ഗവ എൽ പി എസ് ചെറുവള്ളി/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ

ലോകത്ത് എല്ലാരും ഒരു കുഞ്ഞൻ വൈറസിനെ പേടിച്ച് വീട്ടിൽ തന്നെ ഇരിക്കുകയാണ്. 'ഈ കുഞ്ഞൻ വൈറസിന്റെ പേരാണ് കൊറോണ. കൊറോണ എന്ന് പറഞ്ഞാൽ കിരീടം എന്നാണത്രേ അർഥം. ഈ ഇത്തിരിപ്പോന്ന വൈറസ് പരത്തുന്ന രോഗത്തിൻ്റെ പേര് കോവിഡ് 19 എന്നാണ്. ഈ രോഗത്തിന് പേരിട്ടത് ലോകാരോഗ്യ സംഘടനയാണ്. 2020 മാർച്ച് 11നാണ് കോവിഡിനെ ഒരു മഹാമാരിയായി പ്രഖ്യാപിച്ചത്. ഇതിന്റെ പ്രഭവകേന്ദ്രം ചൈനയിലെ വുഹാൻ ആണ്.

ഇന്ത്യയിൽ ആദ്യമായി ഈ അസുഖം റിപ്പോർട്ട് ചെയ്തത് നമ്മുടെ കേരളത്തിലെ തൃശ്ശൂരിലാണ്. പക്ഷേ ഇന്ത്യയിലാദ്യമായി ഈ രോഗം ബാധിച്ച് ഒരു മരണം ഉണ്ടായത് കർണാടകയിലെ കൽ ബുർഗിയിലാണ്. ഇത് അതിവേഗം പടരുന്ന ഒരു രോഗം ആയതു കൊണ്ട് നാം എല്ലാവരും വളരെ സൂക്ഷിക്കണം. അത്യാവശ്യ കാര്യങ്ങൾക്കു മാത്രമേ പുറത്തിറങ്ങാവൂ. മറ്റുള്ളവരുമായി സമ്പർക്കം ഒഴിവാക്കണം. കൈകൾ ഇടയ്ക്കിടക്ക് സോപ്പിട്ട് കഴുകണം'. സർക്കാർ പറയുന്ന കാര്യങ്ങൾ പാലിക്കണം. അങ്ങനെ നമുക്ക് ഒത്തൊരുമിച്ച് ഈ രോഗത്തെ ഇല്ലാതാക്കണം.

ശ്രീ ഹരി.ആർ
1 എ ഗവ എൽ പി എസ് ചെറുവള്ളി
കറുകച്ചാൽ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - ലേഖനം