ഗവ എൽ പി എസ് ചെറുവള്ളി/അക്ഷരവൃക്ഷം/മൊബൈൽ ഫോൺ

Schoolwiki സംരംഭത്തിൽ നിന്ന്
മൊബൈൽ ഫോൺ

എല്ലാവർക്കും പരിചയമുളള ഒരു ഉപകരണമാണ് മൊബൈൽ ഫോൺ .ഇത് ദൂരെയുള്ള ആളുകളുമായി സംസാരിക്കാൻ സഹായിക്കുന്ന ഉപകരണമാണ്. അകലെയുള്ള ആളുകളെ കണ്ടു കൊണ്ട് സംസാരിക്കാൻ പറ്റുന്ന ഒരു ഇലക്ട്രോണിക് ഉപകരണമാണ് ഇത്. മൊബൈൽ ഫോൺ കണ്ടു പിടിച്ചത് മാർട്ടിൻ കൂപ്പർ ആണ്. ഇത് ബാറ്ററി ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നത്.. ഫോട്ടോ വീഡിയോ എന്നിവ എടുക്കാൻ പറ്റുന്ന മൊബൈലും ഉണ്ട്.പല വീഡിയോ ഗെയിമും മൊബൈൽ ഫോണിൽ കളിക്കാം. പാട്ടുകേൾക്കാനും സിനിമ കാണാനും സമയം അറിയാനും എല്ലാം മൊബൈൽ ഉപയോഗിക്കാം. പല തരത്തിലുള്ള വിവരങ്ങൾ ശേഖരിക്കാനും മൊബൈലിൽ സൗകര്യം ഉണ്ട്. ഈ ഫോണിൽ ഇൻറർനെറ്റും ഉപയോഗിക്കാം. ബില്ലുകൾ അടയ്ക്കാനും മറ്റു ബാങ്ക് ഇടപാടുകൾക്കും മൊബൈൽ ഫോൺ സഹായിക്കും.പല നിറത്തിലും വലുപ്പത്തിലും ഉള്ള ഫോണുകൾ ഉണ്ട്. മൊബൈൽ ഫോണിന് ചില ദോഷങ്ങളും ഉണ്ട്. മൈാബൈൽ ഫോണിന്റെ അമിതമായ - ഉപയോഗം കണ്ണിനും തലച്ചോറിനും ദോഷം ഉണ്ടാക്കും.നല്ല കാര്യങ്ങൾക്കു വേണ്ടി മാത്രം മൊബൈൽ ഫോൺ ഉപയോഗിക്കാൻ നമ്മൾ ശ്രദ്ധിക്കണം.

രാഹുൽ ആർ
1 എ ഗവ എൽ പി എസ് ചെറുവള്ളി
കറുകച്ചാൽ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കഥ