ഗവ എൽ പി എസ് മണിമല/അക്ഷരവൃക്ഷം/മഹാമാരി
മഹാമാരി
ഈ നൂറ്റാണ്ടിലോ തൊട്ടു മുൻപുള്ള നൂറ്റാണ്ടുകളിലോ കൊറോണ പോലെ ലോകത്തെ ആകമാനം ഒരേ സമയം പിടിച്ചുലച്ച ഒരു മഹാമാരി ഉണ്ടായിട്ടില്ല. മാർച്ച് മാസത്തിലെ ഓരോ ദിവസവും ചിന്തിച്ചിട്ടുണ്ടാവുക വരാനിരിക്കുന്ന പരീക്ഷകളെ കുറിച്ചായിരിക്കും. അതിനുപുറകേ എത്തുന്ന വേനലവധിയെ കുറിച്ചായിരിക്കും. പക്ഷെ ഓർക്കാപ്പുറത്തു അവധികിട്ടിയപ്പോൾ സന്തോഷമായിരിരിക്കില്ല തോന്നിയത് ;കൂട്ടുകാരെയും അധ്യാപകരെയും പിരിഞ്ഞിരിക്കുന്ന നഷ്ടബോധം. പിന്നെ കുറച്ചു പേടിയും. വീട്ടിൽ നിന്നിറങ്ങാതെ മുഴുവൻ നേരവും വീട്ടിലിരുപ്പ് തന്നെ. ലോകത്തിന്റെ പല കോണുകളിൽ നിന്നും എത്തികൊണ്ടിരിക്കുന്ന വാർത്തകൾ നമ്മുടെ പേടിക്ക് ആക്കം കൂട്ടുന്നു. അതേ കോവിഡ് 19 എന്ന് ശാസ്ത്രലോകം പേരിട്ടു വിളിച്ച കൊറോണ ഓരോ തലത്തിലും അത്രയേറെ ചലനങ്ങൾ ഉണ്ടാക്കിയിരിക്കുന്നു. വീട്ടിൽ തന്നെ ഇരിക്കണം. അങ്ങാടിയിലോ ബന്ധു വീട്ടിലോ സിനിമയ്‌ക്കോ പോകാൻ കഴിയില്ല. എന്തിനേറെ അടുത്ത ഗ്രൗണ്ടിൽ പോയി ഒന്ന് പന്ത് തട്ടാൻ പോലും സ്വാതന്ത്ര്യം തരാത്ത ഒരു മഹാമാരി അതാണ് കൊറോണ. ഉത്സവങ്ങളുടെ കാലമായ ഈ മാസങ്ങൾ.... അതും ഓർമ മാത്രമാക്കിയ വില്ലൻ.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കറുകച്ചാൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കറുകച്ചാൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോട്ടയം ജില്ലയിൽ 25/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം