ഗവ എൽ പി എസ് കൊല്ലായിൽ/പ്രവർത്തനങ്ങൾ/2023-24
| Home | 2025-26 |
പുസ്തകത്തൊട്ടിൽ

കുട്ടികളെ വായനയുടെ ലോകത്തേയ്ക്ക് കൂടുതൽ അടുപ്പിക്കുന്നതിനായി പുസ്തകത്തൊട്ടിൽ സ്ഥാപിച്ചു. കുട്ടികൾക്കും രക്ഷിതാക്കൾക്കും പുസ്തകങ്ങൾ യഥേഷ്ടം വായിക്കാനുള്ള സൗകര്യമുണ്ട്.
ഭാഷോത്സവം



ഒന്നാംക്ലാസുകാരുടെ ഭാഷാവിഷ്കാരങ്ങൾ " ഭാഷോത്സവം " ഡിസംബർ 7 മുതൽ 11 വരെ നടത്തി. ഒന്നാം ദിവസം കുട്ടികൾ കൂട്ടെഴുത്തിലൂടെ തയാറാക്കിയ പത്രങ്ങൾ പ്രകാശനം ചെയ്തു. ഒന്നാംക്ലാസിലെ കുട്ടികളുടെ രക്ഷിതാക്കൾ പങ്കെടുത്ത യോഗത്തിൽ ഹെഡ്മിസ്ട്രസ് എസ് എം സി ചെയർമാന് പത്രങ്ങൾ നൽകി പ്രകാശനം ചെയ്തു. കുട്ടികളുടെ ഭാഷാശേഷീ വികാസത്തിന് വളരെയധികം സഹായകമായിരുന്നു പ്രവർത്തനങ്ങൾ.
മില്ലറ്റ് മേള 2023

ചെറുധാന്യങ്ങളുടെ പ്രാധാന്യം ലോകത്തെ അറിയിക്കുക, അവയുടെ ഉൽപ്പാദനവും ഉപയോഗവും വർദ്ധിപ്പിക്കുക എന്നീ ലക്ഷ്യത്തോടെ 2023 അന്താരാഷ്ട്ര മില്ലറ്റ് വർഷമായി ആഘോഷിക്കുന്നു. അതിന്റെ ഭാഗമായി നമ്മുടെ വിദ്യാലയത്തിലും മില്ലറ്റ് മേള സംഘടിപ്പിച്ചു. L K G മുതൽ 4ാം ക്ലാസ് വരെയുള്ള കുട്ടികൾ മേളയിൽ പങ്കെടുത്തു. ഷംലാ ബീഗം ടീച്ചർ ചെറുധാന്യങ്ങളെക്കുറിച്ച് കുട്ടികൾക്ക് ക്ലാസെടുത്തു.
വർണ്ണക്കൂടാരം
പ്രീ പ്രൈമറി നവീകരണത്തിനായി എസ് എസ് കെ സ്റ്റാർസ് പദ്ധതി വർണ്ണക്കൂടാരം നിർമ്മാണോദ്ഘാടനം ബഹുമാനപ്പെട്ട വാമനപുരം എം എൽ എ അഡ്വ . ഡി. കെ മുരളി നിർവ്വഹിച്ചു. നമ്മുടെ പ്രീ പ്രൈമറിയും അന്താരാഷ്ട്ര നിലവാരത്തിലേക്ക്.