ഗവ എൽ പി എസ് ഭരതന്നൂർ/അക്ഷരവൃക്ഷം/കൊറോണ വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ വൈറസ്

കൊറോണ വൈറസ് ലോകത്തെ ഭീതിയിലാഴ്ത്തുകയാണ്. മനുഷ്യനെ കാർന്നു തിന്നുന്ന ഈ വൈറസ് കൂട്ടത്തെ ഭയക്കേണ്ടതാണ്. ആളുകളിൽ നിന്നും ആളുകളിലേക്ക്‌ പടരുകയാണ്. ചൈനയിലെ വുഹാൻ നഗരത്തിൽ റിപ്പോർട്ട് ചെയ്ത ee വൈറസ് രാജ്യങ്ങളിൽ നിന്നും രാജ്യങ്ങളിലേക്ക് പടർന്നു പിടിക്കുകയാണ്. 160 ൽ അധികം രാജ്യങ്ങളിൽ വൈറസ് സ്ഥിരീകരിച്ചിരിക്കുന്നു. ലക്ഷക്കണക്കിനാളുകൾ ലോകമെമ്പാടും നിരീക്ഷണത്തിലുമാണ്. ഈ വൈറസ് ബാധയുടെ ലക്ഷണങ്ങൾ എന്താണെന്നും അതിന്റെ പ്രതിവിധി എന്താണെന്നും അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. പനി, ചുമ. ജലദോഷം, മൂക്കൊലിപ്. തൊണ്ടവേദന, ശ്വാസതടസ്സം മുതലായവയാണ്‌ പ്രധാന ലക്ഷണങ്ങൾ. ഇതിനെതിരെ ഉള്ള വാക്സിനുകളൊന്നും കണ്ടെത്തിയിട്ടില്ലതിനാൽ അതിനു വേണ്ട മുൻകരുതലുകൾ സ്വീകരിക്കുക എന്നതാണ് ഒരേ ഒരു മാർഗം. ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ തൂവാലയോ മറ്റോ ഉപയോഗിക്കുക. മാസ്ക് ഉപയോഗിക്കുക കൈകൾ ഇടക്കിടെ സോപ്പും വെള്ളവുമുപയോഗിച്ചു വൃത്തിയാക്കുക സന്ദർശനങ്ങൾ ഒഴിവാക്ക‍ുക രോഗിയുടെ ശരീര സ്രവങ്ങളുമായി സമ്പർക്കത്തിൽ വരാതിരിക്കുവാൻ ശ്രദ്ധിക്കുക. പരിസരശുചിത്വം വ്യക്തിശുചിത്വം എന്നിവ പാലിക്കേണ്ടത് അത്യാവശ്യമാണ്. അനാവശ്യമായി മൂക്കിലോ കണ്ണിലോ സ്പർശിക്കാതിരിക്കുക പനി, ജലദോഷം എന്നീ ലക്ഷണങ്ങൾ ഉള്ളവരുമായി അടുത്ത ഇടപഴകാതിരിക്കുക.. ഇങ്ങനെയുള്ള മുൻകരുതലുകളെടുത്ത്‌ നാം മുന്നോട്ടുപോകുക..

ആരതി ബി ആർ
3 സി ഗവ.എൽ.പി എസ് ഭരതന്ന‍ൂ‍ർ
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sujithsm തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - ലേഖനം