ഗവ എൽ പി എസ് ചായം/അക്ഷരവൃക്ഷം/മുല്ലച്ചെടിയുടെ അതിമോഹം

മുല്ലച്ചെടിയുടെ അതിമോഹം
കാറ്റും മുല്ല ചെടിയും നല്ല കൂട്ടുകാരായിരുന്നു.കട്ട് മുല്ലയെ കിക്കിളിയാക്കിയും കളിച്ചും ചിരിച്ചും നടക്കുന്നകാലം .അങ്ങനെയിരിക്കെ ഒരു ദിവസം വികൃതി കുട്ടിയായ രാമു ആ വഴി വന്നു.അവനു ചെടികളെ വലിയ ഇഷ്ടമായിരുന്നു പ്രത്യാകിച്ചു മുല്ല ചെടിയെ.ആ ദിവസം മുല്ല ചെടിക്കും വലിയ സന്തോഷമുള്ള ദിവസമായിരുന്നു.ആ ചെടിയിൽ ആദ്യമായി ഒരു പൂവ് വിരിഞ്ഞു.രാമുവിന് സന്തോഷം അടക്കാൻ ആയില്ല കാരണം തന്റെ ഇഷ്ടപ്പെട്ട പൂവാണ് മുന്നിൽ നിൽക്കുന്നത്.അവൻ ആ പൂവ് പറിക്കാനായി ചെടിയുടെ അടുത്തേക്ക് പോയി.അപ്പോൾ ഒരു ശക്തമായ കാറ്റ് വീശി.ആ കാറ്റ് അവനെ പറപ്പിച്ചു ഒരു കുളത്തിലേക്ക് കൊണ്ടിട്ടു.പിന്നെ അവനെ കണ്ടിട്ടില്ല .മുല്ലച്ചെടി കാറ്റിന് നന്ദി പറഞ്ഞു.മുല്ലച്ചെടിയിൽ ഒരു പൂവ് വിരിഞ്ഞു നിൽക്കുന്ന കണ്ടപ്പോൾ കാറ്റിന് സന്തോഷം തോന്നി.കാറ്റിന് എന്തെങ്കിലും ഉപകാരം ചെയ്യണമെന്ന് മുല്ലച്ചെടി കരുതി.അവൾ കാറ്റിന് നല്ല പൂമണം നൽകി. കുറച്ചുനാൾ കഴിഞ്ഞപ്പോൾ മുല്ലച്ചെടിക്ക് പറക്കാൻ ഒരു പൂതിതോന്നി.അവൾ ഇക്കാര്യം കാറ്റിനോട് പറഞ്ഞു.കാട്ടുപറഞ്ഞു സുഹൃത്തേ അത് വളരെ അപകടമാണ്.മുല്ല പറഞ്ഞു അത് സാരമില്ല .എങ്കിൽ ശരി നിന്റെ ഇഷ്ടം പോലെ.അങ്ങനെ മുല്ലച്ചെടിയെ കാറ്റു പറപ്പിച്ചു.ശക്തമായ കാറ്റിൽ മുല്ലച്ചെടി പറന്നു പൊങ്ങി .കുറേകഴിഞ്ഞപ്പോൾ അവൾക്കു പേടിയാകാൻ തുടങ്ങി .കാറ്റിനോട് പറഞ്ഞപ്പോൾ കട്ട് പറഞ്ഞുക്ഷമിക്കണം സുഹൃത്തേ ഇതു നിർത്താനാകില്ല.അങ്ങനെ മുല്ലച്ചെടിയുടെ ഒരു പൊടിപോലും കാണാതെ കാറ്റ് അതിനെ എവിടേക്കോ കൊണ്ടുപോയി.
നസ്രിയ നസിർ
4 എ ഗവണ്മെന്റ് എൽ പി എസ് ചായം
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ