ശുചിത്വം

ലോകം ഇന്ന് നേരിട്ടുകൊണ്ടിരിക്കുന്ന ഏറ്റവും വലിയ ഒരു പ്രശ്നമാണ് കൊറോണ .ഈ കാലഘട്ടം ശുചിത്വത്തിന്റെ അനിവാര്യത നമ്മെ ബോധ്യപ്പെടുത്തിക്കൊണ്ടിരിക്കുന്നു .വ്യക്തി ശുചിത്വം ,പരിസര ശുചിത്വം എന്നിവ പകർച്ച വ്യാധികളിൽ നിന്ന് നമ്മെ സംരക്ഷിക്കുന്നു .ശുചിത്വം ഒരു സംസ്കാരമാണെന്നു തിരിച്ചറിഞ്ഞിരുന്നു നമ്മുടെ പൂർവികർ.നമ്മളും ഇപ്പോൾ ഇടയ്ക്കിടെ വൃത്തിയായി കൈ കഴുകുന്നു .കൊറോണ വന്നത് മൂലം ശുചിത്വത്തിന്റെ പ്രാധാന്യം നാം കൂടുതൽ മനസ്സിലാക്കി .ചൊട്ടയിലെ ശീലം ചുടല വരെ എന്നാണല്ലോ പറയുന്നത് .ചെറുപ്പത്തിലേ ഇത്തരം ശുചിത്വ ശീലങ്ങൾ പാലിക്കേണ്ടതുണ്ട് .ശുചിത്വം പാലിച്ചു കൊണ്ട് ഈ പോരാട്ടത്തിൽ നമുക്കും പങ്കാളികളാകാം .ഇനിയും പകർച്ച വ്യാധികൾ നമ്മെ കീഴടക്കാതിരിക്കട്ടെ .ശുചിത്വം പാലിക്കാം ,കൊറോണയെ പ്രതിരോധിക്കാം .

അഭിനവ് എം എസ്
2 എ ഗവണ്മെന്റ് എൽ പി സ്കൂൾ മേവട
കൊഴുവനാൽ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - ലേഖനം