2022-23 വരെ2023-242024-25


ലോക പർവ്വതദിനം: 'പുഞ്ചയോരത്തുനിന്നും മലയോരത്തേക്ക് '

പത്തിയൂർ :

ലോകപർവ്വതദിനത്തിൽ 
പത്തിയൂർ

തൂണേത്ത് ഗവ.എസ്‌.കെ. വി.എൽ.പി.സ്കൂൾ അധ്യാപകരക്ഷകർത്തൃ സമിതിയുടെ ആഭിമുഖ്യത്തിൽ "പുഞ്ചയോരത്തു നിന്നും മലയോരത്തേക്ക് " എന്ന പേരിൽ ഏറെ വ്യത്യസ്തമായ പരിസ്ഥിതിബന്ധിത പഠനയാത്ര സംഘടിപ്പിച്ചു. കുട്ടികളെ, പരിസ്ഥിതിയോട് കൂടുതൽ ചേർത്തുനിർത്തുക എന്ന ലക്ഷ്യത്തോടെ 'വേനൽക്കുളിര് 'എന്ന പേരിൽ കഴിഞ്ഞ മൂന്ന് വർഷങ്ങളായി പുഞ്ചയോരത്തു നിന്നും കായലോരത്തേക്കും പുഴയോരത്തേക്കും കടലോരത്തേക്കുമായി വേറിട്ട യാത്രപദ്ധതികൾ സ്കൂളിൽ ആവിഷ്കരിച്ചിട്ടുണ്ട്. അതിന്റെ നാലാം ഘട്ട മായാണ് ഇത്തവണ പത്തിയൂർ ഉള്ളിട്ട പുഞ്ച യുടെ ഓരത്തു നിന്നും കോന്നിയിലെ കാടും മലയും ചോലയും ഉൾപ്പെട്ട, എക്കോ ടൂറിസം മേഖലയായ 'അടവി'യിലേ ക്കുള്ള യാത്ര സംഘടിപ്പിച്ചത്. ജനപ്രതിനിധികളുടെയും രക്ഷിതാക്കളുടെയും നാട്ടുകാരുടെയും സാന്നിധ്യത്തിൽ

പത്തിയൂർ 

പുഞ്ചയോരത്ത്, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ്‌ എൽ.ഉഷ യാത്ര ഫ്ലാഗ് ഓഫ് ചെയ്തു.തുടർന്ന് യാത്രസംഘം, പാട്ടും പരിസ്ഥിതിവാർത്തമാനങ്ങളുമായി 'അടവി'യിലെ വനമേഖലയിൽ ഒത്തുകൂടി. കൂട്ടായ്മ

തണ്ണിത്തോട്

ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ്‌ സാമുവൽ ഷാജി ഉദ്ഘാടനം ചെയ്തു .പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ പ്രീതി വി.എസ്‌. മുഖ്യാ തിഥിയായി. പ്രശസ്ത കവി ശ്രീ.ഇഞ്ചക്കാട് ബാലചന്ദ്രൻ,"ഇനി വരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാധ്യമോ?" എന്ന കവിതയുടെ എഴുത്ത നുഭവങ്ങൾ പങ്കിട്ടുകൊണ്ട് കുട്ടികളോട് സംവദിച്ചു. യാത്രസംഘം അദ്ദേഹത്തിന് ആദരവർ പ്പിച്ച് ഉപഹാരം നൽകി.

        വനവിശേഷങ്ങൾ

പറഞ്ഞുകൊണ്ട് ഫോറസ്റ്റ് ഡെപ്യൂട്ടി റേഞ്ച് ഓഫീസർ നൗഷാദ്, കുട്ടികളുടെ സർഗ്ഗശേഷിയിൽ കാടിനും മലയ്ക്കും ചോലയ്ക്കുമുള്ള സ്വാധീന ത്തെക്കുറിച്ച് മുൻ അധ്യാപികയായ എൽ.ബിന്ദു, കാടും മലയും ചോലയും വരച്ചുകൊണ്ട് അധ്യാപകനായ ഷംനാദ് എന്നിവർ കുട്ടികളോട് സംസാരിച്ചു.തുടർന്ന് കുട്ടികൾക്ക്, കാനനദൃശ്യ ങ്ങളും മലയോര ക്കാഴ്ചകളും കാട്ടുചോലകളും ആസ്വ ദിക്കാൻ അവസരം നൽകി..അടവിയിലെ യാത്രാനുഭവങ്ങൾ പങ്കിട്ട ശേഷം യാത്ര സംഘം കോന്നിയിലെ പ്രശസ്തമായ ആനക്കൂട് സന്ദർശിച്ച് അവിടെ സംരക്ഷിച്ചിട്ടുള്ള 2 മുതൽ 33 വയസ്സ് വരെ പ്രായമുള്ള ഗജവീരന്മാരുടെ കഥകൾ കേട്ടു. പ്രഥമാധ്യാപിക എസ്‌.സുജാത,പത്തിയൂർ ഗ്രാമചരിത്രകാരനായ പത്തിയൂർ വിശ്വൻ,മുൻ പ്രഥമാധ്യാപിക കെ.ലത, അധ്യാപകരായ എസ്‌. രാജലക്ഷ്മി,സുപ്രിയ സോമൻ, ബിന്ദുലേഖ ,നയനദാസ്,ശാലിനി.എസ്‌.,യാത്രയുടെ കോർഡിനേറ്റർ ജി.കൃഷ്ണകുമാർ എന്നിവർ യാത്രയ്ക്ക് നേതൃത്വം നൽകി.