ഒന്നായാൽ നന്നാവാം
നേടിയെടുത്തു കൂട്ടായി
നല്ലൊരു രോഗപ്രതിരോധം
ആട്ടിപ്പായിച്ചാ ഭീകരനെ
മാതൃകയായി ലോകർക്ക്
വൃത്തി വെടിപ്പുകൾ ശീലിച്ചും
കൈകൾ നന്നായി കഴുകിയും
സാമൂഹിക അകലം പാലിച്ചും
മാസ്‍കുകൾ മുഖത്ത് അണിഞ്ഞിട്ടും
ലോക് ഡൗൺ കാലം ഉശിരോടെ
ഏറ്റെടുത്തു സമൂഹവും
ദൈവത്തെപ്പോലെ അവരെത്തി
നമ്മുടെ ആരോഗ്യ പ്രവർത്തകർ
സ്തുതി പാടിടാം സല്യൂട്ട് ചെയ്യാം
പോലീസുകാരാം ജനപാലകരെ
നമുക്ക് കൂട്ടായി സർക്കാരും
ജനസേവകരും പ്രവർത്തകരും
ഒത്തുപിടിച്ചാൽ മലയും പോരും
ഒന്നിച്ച് ഒന്നായി നേടീടാം
മികച്ച രോഗപ്രതിരോധത്തെ
ആരോഗ്യമുള്ള സമൂഹത്തെ
ആരോഗ്യ ശീലങ്ങൾ പാലിക്കൂ
ജാഗ്രത വേണം ഭയമല്ല.