ഗവ ടി എസ് അടപ്പുപാറ/അക്ഷരവൃക്ഷം/വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്


വൈറസ്

ഒരിടത്ത് ഉറ്റ സുഹൃത്തുക്കളായ രണ്ടു പേർ ഉണ്ടായിരുന്നു. അവരുടെ പേരുകൾ കേട്ടാൽ ആരും ഞെട്ടും. കൂട്ടുകാരേ, നിങ്ങൾക്ക് ഓർമ്മയില്ലേ 2018ൽ കേരളത്തെ വിഴുങ്ങിയ പ്രളയം .ഇരുവരുടേയും പേര് നിപ്പയും കൊറോണയും. രണ്ടു പേരും നാടുകാണാനിറങ്ങിയ സമയം നാട്ടിലെയും വീട്ടിലെയും ചർച്ചാ വിഷയം പ്രളയത്തെ പ്രാധാന്യമാക്കി കൊണ്ടായിരുന്നു. നിപ്പ : നാടിനൊരു നല്ല കാര്യം ആരു പറഞ്ഞു നടക്കില്ല.എന്നാൽ നാടിന് ഒരു നാശം വിതച്ചാലോ. അതെന്നും ഒരു ചർച്ചാ വിഷയമായി നില നിൽക്കും . കൊറോണ : അതെ ,അതെ എന്തായാലും ആർക്കും നമ്മളെ കാണാൻ കഴിയില്ല . നിപ്പ : അതിന് കൊറോണ : നമ്മുക്ക് ഒരു വൈറസായി മനുഷ്യനിൽ പ്രവേശിച്ചാലോ ? നിപ്പ : അതു നല്ല ഐഡിയ ! കൊറോണ : പ്രളയത്തോടു കൂടി എല്ലാം അവസാനിച്ചെന്ന് വിചാരിക്കുന്നവർക്ക് ഒരു തിരിച്ചടിയാക്കും . നിപ്പ : അതെ, കൊറോണ : നിപ്പേ നീയൊന്നിറങ്ങി നോക്കിയേ ... പിറ്റേ ദിവസം മുതൽ പത്രങ്ങളും ടി.വികളിലും മറ്റിടങ്ങിടങ്ങളിലും ഒക്കെ നിപ്പവൈറസിനെ കുറിച്ച് ചർച്ച ഉയർന്നു. ഓരോ രാജ്യങ്ങളിലുമായി നിപ്പ അധികാരം സ്ഥാപിച്ചിരിക്കുന്നു .എന്നാൽ പ്രളയം വിഴുങ്ങിയ കേരളത്തെ ഒന്നു തൊടാൻ പോലും കഴിഞ്ഞില്ല .കേരളം ഒറ്റക്കെട്ടായി നിപ്പയെ തടഞ്ഞു . നിപ്പയും കൊറോണയും വീണ്ടും കണ്ടുമുട്ടി നടന്നതെല്ലാം നിപ്പ കൊറോണയുമായി പങ്കുവെച്ചു. നിപ്പയുടെ നാട്ടുവാർത്ത കേട്ടതോടെ കൊറോണ കേരളത്തിലിറങ്ങാൻ തീരുമാനമായി . നിപ്പ : വേണ്ട കോവിഡേ നമ്മൾ വിചാരിക്കും പോലുള്ള ആളുകൾ അല്ല അവിടുള്ളത് . കൊറോണ : എന്തായാലും നിപ്പേ, നിന്റെ ഊഴം കഴിഞ്ഞു.ഇനി ഞാനൊന്ന് പഴറ്റി നോക്കട്ടേ ... നിപ്പ ആവതോളം പറഞ്ഞു .കൊറോണ അത് ചെവി കൊണ്ടില്ല. കൊറോണ ഒരു മഹാമാരിയായി കേരളത്തിൽ പ്രവേശിച്ചെങ്കിൽപ്പോലും കേരളക്കാർ ഒന്നാകെ ഭീതിയില്ലാതെ ജാഗ്രതതോടെ നിന്ന് കൊറോണയേയും തുരത്തി ഓടിച്ചു.


അനന്തു സി .എസ്
4 ഗവ ടി എസ് അടപ്പുപാറ
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ