ഗവ എൽ പി എസ് മേവട/അക്ഷരവൃക്ഷം/രോഗപ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
രോഗപ്രതിരോധം

രോഗാണുക്കളുമായി യുദ്ധം ചെയ്തു രോഗവിമുക്തമാക്കാനുള്ള ശരീരത്തിന്റെ കഴിവിനെയാണ് രോഗപ്രതിരോധം എന്ന് പറയുന്നത്. മഹാമാരിയായ covid-19 ഉൾപ്പടെ ഇന്ന് മനുഷ്യരിൽ പടർന്നുപിടിക്കുന്ന പല രോഗത്തിനും കാരണം മനുഷ്യരിലെ പ്രതിരോധശേഷി ഇല്ലായ്മയാണ് . രോഗപ്രതിരോധശേഷി കുറവുള്ളവരിലെ പ്രതിരോധശേഷി വർധിപ്പിക്കാൻ വിറ്റാമിൻ സി അടങ്ങിയ മുരിങ്ങയില,നെല്ലിക്ക,നാരങ്ങ ,ഓറഞ്ച് എന്നിവ ആഹാരത്തിൽ ഉൾപ്പെടുത്തണം. മുരിങ്ങയിലയിലും, കറിക്കടലയിലും ധാരാളമായി വിറ്റാമിൻ ബി അടങ്ങിയിരിക്കുന്നു .പയറുവർഗങ്ങളും ഇഞ്ചി,മഞ്ഞൾ,എന്നിവയും ആഹാരത്തിൽ ഉൾപ്പെടുത്തണം . വിറ്റാമിൻ ഡി ക്കുവേണ്ടി ആവശ്യത്തിന് വെയിൽ കൊളളുന്നതും നല്ലതാണ്.രോഗപ്രതിരോധത്തിനും ,ആരോഗ്യത്തിനും വ്യായാമം അത്യാവശ്യമാണ്. സംസർഗംമൂലം പകരുന്ന covid-19 പോലെയുള്ള പകർച്ച വ്യാധികൾക്കു വ്യക്തിശുചിത്വവും, നിശ്ചിത അകലം പാലിക്കുന്നതും ഉപകാരപ്രദമാണ്. കൈകൾ നിശ്ചിത ഇടവേളകളിൽ കഴുകുന്നതും ,മാസ്ക് ധരിക്കുന്നതും ഇത്തരം രോഗങ്ങളെ പ്രതിരോധിക്കുന്നതിനും അത്യാവശ്യമാണ്. മനുഷ്യകുലത്തിന്റെ നിലനില്പിനും ,വളർച്ചയ്ക്കും ഇത്തരം രോഗങ്ങളുടെ വളർച്ച തടയുകയും നിർമാർജനം ചെയ്യുകയും വേണം .

ഐറിൻ ബിനു
3 എ ഗവണ്മെന്റ് എൽ പി സ്കൂൾ മേവട
കൊഴുവനാൽ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം