കൂട്ടരേ നിങ്ങൾ കേട്ടില്ലേ
കൊറോണയെന്ന മഹാമാരി
ഒത്തൊരുമിച്ചു പ്രവർത്തിക്കാം
ഒറ്റകെട്ടായി തുരത്തീടാം
ആശങ്കയൊട്ടും വേണ്ടല്ലോ
ജാഗ്രത മാത്രം മതിയല്ലോ
വീട്ടിലിരിക്കു സുരക്ഷിതമായി
റോഡിലിറങ്ങി നടക്കല്ലേ
കരുതലോടെ ജീവിക്കാം
നമ്മുടെ സുരക്ഷ പോലെ നാം
നാടിൻ സുരക്ഷയും നോക്കേണം
നമ്മുടെ കരുതൽ മാത്രമേ
നമുക്ക് രക്ഷയായ് മാറുള്ളു