ഗവ എൽപിഎസ് ഇരവിനല്ലൂർ/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം

ഉമയും, ഉണ്ണിയും വീട്ടിൽ ഇരുന്നു മടുത്തു. കുറച്ചു സമയം ചിത്രങ്ങൾക്കു നിറം കൊടുക്കാനിരുന്നു. അപ്പോൾ ഒരു കീടാണു അവിടെ വന്നു." ഹായ് ഇവരുടെ ഉള്ളിൽ എത്താൻ എളുപ്പമാണ്. അപ്പോഴാണ് അവരുടെ അമ്മ വന്നത്. ഉണ്ണി നഖം കടിച്ചുകൊണ്ടിരിക്കുന്നു. അമ്മക്ക് ദേഷ്യം വന്നു "നഖം കടിക്കരുത്. കൈയിൽ പറ്റുന്ന കീടാണുക്കൾ ഉള്ളിൽ ചെന്ന് അസുഖങ്ങൾ വരുത്തും". അമ്മ ഓടിച്ചെന്ന് നഖം വെട്ടി എടുത്തു. ഉണ്ണിയുടെയും ഉമയുടെയും നഖം വെട്ടി. കൈകൾ സോപ്പിട്ടു കഴുകാൻ പറഞ്ഞു. അവർ കൈ കഴുകാൻ പോകുന്നത് കണ്ടപ്പോൾ കീടാണു ജീവനും കൊണ്ടോടി..

അഥീനാ സൂസൻ ജോർജ്
2 എ ഗവ എൽപിഎസ് ഇരവിനല്ലൂർ
കോട്ടയം ഈസ്റ്റ് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കഥ