ജൂൺ 19 വായനദിനം ,വായന മാസാചരണം

മുഴുവൻ വിദ്യാർഥികളും വായനദിന പ്രതിജ്ഞ എടുത്തു. സ്കൂൾ ലൈബ്രറിയിൽനിന്നുള്ള പുസ്തക വിതരണം ജൂൺ 19 ന് ആരംഭിച്ചു. കുട്ടികളുടെ രചനകൾ ഉൾപ്പെടുത്തിക്കൊണ്ട് 'ഇതളുകൾ ' എന്ന പേരിലുള്ള കൈയെഴുത് മാസികയുടെ പ്രവർത്തനം തുടങ്ങി. വായനദിന സാഹിത്യക്വിസ്സ്, എഴുത്തുകാരുടെ തൂലിക നാമം കണ്ടെത്തൽ എന്നീ പരിപാടികൾ നടത്തി വിജയികളെ കണ്ടെത്തി.