ഗവ എൽപിഎസ് ഇരവിനല്ലൂർ/അക്ഷരവൃക്ഷം/ചക്കരമാവ്

Schoolwiki സംരംഭത്തിൽ നിന്ന്
ചക്കരമാവ്

മന്ദാരക്കാട്ടിലെ ചക്കരമാവിൻെറ കൊമ്പിലായിരുന്നു കുഞ്ഞനണ്ണാനും കൂട്ടുകാരും താമസിച്ചിരുന്നത്. ചക്കരമാവ് അവർക്ക് ഒത്തിരി മാമ്പഴം നല്കുമായിരുന്നു.കുഞ്ഞൻെറ പ്രീയപ്പെട്ട കൂട്ടുകാരായിരുന്നു മഞ്ഞക്കിളിയും കിട്ടനാനയും. മന്ദാരക്കാട്ടിൽ അവർ സന്തോഷത്തോടെ കഴിയുകയായിരുന്നു.ഒരു ദിവസം കുഞ്ഞനണ്ണാൻ മാവിൻെറ കൊമ്പിൽ ഉറങ്ങുകയായിരുന്നു..പെട്ടെന്ന് ഒരു ശബ്ദം കേട്ട് അവൻ ഞെട്ടിയുണർന്നു.കെെയിൽ കോടാലിയും വെട്ടുകത്തിയുമായി കുറെ മനുഷ്യർ.
നമുക്ക് ഈ മാവ് മുറിയ്ക്കാം: അതിൽ ഒരാൾ പറഞ്ഞു .
ചക്കരമാവ് കരയാൻ തുടങ്ങി .കുഞ്ഞൻ ഉടൻ മഞ്ഞക്കിളിയെ വിവരമറിയിച്ചു. മഞ്ഞക്കിളി പറന്നുചെന്ന് കിട്ടനാനയെ കൂട്ടിവന്നു.
കിട്ടനെ കണ്ട് മരം വെട്ടുകാർ പേടിച്ചുവിറച്ചു..കിട്ടനാന അലറി:ഈ കാട്ടിലെ ഒരു മരവും മുറിയ്ക്കാൻ ഞങ്ങൾ സമ്മതിക്കില്ല.നാട്ടിലെ മരങ്ങളെല്ലാം മുറിച്ചിട്ടും നിങ്ങളുടെ ആർത്തി തീർന്നില്ലേ? നമ്മുടെ പരിസ്ഥിതി നിലനിർത്തുന്നത്.നമുക്ക് ശുദ്ധവായുവും തണലും ധാരാളം പഴങ്ങളും പക്ഷികൾക്കു കൂടുകൂട്ടാൻ ചില്ലകളും ഒക്കെ നല്കുന്നതും , മണ്ണൊലിപ്പ് തടയുന്നതും മഴ കിട്ടുന്നതിനു കാരണവും ഈ മരങ്ങളാണ്. മരം ഒരു വരമാണ് . അതുകൊണ്ട് മരം മുറിയ്ക്കുന്നതിനുപകരം ഒരു തെെ നടുകയാണ് ചെയ്യേണ്ടത്.
കിട്ടൻെറ വാക്കുകൾ കേട്ട് മരംവെട്ടുകാർ കോടാലി താഴെയിട്ട് ചക്കരമാവിനെ നോക്കി കെെകൂപ്പി.ഇനി ഞങ്ങൾ ആവർത്തിക്കില്ല.
കുഞ്ഞനും കൂട്ടുകാർക്കും ചക്കരമാവ് ഒത്തിരി മാമ്പഴം നല്കി.

സന്ദീപ് കെ ജിലീഷ്
2 എ ഗവ എൽപിഎസ് ഇരവിനല്ലൂർ
കോട്ടയം ഈസ്റ്റ് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കഥ