ഗവ എൽ പി എസ് ഭരതന്നൂർ/പ്രവർത്തനങ്ങൾ/2023-24

Schoolwiki സംരംഭത്തിൽ നിന്ന്
2022-23 വരെ2023-242024-25


വായന ദിനാചരണം

വിദ്യാരംഗം സോഷ്യൽ സയൻസ് ക്ലബുകളുടെ ഉദ്ഘാടനവും സ്കൂൾ പത്രം പ്രകാശനവും .

  • ജൂൺ 19 വായന ദിന പരിപാടികളുടെ ഭാഗമായി വിദ്യാരംഗം സോഷ്യൽ സയൻസ് എന്നീ ക്ലബുകളുടെ ഉദ്ഘാടനവും സ്കൂൾ പത്രത്തിന്റെ പ്രകാശനവും പ്രശസ്ത മാധ്യമ പ്രവർത്തകനും സിനിമാ സംവിധായകനുമായ ഭരതന്നൂർ ഷമീർ നിർവഹിച്ചു. വായനയുടെ മഹത്വത്തെ പ്പറ്റി അദ്ദേഹം കുട്ടികളോട് സംവദിച്ചു. വിദ്യാരംഗം ക്ലബ് കൺവീനർ സബ്ന ടീച്ചർ വായനമാസാചരണത്തിന്റെ സമാപന വേളയിൽ ‘ഒരു കുട്ടിക്ക് ഒരു മാഗസിൻ’എന്ന പദ്ധതിയുടെ പ്രഖ്യാപനം നടത്തി.

501 കൈയെഴുത്ത് മാസികകൾ പ്രകാശനം ചെയ്തു.

കുട്ടികൾ തയ്യാറാക്കിയ 501 കൈയെഴുത്ത് മാസികകളുടെ പ്രകാശനം പ്രശസ്ത കവി ഗിരീഷ് പുലിയൂർ നിർവഹിച്ചു.
കുട്ടികൾ തയ്യാറാക്കിയ 501 കൈയെഴുത്ത് മാസികകളുടെ പ്രകാശനം പ്രശസ്ത കവി  ഗിരീഷ് പുലിയൂർ നിർവഹിച്ചു.
കുട്ടികൾ തയ്യാറാക്കിയ 501 കൈയെഴുത്ത് മാസികകളുടെ പ്രകാശനം പ്രശസ്ത കവി ഗിരീഷ് പുലിയൂർ നിർവഹിച്ചു.
കുട്ടികൾ തയ്യാറാക്കിയ 501 കൈയെഴുത്ത് മാസികകളുടെ പ്രകാശനം പ്രശസ്ത കവി ഗിരീഷ് പുലിയൂർ നിർവഹിച്ചു.
കുട്ടികൾ തയ്യാറാക്കിയ 501 കൈയെഴുത്ത് മാസികകളുടെ പ്രകാശനം പ്രശസ്ത കവി  ഗിരീഷ് പുലിയൂർ നിർവഹിച്ചു.

വായനദിന പ്രവർത്തനങ്ങളുടെ ഭാഗമായി ‘കുട്ടിക്ക് ഒരു മാഗസിൻ’  പദ്ധതിയുടെ ഫലമായി ഗവ എൽ. പി.എസ് ഭരതന്നൂരിലെ പ്രീ പ്രൈമറി മുതൽ നാലാം ക്ലാസു വരെയുള്ള കുട്ടികളും രക്ഷിതാക്കളും ചേർന്ന്  തയ്യാറാക്കിയ 501 കൈയെഴുത്ത് മാസികകളുടെ പ്രകാശന കർമം പ്രശസ്ത കവി ശ്രീ ഗിരീഷ് പുലിയൂർ നിർവഹിച്ചു. വായനയുടെ മഹത്വത്തെപ്പറ്റി അദ്ദേഹം കുട്ടികളോട് സംവദിച്ചു. കുട്ടികൾ നാളെയുടെ നൻമ മരങ്ങളാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പിടിഎ പ്രസിഡന്റ് എം എം ഷാഫി അധ്യക്ഷനായ ചടങ്ങിൽ സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി സാജിദ എ എസ് , എം പി റ്റി എ പ്രതിനിധി ശ്രീമതി സലീന , വിദ്യാരംഗം കൺവീനർ ശ്രീമതി സബ്ന എന്നിവർ സംസാരിച്ചു നിരവധി രക്ഷിതാക്കളും നാട്ടുകാരും ചടങ്ങിൽ പങ്കെടുത്തു.

ബഷീറും തകഴിയും സുഗതകുമാരിയുമായി വേഷപ്പകർച്ച നടത്തി കുട്ടികൾ :

വായനവർഷാചരണത്തിന്റെ ഭാഗമായി  ഭരതന്നൂർ ഗവ എൽ പി എസിലെ കുട്ടികൾ സാഹിത്യകാരൻമാരുടെയും , കഥാപാത്രങ്ങളുടെയും, സാംസ്കാരിക നായകൻമാരുടെയും വേഷപ്പകർച്ച നടത്തി.
വായനവർഷാചരണത്തിന്റെ ഭാഗമായി  ഭരതന്നൂർ ഗവ എൽ പി എസിലെ കുട്ടികൾ സാഹിത്യകാരൻമാരുടെയും , കഥാപാത്രങ്ങളുടെയും, സാംസ്കാരിക നായകൻമാരുടെയും വേഷപ്പകർച്ച നടത്തി.

           വായനവർഷാചരണത്തിന്റെ ഭാഗമായി  ഭരതന്നൂർ ഗവ എൽ പി എസിലെ കുട്ടികൾ സാഹിത്യകാരൻമാരുടെയും , കഥാപാത്രങ്ങളുടെയും, സാംസ്കാരിക നായകൻമാരുടെയും വേഷപ്പകർച്ച നടത്തി. സ്കൂൾ അങ്കണത്തിൽ നിന്നും ആരംഭിച്ച ഘോഷയാത്ര ഭരതന്നൂർ ജംഗ്ഷൻ ചുറ്റി തിരിച്ചെത്തി. കുട്ടികൾക്കും നാട്ടുകാർക്കും വേറിട്ട അനുഭവമായി ഈ പരിപാടി മാറി.

ചാന്ദ്രദിനാചരണം,വാട്ടർ റോക്കറ്റ് വിക്ഷേപണം

ചാന്ദ്രദിനപ്രവർത്തനങ്ങളുടെ ഭാഗമായി സയൻസ് ക്ലബിന്റെ നേതൃത്വത്തിൽ ചന്ദ്രന്റെയും ഭൂമിയുടെയും കൂറ്റൻ ത്രിമാന മാതൃകകൾ സ്കൂൾ അങ്കണത്തിൽ പ്രദർശിപ്പിച്ചു. കുട്ടികൾ ചാന്ദ്രയാത്രികരുടെ വേഷം ധരിച്ചെത്തി. ചാന്ദ്രയാൻ 3 വിക്ഷേപിക്കുന്ന വേളയിൽ വാട്ടർറോക്കറ്റും വിക്ഷേപിച്ചു. ഇതിനോടനുബന്ധിച്ച് വീഡിയോ പ്രദർശനം  , പ്രധാന ചാന്ദ്രദൗത്യങ്ങളുടെയും ,ചാന്ദ്രയാത്രികരെയുംപ്പറ്റിയുള്ള വിവരങ്ങളുടെ ഫോട്ടോ പ്രദർശനം ക്വിസ് എന്നിവയും  നടത്തി. സയൻസ് ക്ലബ്ബ് കൺവീനർ ആദർശ് എം.പി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

ചാന്ദ്രയാൻ 3 സോഫ്റ്റ് ലാൻഡിംഗ് തത്സമയം

ആഗസ്റ്റ് 23 വിക്രം ലാന്റർ ചന്ദ്രന്റെ  ദക്ഷിണ ധ്രുവത്തിൽ സോഫ്റ്റ് ലാൻഡ് ചെയ്യുന്നതിന്റെ തത്സമയ സംപ്രേഷണം ഭരതന്നൂർ ജംഗ്ഷനിൽ സ്കൂൾ സയൻസ് ക്ലബിന്റെ നേതൃത്വത്തിൽ നടത്തി. ചരിത്രമുഹൂർത്തത്തിന്ക സാക്ഷ്യം വഹിക്കാനായി നിരവധി പേരാണ് എത്തിയത്.

മുക്കുറ്റിയും കോളാമ്പിയും,നാട്ടുപൂക്കള മേള

ഓണാഘോഷ പരിപാടികളുടെ ഭാഗമായി ഭരതന്നൂർ ജംഗ്ഷനിൽ നാട്ടു പൂക്കള മേള സംഘടിപ്പിച്ചു.

മറുനാടൻ പൂക്കൾ അരങ്ങു വാഴുന്ന ഇന്നത്തെ പൂവിപണിയിൽ നാട്ടുപൂക്കളുടെ മഹത്വം വിളിച്ചോതി കുട്ടികൾ ശേഖരിച്ച നൂറിൽപ്പരം പൂക്കളുടെ പ്രദർശനം നടത്തി. പുതു തലമുറക്ക് അന്യമായ പല പൂക്കളെപ്പറ്റിയുമുള്ള വിവരങ്ങൾ മനസിലാക്കാനായി QR കോഡ് പോലുള്ള സംവിധാനങ്ങളും ചെയ്തിരുന്നു.

ഓണാഘോഷം , ഓണക്കോടി വിതരണം

ഈ വർഷത്തെ ഓണാഘോഷം വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു .ചെണ്ടമേളത്തിന്റെയും മുത്തുക്കുടകളുടെയും വിവിധ വേഷങ്ങളുടെയും കലാരൂപങ്ങളുടെയും അകമ്പടിയോടെ ഘോഷയാത്ര നടത്തി. ഓണസദ്യയും കലാ കായിക പരിപാടികളും ഉണ്ടായിരുന്നു. പ്രീ പ്രൈമറിയിലെ മുഴുവൻ കുട്ടികൾക്കും മഞ്ഞപ്പുടവ

വിതരണം ചെയ്തു.

സ്കൂൾ പാർലമെൻറ് ഇലക്ഷൻ

ഈ വർഷത്തെ സ്കൂൾ പാർലമെൻറ് ഇലക്ഷൻ ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ നടത്തി. സ്കൂൾ ചെയർമാൻ, വൈസ് ചെയർമാൻ, Sports Secretary , Arts secretary എന്നിവരെ വോട്ട് രേഖപ്പെടുത്തി കുട്ടികൾ തെരഞ്ഞെടുത്തു. സ്കൂൾ ചെയർമാനായി  അഷ്ടമി സി. ആർ,

വൈസ് ചെയർമാനായി സിദ്ധാർത്ഥ് വി ആർ, സ്പോർട്സ് സെക്രട്ടറിയായി  മുഹമ്മദ് ബിലാൽ,

ആർട്സ് സെക്രട്ടറിയായി നസ്റിയ എന്നിവരെയാണ് തെരഞ്ഞെടുത്തത്. സോഷ്യൽ സയൻസ് ക്ലബ് കൺവീനർ അശ്വതി വി. എസ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

ഹിരോഷിമ ദിനം ആചരിച്ചു.

ആയിരം സഡാക്കോ കൊക്കുകളെ നിർമ്മിച്ചു.യുദ്ധത്തിനെതിരെ സമാധാനത്തിന്റെ സന്ദേശം മുഴക്കി ഹിരോഷിമ ദിനം ആചരിച്ചു. സമാധാനത്തിന്റെ കൈയൊപ്പ് ശേഖരിക്കുകയും , സമാധാന വിളക്ക് തെളിയിക്കുകയും ആയിരം സഡാക്കോ കൊക്കുകളെ നിർമ്മിക്കുകയും  ചെയ്തു. സ്കൂൾ അസംബ്ലിയിൽ യുദ്ധവിരുദ്ധ പ്രതിജ്ഞ ചൊല്ലി.

കലാകായിക പരിശീലനം ആരംഭിച്ചു.

ഭരതന്നൂർ ഗവ എൽ പി എസിൽ ഇക്കൊല്ലം മുതൽ കലാവിദ്യാഭ്യാസത്തിനും കായിക വിദ്യാഭ്യാസത്തിനുമായി സ്കൂൾ പിടി എ യുടെ നേതൃത്വത്തിൽ പ്രത്യേകം പരിശീലകരെ നിയമിച്ച് ക്ലാസുകൾ ആരംഭിച്ചു.

അറിവ് പങ്കിടാം

കുട്ടികളുടെ പൊതു വിജ്ഞാനം വർദ്ധിപ്പിക്കാനായി പത്രവാർത്താ ക്വിസിനും അറിവ് പങ്കിടാം പദ്ധതിക്കും തുടക്കം കുറിച്ചു. സ്കൂൾ സയൻസ് സോഷ്യൽ സയൻസ് ക്ലബുകളുടെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ നടന്നുവരുന്നത്. എല്ലാ മാസവും ക്വിസ് മത്സരം നടത്തി വരുന്നു.

സർഗ്ഗോത്സവം

വിദ്യാരംഗം ക്ലബിന്റെ നേതൃത്വത്തിൽ സർഗോത്സവം സംഘടിപ്പിച്ചു. കുട്ടികൾക്കായി ചിത്രരചന, കഥാരചന , കവിതാ രചന എന്നീ മത്സരങ്ങൾ നടത്തി.

കർഷകരെ ആദരിച്ചു.

ചിങ്ങം ഒന്ന് കർഷദിനത്തോടനുബന്ധിച്ച് പ്രാദേശിക കർഷകരായ ശ്രീ രത്നാകരൻ പിള്ള , ശ്രീ എന്നിവരെ ആദരിച്ചു.  ആദരവ് ഏറ്റുവാങ്ങി കുട്ടികൾക്ക് കൃഷി പാഠം പകർന്നു നൽകി.

സ്കൂളിൽ ഇനി മുതൽ പ്രഭാത ഭക്ഷണം.

         സ്കൂൾ പ്രഭാത ഭക്ഷണ പദ്ധതിയുടെ ഉദ്ഘാടനം ബഹു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  എം എം ഷാഫി നിർവഹിച്ചു.

ശലഭോദ്യാനം നിർമ്മിച്ചു.

ഭരതന്നൂർ ഗവ എച്ച് എസ് എസ് SPC വിദ്യാർത്ഥികൾ  നമ്മുടെ സ്കൂളിലേക്ക് ശലഭോദ്യാനം നിർമ്മിച്ച് നൽകി.

ഫീൽഡ് ട്രിപ്പ്

ഗവ എൽ പി എസ് ഭരതന്നൂർ നാലാം ക്ലാസ് വിദ്യാർത്ഥികൾ പാലോട് ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡനിലേക്ക് ഫീൽഡ് ട്രിപ്പ് നടത്തി .

സഹപാഠികൾക്കൊപ്പം ഒരുമിച്ചൊരോണം

സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും പരസ്പര സഹകരണത്തിന്റെയും നല്ല പാഠം പകർന്ന് സ്കൂളിൽ എത്തിച്ചേരാൻ പറ്റാത്ത ഭിന്ന ശേഷിക്കാരായ രണ്ട് കൂട്ടുകാർക്കൊപ്പം ഓണം ആഘോഷിച്ച് ഭരതന്നൂർ എൽ പി എസി ലെ കുട്ടികൾ മാതൃകയായി . അത്തം നാളിൽ കൂട്ടുകാരിയുടെ വീട്ടിലെത്തി പൂക്കളം ഇടുകയും ഓണക്കോടിയും , ഓണക്കിറ്റും  സമ്മാനിക്കുകയും ചെയ്തു. കുട്ടികൾക്കൊപ്പം അധ്യാപകരും രക്ഷിതാക്കളും പിടി എ ,എം പി റ്റി എ അംഗങ്ങളും പങ്കെടുത്തു.

കേരളപ്പിറവി :നിയമസഭ സന്ദർശിച്ചു.

കേരളീയം പദ്ധതിയുടെ ഭാഗമായി ഭരതന്നൂർ ഗവ എൽ പി എസിലെ കുട്ടികൾ കേരളപ്പിറവി ദിനത്തിൽ നിയമസഭ സന്ദർശിച്ചു. നിയമസഭാ പുസ്തകോത്സവത്തിൽ പങ്കെടുക്കുകയും, നിയമസഭാ മ്യൂസിയവും പ്ലാനറ്റോറിയവും സന്ദർശിക്കുകയും ഡബിൾ ഡെക്കർ ബസിൽ ചുറ്റി സഞ്ചരിക്കുകയും ചെയ്തു. എനർജി മാനേജ്മെന്റിന് കീഴിൽ കനകക്കുന്നിൽ നടന്ന ഉണർവ് പരിപാടിയിലും പങ്കെടുത്തു.

കല്ലുമലയുടെ സൗന്ദര്യം നുകർന്ന് പ്രകൃതി നടത്തം

    പ്രാദേശിക വിഭവങ്ങൾ പ്രയോജനപ്പെടുത്തുന്നതിന്റെ ഭാഗമായി സ്കൂളിന്റെ സമീപപ്രദേശത്തെ  സ്ഥലമായ കല്ലുമലയിലേക്ക് 3, 4 ക്ലാസുകളിലെ കുട്ടികൾ പ്രകൃതി നടത്തം നടത്തി. വയലിനെയും ,തോടിനെയും കുന്നുകളെയും പാറക്കൂട്ടങ്ങളെയും  മുളങ്കാടുകളെയും പഠന വിഭവങ്ങളാക്കി മാറ്റി വേറിട്ട പഠനാനുഭവങ്ങൾ നേടി. അധ്യാപകരും , പിടിഎ അംഗങ്ങളും  നേതൃത്വം നൽകി.