഒരു കൂട്ടരുടെ സമരം.ആരു ജയിക്കുമെന്ന് കണ്ടറിയണം. ആ വിധിയായിരിക്കും എൻ്റെ പ്രാണൻ നിശ്ചയിക്കുക.
സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കഥ |